DCBOOKS
Malayalam News Literature Website

നരേന്ദ്ര മോദി അമിതാഭ് ബച്ചനെക്കാള്‍ മികച്ച നടന്‍; രാഹുല്‍ ഗന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അമിതാഭ് ബച്ചനെക്കാള്‍ മികച്ച നടനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വോട്ടെടുപ്പിന്റെ രണ്ടുമൂന്നു ദിവസം മുന്‍പ് മോദിയുടെ കണ്ണീര്‍ പൊഴിച്ചുകൊണ്ടുള്ള അഭിനയം ജനങ്ങള്‍ക്ക് കാണാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തില്‍ പ്രതിഷേധ സ്വരമുയര്‍ത്തുന്നവര്‍ക്കുള്ള മറുപടി ലാത്തികൊണ്ടും തോക്കുകൊണ്ടുമാണ് കിട്ടുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

പട്ടേല്‍ സമുദായ ഭൂരിപക്ഷ പ്രദേശമായ വിസ്വാദറിലാണ് മോദിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഇന്ന് സൗരാഷ്ട്രയില്‍ പ്രചാരണം നടത്തുന്ന രാഹുല്‍ അമ്രേലി മുതല്‍ ഭാവ്‌നഗര്‍ വരെ പര്യടനം നടത്തും. കഴിഞ്ഞ ദിവസം സോംനാഥ് ക്ഷേത്രം സന്ദര്‍ശിച്ച രാഹുലിന്റെപേര് അഹിന്ദു രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. രാമനെയും കൃഷ്ണനെയും വിശ്വസിക്കാത്തവര്‍ എന്തിനാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് യോഗി ആദിത്യനാദ് ചോദിച്ചു.

Comments are closed.