അനശ്വരകലാകാരനായ രാധാകൃഷ്ണവാര്യരെ ആദരിക്കുന്നു

radhakrishnaമൂന്ന് ദശാബ്ദങ്ങളായി കേരളീയ കലയുടെ കലവറകളിലൂടെ രാപ്പകലില്ലാതെ സഞ്ചരിച്ച് ദൃശ്യങ്ങള്‍ ആവിഷ്‌കരിച്ച കോട്ടയത്തിന്റെ അനശ്വരകലാകാരനായ രാധാകൃഷ്ണവാര്യരെ ആദരിക്കുന്നു. ശ്രീ ശങ്കര കഥകളി അരങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാദരണ ചടങ്ങ് മെയ് 1ന് രാവിലെ 9.30 മുതല്‍ കോട്ടയം തിരുന്നക്കര സ്വാമിയാര്‍മഠത്തിലാണ് നടത്തുന്നത്. പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍ മുഖ്യാതിഥിയായിരിക്കും.

രാവിലെ 9.30 മുതല്‍ കേളി, ചെല്ലിയാട്ടം, വിചാരസഭ, പുറപ്പാട്, ഇരട്ടമേളപ്പദം, സുഭദ്രാബഹരണം കഥകളി, ചിത്രരഥം ഫോട്ടോപ്രദര്‍ശനം, ചമയം കഥകളികോപ്പുകളുടെ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികളാണ് സമാദരണസഭ ആഘോഷിക്കുന്നത്. കൂടാതെ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ ജീവിതം ആസ്പദമാക്കി രാധാകൃഷ്ണവാര്യര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പെരുവനം മേളപ്പെരുമ എന്ന ഡോക്യുമെന്ററിയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടക്കും.

ഉച്ചയ്ക്ക് 11 30 മുതല്‍ നടക്കുന്ന സമാദരണ ചടങ്ങില്‍ പത്മശ്രീ കലാമണ്ഡലം ഗോപി രാധാകൃഷ്ണവാര്യരെ ആദരിക്കും. ചന്ദ്രികാ ഗോപിയും ചടങ്ങില്‍ പങ്കെടുക്കും. ഡോ വി എന്‍ രാജശേഖരന്‍പിള്ള, കെ സി നാരായണന്‍, പ്രഫ.മേരിമാത്യൂ, ഡോ എസ് ശ്രീകുമാര്‍ എന്നിവര്‍ ആശംസകളറിയിക്കും. സഞ്ജീവ് ഇത്തിത്താനം കൃതജ്ഞതയും സി പി മധുസദനന്‍ സ്വാഗതവും പറയും.

Categories: LATEST EVENTS