DCBOOKS
Malayalam News Literature Website

പുസ്തകനിധിയിലൂടെ സ്വന്തമാക്കാം ഡീലക്‌സ് എഡിഷന്‍ പുസ്തകങ്ങള്‍

വായനക്കാര്‍ക്ക് ഒരു തകര്‍പ്പന്‍ ഓഫറുമായി എത്തുകയാണ് ഡി സി ബുക്‌സ്. പുസ്തകങ്ങളെ സ്‌നേഹിക്കുകയും കരുതലോടെ അടുത്ത തലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാനാഗ്രഹിക്കുന്ന വായനക്കാര്‍ക്കായാണ് ഈ ഓഫര്‍. പുസ്തക നിധി എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫര്‍ വഴി വീടുകളില്‍ എന്നെന്നും സൂക്ഷിക്കേണ്ട ഡീലക്‌സ് എഡിഷന്‍ പുസ്തകങ്ങളാണ് ലഭിക്കുക. അതും 25  മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.

സാഹിത്യ ചക്രവര്‍ത്തിനി മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, കാക്കനാടന്റെ കൃതികള്‍,വി ടി ഭട്ടതിരിപ്പാടിന്റെ കൃതികള്‍ തുടങ്ങി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ സമ്പൂര്‍ണ്ണ കൃതികള്‍, രാമായണം, മഹാഭാരതം തുടങ്ങിയ പുസ്തകങ്ങള്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പ്രവാസം, മനുഷ്യന് ഒരു ആമുഖം,, വിക്രമാദിത്യകഥകള്‍ തുടങ്ങി ഡീലക്‌സ് എഡിഷനായി പ്രസിദ്ധീകരിച്ച മലയാളത്തിലെയും ഇംഗ്ലിഷിലെയും ക്ലാസിക് കൃതികളും പ്രസിദ്ധമായ നോവല്‍/കഥാപുസ്തകങ്ങളും ഇതിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ജനുവരി 7 മുതല്‍ 31 വരെ മാത്രമാണ് ഈ അവസരം. (ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കുമാത്രമാണ് ഈ ഓഫര്‍)

ഡി സി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാശാഖകളിലും പുസ്തകനിധി ഓഫര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98461 33336/ 04812563114

Comments are closed.