കുട്ടികള്‍ക്കൊപ്പം ആടിപ്പാടി മമ്മൂട്ടി…

mammukka

‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിലെ രണ്ടാം ഗാനവും പുറത്തിറങ്ങി. ആദ്യ ഗാനം പോലെ ഹൃദ്യമാണ് രണ്ടാമത്തെ ഗാനവും. മമ്മൂട്ടിയും ആശാശരത്തും കുട്ടികളുമായി ഉല്ലാസ യാത്ര പോകുന്നതാണ് പാട്ടിന്റെ രംഗം. ഒരു കാവാലം പൈങ്കിളി… എന്നുതുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൗഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.

ഇന്നസെന്റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

Categories: MUSIC