ടാഗോറിന്റെ കഥകളും നോവലുകളും കവിതകളും അടങ്ങുന്ന മൂന്ന് വ്യത്യസ്ത സമാഹാരങ്ങള്‍ ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങുന്നു. ടാഗോര്‍ കഥകള്‍ സമ്പൂര്‍ണം, ടാഗോര്‍ കവിതകള്‍, ടാഗോര്‍ നോവലുകള്‍: ഗോറ, യോഗായോഗ്, ഉദ്യാനം എന്നിവയാണ് തിരുവനന്തപുരത്തു നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്യുന്നത്. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങില്‍ റൂമിയുടെ 101 പ്രണയഗീതങ്ങള്‍, ബാഷോയുടെ കവിതകള്‍ എന്നീ പുസ്തകങ്ങളും പ്രകാശിപ്പിക്കും.
സാമൂഹ്യക്‌ഷേമ വകുപ്പു മന്ത്രി ഡോക്ടര്‍ എം കെ മുനീര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അജിത്കുമാര്‍ ഐ എ എസ്, പ്രൊഫസര്‍ വി മധുസൂദനന്‍ നായര്‍, സ്വാമി സന്ദീപാനന്ദഗിരി, പുതുശ്ശേരി രാമചന്ദ്രന്‍, മധുപാല്‍, റഫീക്ക് അഹമ്മദ്, എം ജി ശശിഭൂഷണ്‍, ലിസി ജേക്കബ്, സുന്ദരന്‍ ധനുവെച്ചപുരം, പി രവികുമാര്‍, കെ സി അജയകുമാര്‍, മേഘാ സുധീര്‍, എം പി സലില തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ടാഗോര്‍ കൃതികള്‍, ഗീതാഞ്ജലി, നാല് അധ്യായങ്ങള്‍, മിന്നാമിനുങ്ങുകള്‍, ഉദ്യാനപാലകന്‍, അയാള്‍, വീണ്ടും ലോകവും, വിനോദിനി, കാബൂളിവാലയും മറ്റു കുട്ടിക്കഥകളും എന്നീ പുസ്തകങ്ങള്‍ ഡി സി മലയാളത്തില്‍ പുറത്തിറക്കിയിരുന്നു.
Browse DC Book Fair Thiruvananthapuram
Animated Children EBOOKS
Connect with Us
DC Books Pre Publication
Listen to Radio DC
-
Latest News
- ഡോ വി.പി ഗംഗാധരന്റെ ‘ജീവിതമെന്ന അത്ഭുതം’
- വാതുവെപ്പ് വിവാദത്തിന്റെ പേരില്‍ രാജിവെയ്ക്കില്ലെന്ന് എന്‍ ശ്രീനിവാസന്
- വിശ്വസാഹിത്യത്തില്‍ മേയുന്ന ആട്
- സഞ്ജയ് ദത്ത് സിനിമയുടെ പ്രമോഷന് ഭാര്യ ഇറങ്ങും
- പ്രണയിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍
- മന്ത്രിതല കൂടിക്കാഴ്ച്ചക്കായി സല്മാന് ഖുര്‍ഷിദ് സൗദിയില്‍
- ന്യൂ ജനറേഷന് മലയാളി ആഗ്രഹിക്കുന്ന പെണ്‍കുട്ടി റീമാ കല്ലിങ്കല്‍
- വനിതാ പോലീസിന്റെ അംഗസംഖ്യ ഉയര്‍ത്തമെന്ന് ഡിജിപി





