കൊച്ചി: പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ.കെ.എസ്. ഡേവിഡ്(70)അന്തരിച്ചു. ഇന്നലെ രാത്രി 11.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് രവിപുരം ശ്മശാനത്തില്‍ നടക്കും.
കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന ഡോ. കെ.എസ്. ഡേവിഡ് കുന്നംകുളം സ്വദേശിയാണ്. ദീര്‍ഘകാലം എറണാകുളം സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സിന്റെ ഡയറക്ടറായിരുന്നു. പത്ത് വര്‍ഷം എറണാകുളം സിറ്റി ആശുപത്രിയില്‍ സൈക്കോ തെറാപ്പിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. മനശാസ്ത്രസംബന്ധമായ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ ഉഷ സൂസന്‍ ഡേവിഡ്, മക്കള്‍: സ്വപ്‌ന ഡേവിഡ്, നിര്‍മ്മല്‍ ഡേവിഡ്.