മേരിക്കോമായി പ്രിയങ്ക ചോപ്ര
On 28 Nov, 2012 At 06:54 AM | Categorized As Movies

Priyanka and Mary Komബോക്‌സര്‍ മേരിക്കോമായി പ്രിയങ്ക ചോപ്ര എത്തുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യക്കാര്‍ക്കു മുഴുവന്‍ അഭിമാനമായി മാറിയ മേരിക്കോമിന്റെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പ്രിയങ്ക മേരിക്കോമായി എത്തുന്നത്. നേരത്തെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ച് പരിചയമുള്ള പ്രിയങ്കയോട് കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയും അവര്‍ തയ്യാറാവുകയും ചെയ്തുവെന്നാണ് ബോക്‌സ് ഓഫീസ് വാര്‍ത്ത. മേരികോമാകാന്‍ മാനസികമായും ശാരീരികമായും പ്രിയങ്ക തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ്. ഉമംഗ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമേ തീയേറ്ററുകളില്‍ എത്തൂ. എന്തായാലും മേരികോമാകാന്‍ പ്രിയങ്ക കുറച്ച് വിയര്‍പ്പൊഴുക്കേണ്ടി വരും.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + = 6