DCBOOKS
Malayalam News Literature Website

പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ഗാനത്തിന് ഡിസ്‌ലൈക്കുകള്‍…

പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് യുട്യൂബില്‍ ഡിസ്‌ലൈക്കുകളുടെ മേളം. ഈ പാട്ടിന് ഏഴായിരം ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. അതേസമയം, പാട്ടിന്റെ മെയ്ക്കിങ് വിഡിയോയ്ക്ക് ലഭിച്ചത് 36000 ഡിസ്‌ലൈക്കുകളും.!

ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ് ഈ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികള്‍. സംഗീതം ഷാന്‍ റഹ്മാനുംപാട്ടിന്റെ ദൃശ്യങ്ങളും ഈണവും ഒരുപോലെ വേറിട്ടതാണ്.

എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് മൈ സ്റ്റോറി. റോഷ്‌നി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെയുണ്ടായ വിവാദങ്ങളുടെ ബാക്കിപത്രമാണ് ഈ ഡിസ്‌ലൈക്കുകളെന്നാണ് സൂചന.

Comments are closed.