DCBOOKS
Malayalam News Literature Website

കുഞ്ചിറക്കോട്ട് കാളിയായി പൃഥ്വിരാജ്

വണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് കാളിയായി പ്രേക്ഷരുടെ മുന്നിലെത്തുകയാണ് പൃഥ്വിരാജ്. ഉറുമിയിലെ കേളു നായനാര്‍ക്ക് ശേഷമാണ് വീണ്ടും പൃഥ്വിരാജ് ചരിത്ര പുരുഷനാകാന്‍ പോകുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. ശങ്കര്‍ എഹ്‌സാന്‍ ലലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും കാളിയനുണ്ട്. സുജിത് വാസുദേവ് ആണ് ക്യാമറ.

Comments are closed.