അഡ്വ.രാംനാഥ് കോവിന്ദ് എന്‍.ഡി.എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ndaഅഡ്വ.രാംനാഥ് കോവിന്ദിനെ എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കാണ്‍പൂരില്‍നിന്നുള്ള ദലിത് നേതാവാണ് രാംനാഥ്. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് രാംനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. നിലവില്‍ ബീഹാര്‍ ഗവര്‍ണറാണ് ഇദ്ദേഹം.

രണ്ടു വട്ടം രാജ്യസഭ എം പിയായ കോവിന്ദ് സുപ്രീം കോടതി അഭിഭാഷകനായും ഇദ്ദഹം മികവുതെളിയിച്ചിട്ടുണ്ട്. 1998 മുതല്‍ 2002 വരെ ബിജെപി എസ് സി എസ് ടി മോര്‍ച്ച ദേശീയ പ്രസിഡന്റായിരുന്നു രാംനാഥ് കോവിന്ദ്.

കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ബിജെപി തള്ളിയിരുന്നു. സ്വാമിനാഥന്റെ പ്രായം പരിഗണിച്ചാണ് തീരുമാനമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള നടപടികള്‍ക്കായി പാര്‍ട്ടി എംപിമാരോടും എംഎല്‍എമാരോടും ഡല്‍ഹിയിലെത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

Categories: LATEST NEWS

Related Articles