DCBOOKS
Malayalam News Literature Website

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആത്മകഥ കുട്ടിവായനക്കാര്‍ക്കായി മലയാളത്തില്‍

ആരാധകഹൃദയങ്ങള്‍ കീഴടക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രശസ്തമായ ആത്മകഥ ചേസ് യുവര്‍ ഡ്രീംസ് നിങ്ങളുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പ്രചോദനം നിറഞ്ഞതും ത്രസിപ്പിക്കുന്നതുമായ ജീവിതകഥ വളരെ ലളിതമായി, ഗദ്യരൂപത്തില്‍, ഉത്തേജിപ്പിക്കുന്ന ഉദ്ധരണികളുടെയും സചിത്രആഖ്യാനത്തോടെയും കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ്  ഈ കൃതിയിലൂടെ. ഓരോ കുട്ടിക്കുമുള്ള സച്ചിന്റെ സന്ദേശമാണ് നിങ്ങളുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാം.

മുംബൈയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, സ്ഥിരപരിശ്രമവും കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ ചരിത്രമാണ് സച്ചിനുള്ളത്. അസാധ്യമെന്നു കരുതുന്ന ലക്ഷ്യങ്ങളും നേട്ടങ്ങളും കരഗതമാക്കാന്‍ സച്ചിന്‍ പുലര്‍ത്തിയ നിശ്ചയദാര്‍ഢ്യവും ദിശാബോധവും ഏതൊരാള്‍ക്കും അനുകരണീയമാണ്.

ഡി.സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന സച്ചിന്റെ ആത്മകഥ നിങ്ങളുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാം ഇപ്പോള്‍ മുന്‍കൂറായി ബുക്ക് ചെയ്യാനുള്ള അവസരം വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 260 രൂപ മുഖവിലയുള്ള ഈ കൃതി മുന്‍കൂര്‍ ബുക്കിങ്ങിലൂടെ 210 രൂപയ്ക്ക് സ്വന്തമാക്കാം.

നിങ്ങളുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാം പ്രീബുക്ക് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.