യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അത്ഭുതകരമായ വിധത്തിൽ മാറ്റി വായിക്കുന്ന മലയാളത്തിലെ ആദ്യ നോവൽ

benyamin

എത്രയൊക്കെ വിധത്തിൽ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും വായനസാധ്യതകൾ ഒഴിഞ്ഞു കിടക്കുന്ന ഒരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്റാൻ ചാവുകടൽ ചുരുളുകളിൽ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തിൽ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അത്ഭുതകരമാം വിധം മാറ്റി വായിക്കുന്ന മലയാളത്തിലെ ആദ്യ നോവൽ. ക്രിസ്തു മാത്രമല്ല പത്രോസ് , ലാസർ , മറിയ , ബാറാബാസ് , യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസങ്ങളെയും പാരമ്പര്യത്തെയും സമൂലം ഉടച്ചു പണിയുന്ന നോവൽ ബെന്യാമിന്റെപ്രവാചകന്മാരുടെ രണ്ടാം പുസ്തകം’

മറ്റൊരു വീക്ഷണത്തിലൂടെ ക്രിസ്ത്യൻ മതത്തെ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ ബെന്യാമിൻ. ക്രസ്തുവിനെ ബൈബിളിനുമപ്പുറത്തേയ്ക്ക്, നസ്രേത്തിലെ ഒരാദിമ ഗോത്രത്തിലെ, യഹൂദരുടെ ദാവീദനായി, പ്രണയം തിരസ്കരിച്ച കാ‍മുകനായി , ഒരു വെറും മനുഷ്യനായ്, നിസ്സഹായനായി നീറുന്നവനായി നമ്മുടെ മുന്നിലേയ്ക്ക് തരികയാണു. ഇവിടെ യേശുവിന് ദൈവിക പരിവേഷമില്ല, അത്ഭുതങ്ങൾ കാട്ടുന്നില്ല, എന്നാൽ അദമ്യമായ മനുഷ്യസ്നേഹമുണ്ട്. അതിനുമപ്പുറം പത്രോസും, യുദാസും, മഗ്ദാലനിലെ മറിയയും, ലാസറും, തോമയും ഒക്കെ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.

benyamin“മതത്തിന്റെയും അധികാരത്തിന്റെയും കോട്ടകൾ ഒരേ സമയം പൊളിക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്” യേശു പറഞ്ഞു. ഈ യാത്ര എങ്ങോട്ടാണെന്ന് ചോദിച്ച യുദാസിനോട് യേശു പറഞ്ഞു “സ്വാതന്ത്ര്യത്തിലേക്ക്”. നോവലിലെ കാലിക പ്രസക്തിയുള്ള ഭാഗമാണിത്. പരമമായ സ്വാതന്ത്ര്യം- മതങ്ങളിൽ നിന്നും, അധികാരങ്ങളിൽ നിന്നും ഉള്ള സ്വാതന്ത്ര്യം. ലോകത്തേറ്റം കൂടുതൽ വായിക്കപ്പെട്ട ഒരു കഥയെ അതിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു പുനരാഖ്യാനം അതാണ് ബെന്യാമിന്റെപ്രവാചകന്മാരുടെ രണ്ടാം പുസ്തകം

ആടുജീവിതം എന്ന ഒരൊറ്റ നോവൽ കൊണ്ട് മലയാളത്തിലെ ഒന്നാം നിര എഴുത്തുകാരൻ എന്ന നിലയിലേയ്ക്ക് മാറിയ എഴുത്തുകാരനാണ്‌ ബെന്യാമിൻ. വിവാദ വിഷയങ്ങളിൽ സ്വന്തമായ അഭിപ്രായങ്ങൾ തുറന്നു പറയുന്ന ബെന്യാമിന്റെ ഓരോ എഴുത്തും ഓരോ അനുഭവങ്ങളും യാത്രകളുമാണ്. അതിൽ ഏറ്റവും ഉത്തരവാദിത്തത്തോടെ ആത്മാർത്ഥതയോടെ ഇടപെടുക മാത്രമാണ് എഴുതുന്ന വ്യക്തി ചെയ്യേണ്ടതെന്ന് അടിവരയിടുന്നു ബെന്യാമിൻ.

2013 ഫെബ്രുവരിയിലാണ് പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ഡി സി ബുക്സ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ 7 ാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

ബെന്യാമിന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ.