പ്രതീപ്തസ്മരണ ജൂണ്‍ 11ന്

june-7-POSTER

അകാലത്തില്‍ പൊലിഞ്ഞുപോയ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനമായ ഡോ പ്രദീപന്‍ പാമ്പരികുന്നിന്റെ നോവല്‍ എരി, പ്രാസംഗികനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം പ്രകാശിപ്പിക്കുന്നു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തും ഡി സി ബുക്‌സും സംയുക്തമായി ജൂണ്‍ 11ന് 3 മണിക്ക് ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ് പ്രകാശനചടങ്ങ് നടത്തുന്നത്. പ്രദീപന്‍ പാമ്പരികുന്നിന്റെ പത്‌നി സജിത കിഴിനിപ്പുറത്ത് പുസ്തകം ഏറ്റുവാങ്ങും.

ചടങ്ങിനോടനുബന്ധിച്ച് വിവിധപരീക്ഷകളില്‍ ഉന്ന വിജയംകരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍കളെ നഫീസ കൊയിലേത്ത് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്) അനുമേദിക്കും. കല്‍പറ്റ നാരായണന്‍, വി ടി മുരളി, രാജേന്ദ്രന്‍ എടത്തുംകര, വീരാന്‍കുട്ടി, അബ്ദുള്‍ഹക്കീം,ഡോ സോമന്‍ കടലൂര്‍, ഏ വി ശ്രീകുമാര്‍, പ്രേമന്‍ തറവട്ടത്ത് എന്നിവര്‍ പ്രതീപ്തസ്മരണ അറിയിക്കും. കെ പി ബിജു( ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനാകും. ടി പി ബാലകൃഷ്ണന്‍ സ്വാഗതവും, ബി വി ബിനീഷ് മാസ്റ്റര്‍ നന്ദിയും പറയും.

തുടര്‍ന്ന് പ്രേംകുമാര്‍ വടകര, അജയ്‌ഗോപാല്‍, അജയ് ജിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഗാനാവിഷ്‌കാരവും ഡോ പ്രദീപന്‍ പാമ്പരികുന്ന് രചന നിര്‍വ്വഹിച്ച നാടകാവതരണവും നടക്കും.

Categories: LATEST EVENTS