കാരണവർക്ക് കളക്ടർ ബ്രോയുടെ ‘ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’

mtപ്രത്യേക ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അനുവാചകരുടെ ആശംസകളിലൂടെ ആർഭാടമായി എം ടി വാസുദേവൻ നായരുടെ 84 ാം പിറന്നാൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സാംസ്കാരിക നായകന്മാരും അക്ഷരങ്ങളിലൂടെ അദ്ദേഹത്തെ സ്നേഹിച്ച അനേകായിരങ്ങളും ആ സാഹിത്യ സൂര്യന് ആയുരാരോഗ്യ സൗഖ്യം നേർന്നു. ഒപ്പം മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായരും. കോഴിക്കോട് കളക്ടർ ആയി ചുമതലയേറ്റ ശേഷം എം ടിയെ കാണാൻ ചെന്നതും അര മണിക്കൂറോളം സംസാരിച്ചിരുന്ന ശേഷം തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ച് യാത്രയാക്കിയതുമെല്ലാം പ്രശാന്ത് നായർ ഓർക്കുന്നു. തന്റെ ഫേസ്ബുക് പേജിൽ എം ടി യോടൊപ്പമുള്ള ഫോട്ടോയും പോസ്റ്റ് ചെയ്താണ് കളക്ടർ ബ്രോ തന്റെ ‘ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എം ടി ക്ക് നൽകിയത്.

അധികം സംസാരിക്കില്ല, അടുപ്പമോ വാൽസല്യമോ പ്രകടിപ്പിക്കില്ല, ചിലപ്പൊ ക്ഷോഭിക്കും എന്നൊക്കെയാണ്‌ ആദ്യമായി അദ്ദേഹത്തെ കാണാൻ പോകും വഴി എനിക്ക്‌ കിട്ടിയ ബ്രീഫിംഗ്‌. കോഴിക്കോട്ട്‌ ചുമതലയേറ്റ ശേഷം, ഓഫീസിൽ നിന്ന് നേരെ ഇറങ്ങിയത്‌‌ ഇപ്പറഞ്ഞ ഭീകരസീരിയസ്‌ മനുഷ്യനെ കാണാനാണ്‌. അരമണിക്കൂറോളം സംസാരിച്ച്‌, തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചാണ്‌ യാത്രയാക്കിയത്‌. കൂടെ വന്ന ഉദ്യോഗസ്ഥർ പറഞ്ഞു, സാർ നല്ല മൂഡിലാ, അല്ലെങ്കിൽ ഇങ്ങനൊന്നുമല്ല..

സ്നേഹവും വാൽസല്യവും നേരിട്ടല്ലാതെ പ്രകടിപ്പിക്കുന്നതിൽ ഉസ്താദായ എം ടി വാസുദേവൻ നായരുമൊത്തുള്ള നിമിഷങ്ങൾ അംഗീകാരത്തിൻന്റെതും പ്രോത്സാഹനത്തിന്റേതുമാണെന്ന് പ്രശാന്ത് നയർ പറയുന്നു.

പ്രശാന്ത് നായരുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

അധികം സംസാരിക്കില്ല, അടുപ്പമോ വാൽസല്യമോ പ്രകടിപ്പിക്കില്ല, ചിലപ്പൊ ക്ഷോഭിക്കും എന്നൊക്കെയാണ്‌ ആദ്യമായി അദ്ദേഹത്തെ കാണാൻ പോകും വഴി എനിക്ക്‌ കിട്ടിയ ബ്രീഫിംഗ്‌. കോഴിക്കോട്ട്‌ ചുമതലയേറ്റ ശേഷം, ഓഫീസിൽ നിന്ന് നേരെ ഇറങ്ങിയത്‌‌ ഇപ്പറഞ്ഞ ഭീകരസീരിയസ്‌ മനുഷ്യനെ കാണാനാണ്‌. അരമണിക്കൂറോളം സംസാരിച്ച്‌, തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചാണ്‌ യാത്രയാക്കിയത്‌. കൂടെ വന്ന ഉദ്യോഗസ്ഥർ പറഞ്ഞു, സാർ നല്ല മൂഡിലാ, അല്ലെങ്കിൽ ഇങ്ങനൊന്നുമല്ല..

രണ്ട്‌ വർഷം കോഴിക്കോട്ട്‌ ഉണ്ടായിരുന്നു. പല ആവശ്യങ്ങൾക്കും ഔദ്യോഗികമായി ബന്ധപ്പെട്ടു. സ്നേഹവും വാൽസല്യവും നേരിട്ടല്ലാതെ പ്രകടിപ്പിക്കുന്നതിൽ ഉസ്താദാണ്‌ അദ്ദേഹം. പബ്ലിക്‌ ലൈബ്രറി സംബന്ധിച്ച്‌ ഹൈക്കോടതിയിൽ അദ്ദേഹം സമർപ്പിച്ച അഫിഡവിറ്റാണ്‌ ഒരു പക്ഷേ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ അംഗീകാരവും പ്രോൽസാഹനവും.

കോഴിക്കോട്‌ കലക്ടർ സ്ഥാനത്ത്‌ നിന്ന് മാറ്റമായത്‌ അക്കാദമിക്‌ വർഷത്തിന്റെ ഇടയിലായിരുന്നു. ട്രാൻസഫർ ആയി ഒരാഴ്ചക്കുള്ളിൽ കലക്ടറുടെ വസതി ഒഴിഞ്ഞ്‌ കൊടുക്കാൻ ആവശ്യം. യാത്ര പറയാൻ ചെന്നപ്പോൾ, അധികമാരും ചോദിക്കാത്തത്‌ അദ്ദേഹം ചോദിച്ചു. മോൾടെ ക്ലാസ്‌ തീരും വരെ എവിടെ നിൽക്കും? അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ താമസിക്കാൻ ഒരു കാരണവരുടെ ഊഷ്മളതയോടെ പറയുന്നു. അതാണ്‌ എം. ടി.
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

Categories: GENERAL, HIGHLIGHTS