DCBOOKS
Malayalam News Literature Website

പ്രണവ് നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മോഹന്‍ലാല്‍ ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സിനിമ ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ടോമിച്ചന്‍ മുളകുപാടത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു ബിഗ് ബജറ്റ് ചിത്രമായിട്ടായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുങ്ങുക. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. പുതുമുഖ നടി റേച്ചല്‍ ആണ് ചിത്രത്തിലെ നായിക. മനോജ് കെ.ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജി.സുരേഷ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗോപീസുന്ദറാണ് സംഗീതസംവിധാനം.

Comments are closed.