പൂരുരാട്ടാതി നക്ഷത്രത്തില്‍ ജനിച്ചാല്‍..?

star

നക്ഷത്രഗണനയില്‍ ഇരുപത്തിയഞ്ചാമത് നക്ഷത്രമാണ് പൂരുരുട്ടാതി .അജൈകപാത്ത് നക്ഷത്രദേവത. ആകയാല്‍ നക്ഷത്ര അജൈകപാദം, അജൈകപാത്ത്, ഇവയും പൂരുരുട്ടാതിയുടെ പര്യായങ്ങളാണ്. കട്ടില്‍കാല്‍പോലെ രണ്ടു നക്ഷത്രങ്ങളാണ് പൂരുരുട്ടാതി. ഇത് ഉച്ചില്‍ വരുമ്പോള്‍ എടവരാശിയില്‍ നാലുനാഴിക നാല്പത്തൊമ്പതു വിനാഴിക ചെല്ലും. പൂരുരുട്ടാതി സ്ഥിതി നക്ഷത്രവും മനുഷ്യഗണവും പുരുഷയോനിയും ആകാശഭൂതവും ഒകാരമക്ഷരവും, യകാര മന്ത്രാക്ഷരവും നരന്‍ നക്ഷത്രമൃഗവും തേന്‍മാവ് നക്ഷത്രവൃക്ഷവും മയില്‍ പക്ഷിയുമാണ്. ഇതിന്റെ മുക്കാല്‍ ഭാഗം കുംഭം രാശിയിലും അന്ത്യം കാല്‍ഭാഗം മീനരാശിയിലുമാണ്. വന്ധ്യനക്ഷത്രമാകയാല്‍ മിക്ക ശുഭകാര്യങ്ങള്‍ക്കും ഈ നക്ഷത്രം വര്‍ജ്ജിക്കപ്പെടുന്നു. ശില്പകര്‍മ്മങ്ങള്‍ സാഹസികകര്‍മ്മങ്ങള്‍, ഛേദനകര്‍മ്മം, കൃഷി, കച്ചവടം, മഹിഷാദികളെ വാങ്ങിക്കല്‍ ജലയന്ത്രനിര്‍മ്മാണം എന്നിവയ്ക്ക് കൊള്ളാം.

ഈ നാളില്‍ ജനിച്ചാല്‍ നല്ല ആരോഗ്യം ഉണ്ടായിരിക്കും. അധികം തടിച്ചതല്ലെങ്കിലും ശരീരം കൃശമായിരിക്കുകയില്ല. സ്ത്രീകള്‍ക്ക് വളരെഇഷ്ടമായിരിക്കും. ജീവിതഗതി ശോഭനമായിരിക്കും. സഹൃദയത്വവും അന്യന്റെ ഇഷ്ടമറിഞ്ഞ് പെരുമാറാനുള്ള കഴിവും ഉണ്ടായിരിക്കും. ഏതെങ്കിലും കാര്യത്തില്‍ ഇപെട്ടാല്‍ അത് കൃത്യമായും നിര്‍വ്വഹിക്കണമെന്ന നിര്‍ബന്ധമുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ അന്യര്‍ക്ക് പ്രയോജനപ്പെടുന്നതുപോലെ തനിക്കും ആദായകരമായിരിക്കുവാന്‍ ശ്രമിക്കും. ഏതുരംഗത്തും സമര്‍ത്ഥനും നല്ലവനും എന്ന പേരിനും അര്‍ഹനാകും. തനിക്ക് അപഹര്‍ഷം വരാവുന്ന കാര്യങ്ങളെ സര്‍വ്വശക്തിയുമെടുത്ത് എതിര്‍ക്കും. വിലപിടിപ്പുള്ള ആഡംബരങ്ങളെ എതിര്‍ക്കും. പരാശ്രമം കൂടാതെസ്വന്തം കാര്യങ്ങള്‍ നിര്‍വ്വഹിക്കും. അടുത്ത സുഹൃത്തുക്കളില്‍ നിന്നം ഒരുപദേശം ലഭിച്ചാല്‍ അത് അതേപടി അംഗീകരിക്കുമെങ്കിലും തന്നിഷ്ടംമാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. സ്ത്രീജനങ്ങളില്‍ വളരെ തത്പരനായിരിക്കും. പൂരുരുട്ടാതി പിറന്ന പുരുഷന്‍ എന്നും പറയാറുണ്ട്. സ്ത്രീകളാണെങ്കിലും പൗരഷമുള്ളവരായിരിക്കും.ഈ നക്ഷത്രത്തില്‍ ജനച്ച സ്ത്രീകള്‍ക്ക് ഉന്നത നിലയിലുള്ള ഭര്‍ത്തൃലബ്ധി, സന്താനസുഖം, സര്‍ക്കാര്‍ജോലി എന്നിവ ലഭിക്കാം.

പൂരുരുട്ടാതി ഒന്നാം കാലില്‍ പിറന്നാല്‍ വിശാലവദനനും ദോഷബുദ്ധിയും കലഹപ്രിയനും മനക്ലേശമുള്ളവനുമാകും. രണ്ടാംകാലില്‍ ജനിച്ചാല്‍ രാജധനം ലഭിക്കുന്നവനും, നിത്യസുഖിമാനും അന്യന് വശംവദനാകാത്തവനും സ്ത്രീകള്‍ക്ക് ഇഷ്ടനും ആകും. മൂന്നാംകാലില്‍ ജനിച്ചാല്‍ പ്രസന്നനും തളര്‍ച്ചബാധിക്കാത്തവനും ശ്രേഷ്ഠനും സകലകര്‍മ്മങ്ങളിലും സമര്‍ത്ഥനും സ്ഥിരമസ്സനുംആകും. നാലാം കാലില്‍ ജനിച്ചാല്‍ സുഭഗനും കൃപണനും സ്വകര്‍മ്മനിരതനും ദീര്‍ഘായിസ്സും വിനീതനും ആകും.

(കടപ്പാട്; ജ്യോതിഷനിഘണ്ടു)

Categories: ASTROLOGY