മീര നായരുടെ കവിതാ സമാഹാരം ‘പോയട്രി വെന്‍ഡിങ്ങ് മെഷീന്‍’ പോൾ സക്കറിയ പ്രകാശനം ചെയ്തു

bok-release

മലയാളത്തിന്റെ ധ്രുവനക്ഷത്രം കമലാദാസിനും യൂനിസ് ഡിസൂസയ്ക്കും ശേഷം ഇന്ത്യന്‍-ഇംഗ്ലീഷ് കവിതാ സാഹിത്യത്തില്‍ മലയാളത്തിന്റെ സ്വത്വം അണിഞ്ഞ കവയിത്രി മീരാ നായരുടെ കവിതാ സമാഹാരം ‘പോയട്രി വെന്‍ഡിങ്ങ് മെഷീന്‍’ പ്രശസ്ത സാഹിത്യകാരൻ പോൾ സക്കറിയ പ്രകാശനം ചെയ്തു. മ്യൂസ് ഇന്ത്യാ യങ് റൈറ്റേഴ്സ് പുരസ്കാര പട്ടികയിൽ ഇടംപിടിച്ച ആദ്യ സമാഹാരത്തിനുശേഷം മീരാനായരുടെ രണ്ടാമത്തെ പ്രസിദ്ധീകരണമാണിത്. തിരുവനന്തപുരം ടെന്നീസ് ക്ലബ് ഹാളിലാണ് പ്രകാശന ചടങ്ങ് നടന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് മീരയുടെ സ്നേഹം തുളുമ്പുന്ന കവിതകൾ ആദ്യം ആസ്വാദകരിലേക്ക് എത്തുന്നത്. അമ്പതു കവിതകളുടെ സമാഹാരമായ ‘പോയട്രി വെന്‍ഡിങ്ങ് മെഷീന്‍’ ഒരിക്കൽ പോലും വായനക്കാരെ മടുപ്പിക്കുന്നില്ല. ഒരു നിമിഷം പോലും വിരസമാക്കി പാഴാക്കുന്നില്ല. മറിച്ച്, മനുഷ്യാവസ്ഥയുടെ വിവിധതലങ്ങളെ കൂടുതൽ പ്രകാശമാനമാക്കുന്നു. സ്ത്രീഹൃദയത്തിന്റെ സ്വന്തമായ സുപ്രഭാതങ്ങളെയും നട്ടുച്ചകളെയും അസ്മതയങ്ങളെയും കൂരിരുട്ടിനെയും പ്രതിഫലിപ്പിക്കുന്നു.

“ലേഡീസ് ആന്റ് ജെന്റില്‍മെന്‍, അലൗ മീ ടു മേക്ക് എ സെയില്‍സ് പിച്ച്, ഫോര്‍ ഹോള്‍ഡ് യുവര്‍ ബ്രെത്ത്‌സ്, ഐ ഹാവ് ഫോര്‍ യു എ പോയട്രി വെന്‍ഡിംഗ് മെഷീന്‍”….. പ്രണയവും സ്‌നേഹവും ഇഴചേരുന്ന വരികള്‍. ചിലപ്പോള്‍ തീവ്രവേദനയുടേത്. മറ്റുചിലപ്പോള്‍ ആഹ്ലാദത്തിന്റേത്.

Categories: LATEST EVENTS