എഴുത്തുകാരനും കവിയുമായ വിജയ് നമ്പീശന്‍ അന്തരിച്ചു

vijay

എഴുത്തുകാരനും കവിയുമായ വിജയ് നമ്പീശന്‍ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരില്‍ ശ്രദ്ധേയമായ പേരുകളിലാണ് മലയാളിയായ വിജയ് നമ്പീശന്റേത്.

1988ല്‍ ഇന്ത്യയില്‍ ആദ്യമായി ദേശീയ കവിതാ മത്‌സരം നടത്തിയപ്പോള്‍ വിജയിയായിരുന്നു ഇദ്ദേഹം. ജീത് തയ്യില്‍, ഡോം മൊറീസ് എന്നിവരോട് ചേര്‍ന്ന് ജെമിനി എന്ന കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്. അദ്ദേഹത്തിിന്റെ ‘മദ്രാസ് സെന്‍ട്രല്‍’ എന്ന കവിത നിരൂപക പ്രശംസ നേടിയതാണ്. ഇന്ത്യന്‍ കവി സമൂഹം ബ്രിട്ടീഷ് കൗണ്‍സിലുമായി ചേര്‍ന്ന് നടത്തിയ കവിതാ മത്‌സരത്തില്‍ വിജയം നേടിയതും ഈ കവിതയാണ്

ഐ.ഐടി മദ്രാസില്‍ നിന്ന ബിരുദം നേടിയ വിജയ്, പൂന്താനം, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി എന്നിവരുടെ ഭക്തി കാവ്യങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭാര്യ കാവേരി നമ്പീശനും എഴുത്തുകാരിയാണ്. രാമചന്ദ്ര ഗുഹ, ജീത് തയ്യില്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.