DCBOOKS
Malayalam News Literature Website

മാന്ത്രിക സ്പര്‍ശവുമായി മമ്മൂട്ടിയുടെ ‘പേരന്‍പ്’; ടീസര്‍

മമ്മൂട്ടിയുടെ വ്യത്യസ്തമാര്‍ന്ന അഭിനയശൈലിയുമായി തമിഴ് ചിത്രം പേരന്‍പിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ റാം ഒരുക്കുന്ന ഈ ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17-ാം സ്ഥാനത്ത് ഈ ചിത്രം എത്തിയിരുന്നു.

സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

Comments are closed.