DCBOOKS
Malayalam News Literature Website

ഹിപ്പിയുടെ ആദ്യ കോപ്പി ഷാരൂഖ് ഖാന് നല്‍കി പൗലോ കോയ്‌ലോ

തന്റെ നോവലിന്റെ ആദ്യ കോപ്പി ഇഷ്ടതാരത്തിന് സമ്മാനിച്ച് വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ പൗലോ കോയ്‌ലോ. പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ഹിപ്പിയുടെ ആദ്യ കോപ്പി ബോളിവുഡ് താരവും അടുത്ത സുഹൃത്തുമായ ഷാരൂഖ് ഖാന് കൈയൊപ്പിട്ട് നല്‍കിയാണ് പൗലോ കോയ്‌ലോ തന്റെ ആരാധന വെളിപ്പെടുത്തിയത്. ഇക്കാര്യം പൗലോ കോയ്‌ലോ ട്വിറ്ററില്‍ കുറിയ്ക്കുകയും ചെയ്തു.

ഈ ദിവസം ജോലി ചെയ്യാമെന്ന് കരുതിയപ്പോഴാണ് ഹിപ്പിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. ഈ സമ്മാനത്തിന് സുഹൃത്തേ, നിങ്ങള്‍ക്ക് ഏറെ നന്ദി. എന്നത്തെയും പോലെ നിങ്ങളുടെ വാക്കുകള്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്നാണ് ഷാരൂഖ്, പൗലോ കോയ്‌ലോയുടെ ട്വീറ്റിന് മറുപടിയായി പറഞ്ഞത്.

ഷാരൂഖ് ഖാന്റെ അഭിനയത്തെക്കുറിച്ച് നേരത്തെ പൗലോ കോയ്‌ലോ ട്വീറ്റ് ചെയ്തിരുന്നു. മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഹോളിവുഡിന്റെ മുന്‍വിധികളും സ്വജനപക്ഷപാതവും ആയിരുന്നു പുരസ്‌കാരം ലഭിക്കാതെ പോയതിന് കാരണമെന്നും അദ്ദേഹം കുറിച്ചിരുന്നു.

Comments are closed.