DCBOOKS
Malayalam News Literature Website

പറവൂര്‍ ജോര്‍ജിന്റെ ചരമവാര്‍ഷികദിനം

പ്രമുഖ മലയാള നാടകകൃത്തായ പറവൂര്‍ ജോര്‍ജ് എറണാകുളം വടക്കന്‍ പറവൂരില്‍ തോമസിന്റെയും ത്രേസ്യയുടെയും മകനായി 1938 ഓഗസ്റ്റ് 20ന് ജനിച്ചു. ടി.ടി.സി പരിശീലനം കഴിഞ്ഞ് അധ്യാപകനായി. നാടകകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വളരെ ചെറുപ്പം മുതല്‍ക്കു തന്നെ നാടകരംഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നരഭോജികള്‍, അക്ഷയപാത്രം, അഗ്‌നിപര്‍വ്വതം, തീജ്ജ്വാല, ദിവ്യബലി, നരഭോജികള്‍, പറവൂര്‍ ജോര്‍ജ്ജിന്റെ ഹാസ്യനാടകങ്ങള്‍, നേര്‍ച്ചക്കോഴി, കള്ളിപ്പൂച്ച വരുന്നേ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

‘നരഭോജികള്‍’ എന്ന കൃതിക്ക് 1994 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2013 ഡിസംബര്‍ 16ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.