DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഓഗസ്റ്റ് 21 വരെ

വായനാപ്രേമികള്‍ക്കായി കണ്ണൂരില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ഫെയര്‍ ഓഗസ്റ്റ് 21 വരെ തുടരും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും

ഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം ഡോ.ചാത്തനാത്ത് അച്യുതനുണ്ണിക്കും വി.എസ് കരുണാകരനും. മലയാളഭാഷയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കാണ് ഡോ.ചാത്തനാത്ത് അച്യുതനുണ്ണിയും സംസ്‌കൃതഭാഷാ മികവിന് വി.എസ്…

വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമാകാന്‍ ‘സ്പേസസ് ഫെസ്റ്റ്’

സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ SPACES: Design,…

പ്രതീക്ഷകളുടെ ചിങ്ങപ്പുലരി

ഇന്ന് ചിങ്ങം ഒന്ന്...മലയാളത്തിന്റെ പുതുവര്‍ഷപ്പിറവി ദിനം. കഴിഞ്ഞ നാളുകളുടെ ദുരിതം മറന്ന് പുതിയൊരു വര്‍ഷത്തിലേക്കുള്ള കാല്‍വെയ്പ്പ്.

സുഭാഷ് ചന്ദ്രബോസിന്റെ ചരമവാര്‍ഷികദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്തെ സുപ്രധാന നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23-നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ജനനം. തുടര്‍ച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍…

സീതാപരിത്യാഗം

ത്രൈയ്യംബകം വില്ലൊടിഞ്ഞപ്പോള്‍ മൈഥിലി മയില്‍പേടയെപ്പോലെ സന്തോഷിച്ചു. ഇക്ഷ്വാകുവംശ പരമ്പരയിലെ മഹാനായ രാജകുമാരന്റെ ഭാര്യാപദവി ജനകജ അന്ന് ഏറ്റെടുത്തു. നിഴല്‍പോലെ രാമനെ ജനകജ പിന്തുടരുമെന്ന ഒരു ഉറപ്പ് സീതയുടെ കൈപിടിച്ച് രാമനെ ഏല്പിക്കുമ്പോള്‍…

രാമായണ ഭരണസങ്കല്പം

ഇന്ത്യയുടെ രാഷ്ട്രഭരണസങ്കല്പം വളരെ വ്യത്യസ്തമായ ഒന്നാണ്; വിശേഷിച്ചും രാമായണത്തില്‍ കാണുന്നതുപോലെ. ആറിലൊന്നു നികുതി പിരിച്ചു രാജ്യഭാരം നിര്‍വ്വഹിക്കുന്ന രാജാവിന് പ്രജകളുടെ കര്‍മ്മഫലത്തിന്റെ ആറിലൊന്നു ലഭിക്കും. ധര്‍മ്മമായാലും അധര്‍മ്മമായാലും…

സ്‌പേസസ്; ആശയാവലികളുടെ പുത്തന്‍ലോകത്തിന് തിരശ്ശീല ഉയരുന്നു

സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ SPACES: Design,…

ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം; പ്രീബുക്കിങ് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം…

സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്നു സി. അച്യുതമേനോന്‍. തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് രാപ്പാളില്‍ 1913 ജനുവരി 13-ന് ജനിച്ചു. തൃശൂര്‍ സി.എം.എസ്. ഹൈസ്‌ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ…