പി സ്മാരക കവിതാ പുരസ്കാരം റഫീഖ് അഹമ്മദിന്

rafeekhമഹാകവി പി. കുഞ്ഞിരാമൻ നായരുടെ പേരിൽ പി. സ്മാരക ട്രസ്റ്റ്‌ ഏർപ്പെടുത്തിയ ഈ വർഷത്തെ കവിതാ പുരസ്കാരം റഫീഖ് അഹമ്മദിന്. സിനിമാ ഗാന രചനയ്ക്ക് നാലുതവണ സംസ്ഥാന അവാർഡ്‌ നേടിയ റഫീഖിന്റെ റഫീഖ് അഹമ്മദിന്റെ കവിതകൾ എന്ന ഗ്രന്ഥത്തിനാണ് അവാർഡ്‌.

പി. സ്മാരക ട്രസ്റ്റ്‌ ചെയർമാനും മലയാളം സർവ്വകലാശാല വൈസ്ചാൻസി ലറുമായ കെ.  ജയകുമാർ എഴുത്തുകാരായ ഇ പി രാജഗോപാലൻ,  അംബികാ സുതൻ മാങ്ങാട് എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്‌. 

26ന് വടകരയിൽ നടക്കുന്ന പി അനുസ്മരണ സമ്മേളനത്തിൽ ട്രസ്റ്റ്‌ ചെയർമാൻ കെ. ജയകുമാർ അവാർഡ്‌ സമ്മാനിക്കും.  സമ്മേളനത്തിൽ വച്ച് പി. കവിതകളുടെ ഇംഗ്ലീഷ് വിവർത്തനം നോവലിസ്റ്റ് എം. മുകുന്ദൻ പ്രകാശിപ്പിക്കും.

Categories: AWARDS, Editors' Picks