DCBOOKS
Malayalam News Literature Website

ഒ.വി വിജയന്‍ സാഹിത്യപുരസ്‌കാരം: കൃതികള്‍ ക്ഷണിക്കുന്നു

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവീന സാംസ്‌കാരിക കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മണ്‍മറഞ്ഞ പ്രശസ്ത സാഹിത്യകാരന്‍ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരത്തിനായുള്ള കൃതികള്‍ ക്ഷണിച്ചു.

നോവല്‍ മേഖലയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്. 2015 ജനുവരി ഒന്നിനും 2018 ഡിസംബര്‍ 31-നും മദ്ധ്യേയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 50,001 രൂപയും ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടാന്‍ താത്പര്യമുള്ള പ്രസാധകരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും കൃതികള്‍ ക്ഷണിക്കുന്നു. വായനക്കാര്‍ക്കും കൃതികള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.

ഈ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടേണ്ട കൃതികളുടെ ഒരു പ്രാഥമിക പട്ടികയില്‍നിന്നും കേരളത്തിലെ പ്രമുഖരായ സാഹിത്യാസ്വാദകര്‍ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ ചുരുക്കപ്പട്ടികയില്‍നിന്നാണ് പ്രമുഖര്‍ അടങ്ങിയ കമ്മിറ്റി പുരസ്‌കാരത്തിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുക. ഇതിനായി കൃതികളുടെ മൂന്നു കോപ്പികള്‍ വീതം കണ്‍വീനര്‍, ഒ.വി വിജയന്‍ അവാര്‍ഡ് കമ്മിറ്റി, ‘തണല്‍’ കിഴക്കേക്കര റോഡ്, തൃക്കാക്കര പി.ഒ, കൊച്ചി- 682012 എന്ന മേല്‍വിലാസത്തില്‍ ജൂലൈ 31-ന് മുന്‍പായി അയക്കണം.

Comments are closed.