DCBOOKS
Malayalam News Literature Website

ഓസ്‌കാറില്‍ തിളങ്ങാനൊരുങ്ങി ‘ദി ഷേപ് ഓഫ് വാട്ടര്‍’

90-ാമത് ഓസ്‌കാറില്‍ തിളങ്ങാനൊരുങ്ങി ‘ദി ഷേപ് ഓഫ് വാട്ടര്‍’. മികച്ച ചിത്രം,നടി,സംവിധാനം,പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം, വസ്ത്രാലങ്കാരം,സൗണ്ട് മിക്‌സിംഗ്,സൗണ്ട് എഡിറ്റിംഗ്,ഒറിജിനല്‍ സ്‌കോര്‍,ഫിലിം എഡിറ്റിംഗ്,ഒറിജിനല്‍ സ്‌ക്രീന്‍ പ്ലെ തുടങ്ങി 13  വിഭാഗങ്ങളില്‍ ദി ഷേപ് ഓഫ് വാട്ടര്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗിലേര്‍മോ ഡെല്‍ തോറോയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇത്തവണ ഒന്‍പത് ചിത്രങ്ങളാണ് ഓസ്‌കാര്‍പുരസ്‌കാരത്തിലെ മികച്ച ചിത്രത്തിന് വേണ്ടി മത്സരിക്കുന്നത്.ഗാരി ഓള്‍ഡ്മാന്‍,ഡെന്‍സെല്‍, വാഷിംഗ്ടണ്‍,ഡാനിയല്‍ ഡെ ലൂവിസ്,തിമോത്തി കാലമെറ്റ്,ഡാനിയല്‍ കലുയ എന്നിവരാണ് മികച്ച നടനുളള നോമിനേഷനുകളില്‍ ഉളളത്.

സാലി ഹോകിന്‍ല്, ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ട്,മാര്‍ഗ്രറ്റ് റോബി,സോഷെ റോണന്‍,മെറില്‍ സ്ട്രീപ്പ് എന്നിവരാണ് മികച്ച നടിക്കുളള ഓസ്‌കാറിനായി മത്സരിക്കുന്നത്.

Comments are closed.