DCBOOKS
Malayalam News Literature Website

‘മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നു ആ പള്ളിക്കൂടക്കാലം’; നടന്‍ ശ്രീനിവാസന്‍

സ്മൃതിപഥത്തില്‍ എപ്പോഴും നിറഞ്ഞു തുളുമ്പുന്ന ഒരോര്‍മ്മയാണ് നമ്മുടെയെല്ലാം സ്‌കൂള്‍ കാലം. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ താന്‍ കുട്ടിക്കാലത്ത് പഠിച്ച സ്‌കൂള്‍ പാഠങ്ങളെ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്. “ഇപ്പോഴും ഓര്‍മ്മയുള്ളത് ചെറിയ ക്ലാസില്‍ പഠിച്ച ലണ്ടനിലെ പൊലീസുകാരന്‍ എന്ന പാഠമാണ്. ഒരു പൊലീസുകാരന്റെ അച്ചടക്കവും നന്മയുമാണ് ആ പാഠം പഠിപ്പിച്ചത്. മനസ്സിലിന്നും മായാതെ കിടക്കുന്ന ആ കാലത്തെ വീണ്ടും തരികയാണ് ഒരുവട്ടംകൂടി”.

ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ബാല്യത്തിന്റെ വീണ്ടെടുപ്പാണ്. കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനം. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. മൂന്ന് വാല്യങ്ങളിലായി 3333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ ഉറപ്പാക്കൂ.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ ഉള്ളടക്കം

1. ഐക്യകേരളപ്പിറവിയ്ക്കു മുന്‍പും ശേഷവുമുള്ള മലയാള/കേരള പാഠാവലിയിലെ രചനകളാണ് സമാഹരിക്കുന്നത്.

2. മലയാള പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു.

3. ഡി.പി.ഇ.പി പാഠാവലികള്‍ ഈ സമാഹാരത്തിന്റെ ഭാഗമാക്കുന്നില്ലെങ്കിലും പഴയപാഠാവലിയിലെ രചനകള്‍തന്നെയാണ് പില്‍ക്കാലത്ത് പാഠഭാഗങ്ങളാക്കിയിട്ടുള്ളതിനാല്‍ ഡി.പി.ഇ.പി പഠിച്ചിട്ടുള്ളവര്‍ക്കും ഈ പുസ്തകം ഗൃഹാതുരമായിരിക്കും.

4. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലുള്ള എല്ലാ പാഠങ്ങളും വ്യാകരണമുള്‍പ്പെടെ ഈ സമാഹാരത്തിന്റ ഭാഗമായിരിക്കും.

5. പാഠങ്ങളായി ചേര്‍ത്തിട്ടുള്ള കഥകള്‍, നാടകങ്ങള്‍, പദ്യഭാഗങ്ങള്‍,ലേഖനങ്ങള്‍ തുടങ്ങിയ സര്‍വ്വമേഖലകളും ഇതിലുള്‍ക്കൊള്ളുന്നു.

3333 രൂപ മുഖവിലയുള്ള പുസ്തകത്തിന് ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് 1999 രൂപക്ക് ലഭ്യമാകും. ഒപ്പം 1000 DC REWARD POINTS ലഭിക്കുന്നു.രണ്ടു തവണ (1000+999)( 30 ദിവസത്തിനുള്ളില്‍ രണ്ടു ഗഡുക്കളായി അടയ്ക്കാം. കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 500DC REWARD POINTS ലഭിക്കുന്നു). മൂന്നു തവണ(1000+600+600)=2200 രൂപ( 90 ദിവസത്തിനുള്ളില്‍ തവണപ്രകാരമുള്ള തുക കൃത്യസമയത്തിനുള്ളില്‍ അടയ്ക്കുന്നവര്‍ക്ക് 300 DC REWARD POINTS ലഭിക്കുന്നു.

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം.ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്.

ബുക്കിംഗിന് വിളിക്കൂ: 9947055000, 9946108781, വാട്‌സ് ആപ് നമ്പര്‍- 9946109449

ഓണ്‍ലൈനില്‍: http://prepublication.dcbooks.com/product/oru-vattam-koodi , https://onlinestore.dcbooks.com/books/oru-vattam-koodi-ente-paada-pusthakangal

വ്യവസ്ഥകള്‍ അറിയാന്‍: www.dcbooks.com

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

പാഠഭാഗങ്ങള്‍ കേട്ട് ആസ്വദിക്കാന്‍ പുസ്തകങ്ങള്‍ക്കൊപ്പം ക്യൂ.ആര്‍ കോഡ് കൂടി ലഭ്യമാണ്.

Comments are closed.