24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം വ്യൂസ്; തരംഗമായി ഒരു സിനിമാക്കാരനിലെ പാട്ട്

oru-cenima-karan4 ലക്ഷത്തിലധികം വ്യൂസ് നേടി ഒരു സിനിമാക്കാരന്റെ ആദ്യ സോങ്ങ് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. വിനീത് ശ്രീനിവാസനും രജീഷ വിജയനും അഭിനയിച്ച ഒഴുകിയൊഴുകി എന്ന തുടങ്ങുന്ന ഈ മനോഹര ഗാനം ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്.  ജൂണ്‍ 9 ന് റിലീസ് ചെയ്ത ഗാനം 24മണിക്കൂര്‍ തികയും മുമ്പ് 2 ലക്ഷം ആളുകളാണ് കണ്ടത്‌

ബിജിബാല്‍ ഈണം പകര്‍ന്ന ഗാനം ഹരിചരണും ശ്വേത മോഹനനുമാണ് ആലപിച്ചത്. ഗാനരചന റഫീഖ് അഹമ്മദാണ്. ലിയോ തദേവൂസ് സംവിധാനം നിര്‍വഹിക്കുന്ന ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കര്‍, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.

ഒഴുകിയൊഴുകി ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക് -247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:

Categories: MUSIC