നവ പ്രതിഭകള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു

onv
ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമി, കാവ്യ രംഗത്തെ നവ പ്രതിഭകള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു .ഓഗസ്റ്റ് 12,13 തീയതികളില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് ശില്‍പ്പശാല. 30 വയസ്സില്‍ താഴെ ഉള്ള 25 പേര്‍ക്കാണ് പ്രവേശനം. ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്.ഏറ്റവും ഇഷ്ടപ്പെട്ട / മികച്ച സ്വന്തം കവിത, വയസ്സ് തെളിയിക്കുന്ന രേഖകള്‍ക്ക് ഒപ്പം ,

അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍, ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി, ഇന്ദീവരം ജി-7, ടാഗോര്‍നഗര്‍, കോട്ടണ്‍ ഹില്‍, തിരുവനന്തപുരം 14 (Adoor Gopalakrishnan, Chairman- ONV Cultural Academy , Indeeravam G -7, Tagore Nagar,Cotton Hill, Thiruvananthapuram 14) എന്ന വിലാസത്തില്‍ 2017 ജൂലൈ 31 മുന്‍പ് അപേക്ഷിക്കാം.

Categories: ART AND CULTURE, GENERAL