ലോക രാജ്യങ്ങളിലെയെല്ലാം പുസ്തകങ്ങള്‍ തേടിപ്പിച്ചവള്‍ “ആയിഷ എസ്ബഹാനി”

aisha

വായനയെ ആഘോഷമാക്കിയ..ലോകരാജ്യങ്ങളേക്കുറിച്ചുള്ള എല്ലാ അറിവുകളെയും സ്വായത്തമാക്കിയ ഒരാളെ പരിചയപ്പെടുത്തുകയാണ് ഈ വായനാദിനത്തില്‍. ആയിഷ എസ്ബഹാനി..! പാകിസ്താനിലെ കറാച്ചി സ്വദേശിനിയായ ഈ പതിമൂന്നുകാരി ഇതിനോടകം 82 രാജ്യങ്ങളില്‍ നിന്നുള്ള പുസ്തകങ്ങളാണ് വായിച്ചുതീര്‍ത്തത്.

പുസ്തകങ്ങളിലൂടെയുള്ള ലോകപര്യടനം ആരംഭിക്കാന് ഈ കൊച്ചുമിടുക്കിക്ക് പ്രചോദനമായത് ഓസ്‌ട്രേലിയന്‍ എഴുത്തുകാരിയായ ആന്‍ മോര്‍ഗനാണ്. ഒരുവര്‍ഷത്തിനിടയില്‍ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പുസ്തകങ്ങള്‍ വായിക്കുകയും അതിനെ അധികരിച്ച് റീഡിങ് ദ വേള്‍ഡ് ഓര്‍ ദ വോള്‍ഡ് ബിറ്റ്വീന്‍ ടു കവേഴ്‌സ് എന്ന പുസ്തകരചനനടത്തുകയും ചെയ്ത വ്യക്തിയാണ് ആന്‍. ആനില്‍നിന്നും പ്രോത്സാഹനം ഉള്‍ക്കൊണ്ടാണ് ആയിഷ ഓരോ രാജ്യത്തുനിന്നും ഓരോ പുസ്തകം വായിക്കുക എന്ന ആശയത്തിലേക്ക് എത്തുന്നത്.

‘ബ്രിട്ടിഷ് അല്ലെങ്കില്‍ വടക്കേ അമേരിക്കന്‍ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഞാന്‍ വായിച്ചതില്‍ അധികമെന്നു തിരിച്ചറിയുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. വായനയെ അങ്ങനെ പരിമിതപ്പെടുത്തേണ്ടന്നു വിചാരിച്ചിരിക്കുന്ന അവസരത്തിലാണ് ആനിനെക്കുറിച്ച് അറിയുന്നത്. പിന്നീട് മറ്റൊന്നുംചിന്തിക്കാതെ ആനിന്റെ വഴിയെനടക്കുകയായിരുന്നു. 197 രാജ്യങ്ങളിലെയും പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് എന്റെ ആഗ്രഹം. ആസ്വദിച്ചു വായിക്കാനാണ് താത്പര്യം. അതുകൊണ്ട് സമയപരിധിയും നിശ്ചയിച്ചിട്ടില്ല. വായനയിലൂടെ ഓരോ രാജ്യത്തെയും അറിയുക.അതാണ് എന്റെ ലക്ഷ്യം-ആയിഷ പറയുന്നു.

സഹോദരനാണ് ഗൗരവമായ വായനയുടെ ലോകത്തേക്ക് ആയിഷയെ നയിച്ചത്. അദ്ദേഹം aisha2സമ്മാനിച്ച ലെമണി സ്‌നിക്കറ്റിന്റെ എ സീരിസ് ഓഫ് അണ്‍ ഫാര്‍ച്ചുനേറ്റ് ഇവന്റ്‌സിലൂടെയാണ് ഗൗരവമുള്ള വായനയുടെ ലോകത്തേക്ക് ആയിഷ എത്തിയത്. ഫിക്ഷന്‍; മിലിട്ടറി നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളാണ് ഇപ്പോള്‍ ആയിഷക്ക് പ്രിയങ്കരം.

സിയേറ ലയോണില്‍ നിന്നുള്ള എഴുത്തുകാരനായ ഇഷമേല്‍ ബേയുടെ എ ലോങ് വേ ഗോണ് ക്രൊയേഷ്യന്‍ എഴുത്തുകാരിയായ സാറാ നോവാക്കിന്റെ ഗേള്‍ അറ്റ് വാര്‍, വി എസ് നായ്പാലിളിന്റെ മിഗ്വാല്‍ സ്ട്രീറ്റ് എന്നീ മൂന്നുപുസ്തകങ്ങളാണ് ആയിഷയ്ക്ക് വായിച്ചതില്‍വച്ച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത്. സ്‌കൂള്‍വിട്ടു വന്ന ശേഷം രണ്ട് മുതല്‍ മൂന്നു മണിക്കൂറാണ് വായനക്കായി ആയിഷ ചിലവഴിക്കാറുള്ളത്. പുസ്തകം എത്രത്തോളം രസകരമാണെന്നതിനെ അനുസരിച്ച് വായനയുടെ സമയവും നീളും. എഴുത്തുകാരും പരിഭാഷകരും പ്രസാധകരും ഒക്കെ ആയിഷയ്ക്ക് പുസ്തകം അയക്കാറുണ്ടത്രേ.

ലോകമെമ്പാടുമുള്ള ആളുകളുമായ ആശയവിനിമയം നടത്താന്‍ സാധിക്കുന്നതിലൂടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഒന്നിലേറെ കാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള പ്രാപ്തിയും എനിക്കുണ്ടായി. വേദനകളും കഷ്ടപ്പാടുകളും ദാരിദ്ര്യവും ഒക്കെ പ്രമേയമായ സൃഷ്ടികള്‍ വായിക്കുന്നതിലൂടെ കൂടുതല്‍ ദയവുള്ള വ്യക്തിയാകാനും എനിക്ക് സാധിക്കുന്നുണ്ട്” ഇത്രയും നാളത്തെ വായനകൊണ്ട് നേടിയത് ഇതാണെന്നു ആയിഷ അഭിമാനത്തോടെ പറയുന്നു.

ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള മികച്ച പുസ്തകങ്ങള്‍ ഏതൊക്കെ, വായനക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ സ്വീകരിക്കാനായി ഒരു ഫേസ്ബുക്ക് പേജും ഈ കൊച്ചുമിടുക്കി തുടങ്ങിയിട്ടുണ്ട്.

(കടപ്പാട് www.dnaindia.com.)

Related Articles