DCBOOKS
Malayalam News Literature Website

മുഖം വ്യക്തമാക്കി ‘ഒടിയന്‍’; ഒക്‌ടോബര്‍ 11-ന് തീയറ്ററുകളില്‍ റിലീസിന്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജില്‍ ടീസര്‍ പുറത്തിറക്കിയത്. ഇതുവരെയുള്ള ടീസറുകളില്‍ മുഖം തരാതിരുന്ന മാണിക്യന്‍ ഇത്തവണ മുഖം വ്യക്തമാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഒക്ടോബര്‍ 11 ന് രാവിലെ ഏഴ് മണി ഒന്‍പത് മിനുട്ടിലാണ് ഒടിയന്റെ ആദ്യ ഷോ ആരംഭിക്കുന്നത്.

വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്ന മലയാള ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

 

Comments are closed.