ജനപ്രിയ സാഹിത്യകാരന്‍ വല്ലച്ചിറ മാധവന്‍ അന്തരിച്ചു
On 21 Oct, 2013 At 10:32 AM | Categorized As Literature

Vallachira-madhavan
ജനപ്രിയ സാഹിത്യത്തില്‍ മുട്ടത്തു വര്‍ക്കി, കാനം, മൊയ്തു പടിയത്ത് എന്നിവര്‍ക്കൊപ്പം ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനും പത്രാധിപരുമായിരുന്ന വല്ലച്ചിറ മാധവന്‍ അന്തരിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് തൃശൂര്‍ വല്ലച്ചിറയിലെ വീട്ടില്‍ ഒക്ടോബര്‍ ഇരുപതിനായിരുന്നു 79 വയസ്സുകാരനായ അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം നടത്തി.

1934 മേയ് 17ന് തൃശൂരിലെ വല്ലച്ചിറയിലാണ് ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ബാല്യം മുതല്‍ പുസ്തകങ്ങളോടായിരുന്നു മാധവന്റെ ചങ്ങാത്തം. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ ആത്മസഖി എന്ന നോവലെറ്റാണ് ആദ്യം വെളിച്ചം കണ്ടത്. അമ്പത് പേജുകളുള്ള ആ കൃതി ആറണ വിലയിട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ അച്ചടിച്ച മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞു. ഇതോടെ അദ്ദേഹം സ്വന്തം വഴി കണ്ടെത്തിയെന്നു പറയാം. ഒന്‍പതാം ക്ലാസില്‍ പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നതോടെ എഴുത്തിലേക്ക് പൂര്‍ണ്ണമായും പ്രവേശിച്ചു. എറണാകുളം കേന്ദ്രീകരിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ , കേശവദേവ്, പി.ജെ. ആന്റണി തുടങ്ങിയവര്‍ നയിച്ച സാഹിത്യ കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

അക്കാലത്ത് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന എല്ലാ ജനപ്രിയ വാരികകള്‍ക്കു വേണ്ടിയും നോവലുകള്‍ എഴുതിത്തുടങ്ങിയതോടെ വല്ലച്ചിറ മാധവന്‍ ശ്രദ്ധേയനായി. ഒരേസമയം ഒന്നിലധികം വാരികകള്‍ക്കു വേണ്ടി അദ്ദേഹം നോവലുകളെഴുതി. ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലുകള്‍ പുസ്തക രൂപത്തിലും പുറത്തിറക്കി. കറന്റ് ബുക്‌സ്, ഡി സി ബുക്‌സ് ഇംപ്രിന്റായ ജനപ്രിയ എന്നിവ അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടോളം നീണ്ട സാഹിത്യ ജീവിതത്തിനിടയില്‍ നാനൂറിലധികം പുസ്തകങ്ങള്‍ രചിച്ച മാധവന്‍ ചന്ദ്രഹാസന്‍ , നിര്‍മല, ചിത്രശാല, ഫിലിം സ്റ്റാര്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിരുന്നു. ഒന്നര പതിറ്റാണ്ടായി അദ്ദേഹം സാഹിത്യരംഗത്തു സജീവമായിരുന്നില്ല.

കുറേക്കാലം മുമ്പ് ഒരു പ്രസംഗത്തിനിടയില്‍ വല്ലച്ചിറ മാധവന്റെ നോവലുകളാണ് തന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരം ആയിരക്കണക്കിന് വായനക്കാരുടെ പ്രോത്സാഹനം മാത്രമായിരുന്നു അദ്ദേഹത്തിനു ലഭിച്ച ബഹുമതി. അതില്‍ അന്ത്യം വരെ അദ്ദേഹം സംതൃപ്തനുമായിരുന്നു.

ഇന്ദിരയാണ് മാധവന്റെ ഭാര്യ. ബാബുരാജ്, ഹേമന്ദ് കുമാര്‍ , ഗീതാഞ്ജലി, മധു എന്നിവര്‍ മക്കളാണ്. വായനയെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കുമുള്ള ദു:ഖത്തില്‍ ഡി സി ബുക്‌സും പങ്കുചേരുന്നു.

Summary in English:

Vallachaira Madhavan Passes Away 

Renowned author and journalist Vallachira Madhavan passed away. It is reported that he died of high blood pressure at his residence in Vallachira. He was 79. The final cremation has been finished.  Born on May 17, 1934 in Thrissur, Madhavan’s childhood was in financial crisis. Due to the monetary problems, he got more attached to books. His novelette Athmasakhi penned in standard 6 was his first published work. He discontinued his education in standard 9 and concentrated completely on writing. He has penned more than four hundred books including Chandrahasan, Nirmala, Chitrashala, Film Star are some of his renowned works. He is survived by his wife Indira and children Baburaj, Hemanth, Kumar, Geethanjali and Madhu.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>5 + 2 =