പ്രവാസജീവിതത്തെ മലയാള സാഹിത്യത്തിലേക്ക് കൊണ്ടുവന്നവരിലെ തുടക്കക്കാരില്‍പ്പെട്ട ചെറുകഥാകൃത്ത് കെ.ആര്. പ്രസാദ് തൃശ്ശൂര്‍ ജില്ലയിലെ പടിയൂരില്‍ സര്‍ദാര്‍ ചന്ത്രോത്തിന്റെ കുടുംബത്തില്‍ കാവല്ലൂര്‍ രാമന്റെയും കുമ്പളപ്പറമ്പില്‍ പാര്‍വ്വതിയുടെയും മകനായി 1946ല്‍ ജനിച്ചു. ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും പഠിച്ചു.
1967ല്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്തില്‍ ഉദ്യോഗസ്ഥനായി ഗള്‍ഫിലെത്തി. 30 വര്‍ഷം നീണ്ട പ്രവാസജീവിതത്തിനിടയിലാണ് കഥകള്‍ പ്രധാനമായും എഴുതിയത്. സന്ദര്‍ശനം, ഭയം, താവളം, ശിക്ഷ, ബദു തുടങ്ങിയവ ആദ്യകാലത്തെഴുതിയ ശ്രദ്ധേയ രചനകളാണ്. എണ്‍പതോളം കഥകള്‍ ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ടെങ്കിലും കഥാസമാഹാരങ്ങളായി പ്രസിദ്ധീകരിച്ചവ കുറവാണ്.
1979ല്‍ എഴുതിയ ‘നേടുന്നവരും നഷ്ടപ്പെടുന്നവരും’ എന്ന നോവലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചെങ്കിലും അതും പുസ്തകമാക്കിയില്ല. 2011 നവംബര്‍ 28ന് അദ്ദേഹം അന്തരിച്ചു.