ഏപ്രില്‍ 26ന് ഹോണ്‍ വിമുക്തദിനമായി ആചരിക്കും

horn

ശബ്ദ മലിനീകരണം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ വിഭാഗം ജനങ്ങളെയും ബോധവാന്മാരാക്കാനും ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുമായി ഏപ്രില്‍ 26ന് ഹോണ്‍ മുഴക്കാത്ത ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വലിയ തോതില്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന എയര്‍ഹോണുകളുടെയും മറ്റ് നിരോധിത ഹോണുകളുടെയും ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാനും, ദിനാചരണം പൊതുജനപങ്കാളിത്തത്തോടെ വിജയമാക്കാനും നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Categories: LATEST NEWS

Related Articles