DCBOOKS
Malayalam News Literature Website

ജയലളിതയായി നിത്യാ മേനോന്‍; ദി അയണ്‍ ലേഡിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയുടെ ജീവിതകഥ പറയുന്ന ദി അയണ്‍ ലേഡി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നടി നിത്യാ മേനോനാണ് ചിത്രത്തില്‍ ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകനായ മിഷ്‌കിന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷികദിനമായ ഡിസംബര്‍ അഞ്ചിനാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ജയലളിതയുടെ സിനിമാജീവിതവും രാഷ്ട്രീയജീവിതവും വ്യക്തിജീവിതവും സിനിമയുടെ ഭാഗമാകുമെന്ന് സംവിധായിക വ്യക്തമാക്കി.

ജയലളിതയോട് ഏറെ സാദൃശ്യം തോന്നുന്നതാണ് പോസ്റ്ററിലെ നിത്യയുടെ ചിത്രം. ജയലളിത ധരിക്കാറുള്ളപോലെ വെള്ള സാരിയും വലിയ പൊട്ടുമൊക്കെ തൊട്ടാണ് നിത്യാ മേനോന്‍ പോസ്റ്ററില്‍ നിറയുന്നത്. പേപ്പര്‍ ടൈല്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ സ്റ്റോറി ഓഫ് റെവൊല്യൂഷണറി ലീഡര്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രം തമിഴകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

Comments are closed.