എം ജി രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ ഒരു ഗാനം പുറത്തിറങ്ങി

mg

നല്ലപാതി മരണത്തിനൊപ്പം പോയാലും ഒരുമിച്ചു ജീവിച്ച നാളുകളിലെ നല്ലോര്‍മകള്‍ പിന്നീടുള്ള ജീവിതത്തിന് വെളിച്ചമേകും…. എം.ജി.രാധാകൃഷ്ണന്റെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പാട്ട് പിറന്നിരിക്കുന്നു. നിന്നെ ഞാന്‍ കാണുന്നു എന്നുതുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് എം ജി രാധാകൃഷ്ണന്റെ പ്രിയപത്‌നി പത്മജ രാധാകൃഷ്ണനാണ്. എം.ജി.രാധാകൃഷ്ണന്റെ ശിഷ്യയും പിന്നണിഗായികയുമായ കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം.ജയചന്ദ്രന്റേതാണു സംഗീതം.

കോളജ് കാലയളവില്‍ തന്നെ കവിതകളെഴുതുമായിരുന്നു പത്മജ. എം.ജി.രാധാകൃഷ്ണന്റെ മരണശേഷവും സാംസ്‌കാരിക രംഗത്ത് അവര്‍ സജീവവുമായിരുന്നു. മകന്‍ എം.ആര്‍ രാജകൃഷ്ണനും സംഗീത സംവിധായകനാണ്. മിസ്റ്റര്‍ ബീന്‍ദി ലാഫ് റയറ്റ് എന്ന ചിത്രത്തില്‍ എം.ആര്‍.രാജകൃഷ്ണന്‍ ഈണമിട്ട നാലു പാട്ടുകളുടെ രചന നിര്‍വഹിച്ചത് പത്മജ രാധാകൃഷ്ണനാണ്.

Categories: MUSIC