പതിനേഴാമത് ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്ത് പി ബാലചന്ദ്രൻ

balachandran

വിനായകന് ദേശീയ അവാർഡ് നേടിക്കൊടുത്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് അന്താരാഷ്‌ട്ര അംഗീകാരം. പതിനേഴാമത് ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലാണ് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന് അംഗീകാരം ലഭിച്ചത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയ പി ബാലചന്ദ്രന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചു. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ഒറ്റയാള്‍ പാത എന്ന ചിത്രത്തിലെ അഭിനയത്തിന് കെ കലാധരന്‍ മികച്ച നടനായി തിരഞ്ഞെടുത്തു.

ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖയിലെ അഭിനയത്തിനും ‘എ ഡെത്ത് ഇന്‍ ഗംജ്’ സംവിധാനത്തിനും കൊങ്കണ സെൻ ശർമ്മയ്ക്ക് മികച്ച നടിയ്ക്കും സംവിധാനത്തിനുമുള്ള പുരസ്കാരം നേടിക്കൊടുത്തു. സുഭായിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവന്‍/ ഹോട്ടല്‍ സാല്‍വേഷനാണ് എന്ന് ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. അരവിന്ദ് കെജ്രിവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഖുശ്ബു രാങ്ക, വിനയ് ശുക്ല എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. അമര്‍ കൗഷിക് സംവിധാനം ചെയ്ത ആബയാണ് മികച്ച ഹ്രസ്വചിത്രം.ഇന്തോ അമേരിക്കന്‍ ആര്‍ട്ട് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവമാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍.

Categories: LATEST NEWS