DCBOOKS
Malayalam News Literature Website

മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രാജ്ദീപ് സര്‍ദേശായി

50 സിനിമാതാരങ്ങളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി 50 ഇന്ത്യന്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തയ്യാറാണോ എന്ന് ചോദ്യമുന്നയിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ബി.ജെ.പി ഭരണത്തില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇല്ലാതാകുമെന്ന യാതൊരു പ്രതീക്ഷയുമില്ല, പക്ഷെ നേരിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു, അത്രമാത്രമേയുള്ളൂവെന്നുംപറഞ്ഞ സര്‍ദേശായി ഇന്ത്യ എന്നും ഇന്ത്യയാണെന്നും, ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിന് വിലനല്‍കുന്ന ഇന്ത്യാക്കാരനാണെന്നും പരസ്യമായി പ്രഖ്യാപിച്ചു. നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ Newsman Tracking India In The Modi Era എന്ന വിഷയത്തില്‍ നിഖില ഹെന്‍ട്രിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമലിനീകരണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നെന്നും നാലര വര്‍ഷമായി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയാണ് ഇന്ത്യയുടേതെന്നും സര്‍ദേശായി കുറ്റപ്പെടുത്തി. മസില്‍പവറ് കൊണ്ടല്ല ബുദ്ധികൊണ്ടും വിവേകം കൊണ്ടുമാണ് ഭരണം നടത്തേണ്ടതെന്നും നരേന്ദ്രമോദിയുടെ സ്ഥാനത്ത് മന്‍മോഹന്‍ സിങ്ങോ മറ്റ് ഏത് രാഷ്ട്രീയ നേതാവോ പ്രധാനമന്ത്രിയായിരുന്നാലും നോട്ട് നിരോധനം പോലെയുള്ള മണ്ടത്തരങ്ങള്‍ കാണിക്കില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ മനുഷ്യനും മഹാത്മാഗാന്ധി ആകാന്‍ സാധിക്കില്ലെന്നും ഗാന്ധി ഒരിക്കലും മസില്‍ പവര്‍ കൊണ്ട് കാര്യങ്ങള്‍ ചെയ്തിരുന്ന ആളല്ലായിരുന്നില്ലെന്നും പറഞ്ഞ രാജ്ദീപ് അഴിമതി മുന്നില്‍ കണ്ടിട്ടാകണം ഗാന്ധി ഒരിക്കലും രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നതെന്നും പറഞ്ഞു.

Comments are closed.