Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Yoga

On 14 Feb, 2013 At 10:14 AM | Categorized As Literature, Yoga
YOGA

മനസ്സിനെയും ശരീരത്തെയും ചിന്തയെയും ഏകാഗ്രമക്കുവാനും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുവനും ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്ന മാനസികവ്യായാമ മുറയാണ് ധ്യാനം. ആദ്ധ്യാത്മികാന്വേഷകര്‍ക്കായി വിവിധ മതങ്ങളിലെ ധ്യാന രീതികള്‍ ‘ലോകമതങ്ങളിലെ ധ്യാനരീതികള്‍ ‘എന്ന പേരില്‍ പുറത്തിറങ്ങി. ഓരോ പ്രദേശത്തും വ്യതൃസ്ത ധ്യാന രീതികള്‍ നിലവിലുണ്ട്. എന്നാല്‍ അവയെല്ലാം വെവ്വേറെ മതങ്ങളുടെ പേരിലാണ് പ്രചരിക്കുന്നത്. ധ്യാനങ്ങളെല്ലാം തന്നെ മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നവയാണ് . പ്രമുഖങ്ങളായ ലോകമതങ്ങളുടെ ധ്യാനരീതികളെ ലളിതമായി അവതരിപ്പിക്കുന്ന പ്രഥമ മലയാള ഗ്രന്ഥമാണ് ഫാ. സ്റ്റീഫന്‍ എം.പുന്നയ്ക്കല്‍ എഴുതിയ ‘ ലോകമതങ്ങളിലെ ധ്യാനരീതികള്‍ ‘. […]

On 17 Nov, 2012 At 07:31 AM | Categorized As Yoga
yoga

പൊക്കത്തിന് ആനുപാതികമായിരിക്കണം ശരീരവയവങ്ങളുടെ വലിപ്പം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ നിയന്ത്രണം ഏറെ പ്രയാസകരമാണ്.  സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്റേയും പ്രോജസ്‌ട്രോണിന്റേയും പ്രവര്‍തത്തനഫലമായി കൗമാരത്തില്‍ തുടങ്ങുന്ന അരക്കെട്ടിന്റെ വികാസം ശരിയായ രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് അഭംഗിക്ക് കാരണമാകും. വ്യായാമരഹിതമായ ജീവിതശൈലി അനുവര്‍ത്തിക്കുന്നവര്‍ക്ക് ഗര്‍ഭധാരണവും പ്രസവവും കഴിയുന്നതോടെ ഇവയ്ക്ക് വലിപ്പം അമിതമാവുകയും ചെയ്യുന്നു. അതേസമയം നിതംബ പേശികള്‍ കൂടുതല്‍ അയഞ്ഞും തുടങ്ങുന്നു. തുടകള്‍ക്ക് കൂടുതല്‍ വണ്ണം വെയ്ക്കുമ്പോള്‍ ഇരുതുടകളും തമ്മില്‍ കൂട്ടിയുരസുകയും തുടയുടെ തൊലി പോകുന്നതിന് ഇത് ഇടയാക്കുകയും ചെയ്യും. അരക്കെട്ടിലും, […]

On 15 Oct, 2012 At 02:34 AM | Categorized As Yoga
Yoga Pranayama

നിത്യജീവിതത്തിലെ തിരക്കുകള്‍ നമുക്കു നല്‍കുന്ന അസ്വസ്ഥതകളാണ് ദുര്‍മ്മേദസും ഏകാഗ്രതക്കുറവും മറവിയുമെല്ലാം. അല്പസമയം തിരക്കുകളെല്ലാം മാറ്റിവെയ്ക്കാനാവുമെങ്കില്‍ ഈ അസ്വസ്ഥതകളെല്ലാം എളുപ്പം ഒഴിവാക്കാവുന്നതാണ്. നിത്യവും പ്രാണായാമം ശീലിക്കുന്നൊരാളെ ഇവയൊന്നും വേട്ടയാടുകയുമില്ല. എന്താണ് പ്രാണായാമം ? പ്രാണനെ ആയാമം ചെയ്യുക, അല്ലെങ്കില്‍ നിയന്ത്രിക്കുക. ഇതാണ് പ്രാണായാമംകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിയന്ത്രിതമായ ശ്വാസോച്ഛ്വാസമാണ് “പ്രാണായാമം“ എന്നാണ് യോഗ ശാസ്ത്രത്തില്‍ പ്രാണായാമത്തിനു കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. യോഗ ശാസ്ത്രത്തില്‍ “ശ്വാസ“ത്തിന് പ്രാണന്‍ എന്നാണ് പറയുന്നത്. മനസ്സാകുന്ന മദയാനയെ നിയന്ത്രിച്ച് നേര്‍വഴിക്ക് നടത്തുന്നതിനുളള തോട്ടിയാണ് പ്രാണായാമം. ദീര്‍ഘമായും നിയന്ത്രിതമായും […]

On 12 Oct, 2012 At 12:11 PM | Categorized As Yoga
Sleep well for health with yoga

നേരത്തെ ഉറങ്ങുക, നേരത്തെ ഉണര്‍ന്നെഴുന്നേല്‍ക്കുക.ഇതാണ് സാമാന്യ പ്രമാണം. ഒരാള്‍ ഇത്രമണിക്കൂര്‍ ഉറങ്ങനമെന്നുപറഞ്ഞാല്‍ ശരിയാവില്ല. ഓരോരുത്തരുടേയും ഉറക്കം ഓരോ രീതിയിലാണ്. ചിലര്‍ക്ക് ആറു മണിക്കൂര്‍ ഉറങ്ങിയാല്‍ ധാരാളമായി. വേരെ ചിലര്‍ക്ക് 10 മണിക്കൂര്‍ ഉറങ്ങിയാലും തൃപ്തിവരില്ല. ശരീരപ്രകൃതി, മാനസികാവസ്ഥ, ചെയ്യുന്ന ജോലിയുടെ സ്വാഭവം ഇതെല്ലാം ഉറക്കത്തെ ബാധിക്കുന്ന വിഷയങ്ങളാണ്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ഒരിക്കലും നല്ലതല്ല. എട്ടെന്നുള്ളത് ആറാക്കി കുറച്ചാലും ആരോഗ്യത്തിന് കുഴപ്പമൊന്നും സംഭിക്കില്ല. ആറു മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയെന്ന് തീരുമാനിക്കുക. അതില്‍ ഉറച്ചു നില്‍ക്കുക. അങ്ങനെ […]