Women

On 7 Apr, 2014 At 10:53 AM | Categorized As Literature, Women
STHRAINA-KAAMASOOTHRAM.

ഭാരതത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതുന്ന പുസ്തകമാണ് കെ.ആര്‍.ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം. വാത്സ്യായനന്റെ കാമസൂത്രം പുരുഷപക്ഷത്തുനിന്നുള്ള നോട്ടം മാത്രമാണെന്നും സ്ത്രീകളുടെ അഭിലാഷങ്ങളെയും കാമനകളെയും അതു കണക്കിലെടുക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സ്ത്രീ ആഗ്രഹിക്കുന്ന കാമമെന്തെന്ന അന്വേഷണമാണ് പുസ്തത്തില്‍ നടത്തിയിരിക്കുന്നത്. വാത്സ്യായനന്‍ വിവരിക്കുന്ന കാമമുറകളെയും വശീകരണ തന്ത്രങ്ങളെയും വിമര്‍ശിച്ചു കൊണ്ട് എന്തുകൊണ്ട് അവ സ്ത്രീവിരുദ്ധമാണെന്ന് കെ.ആര്‍ ഇന്ദിര വിശദീകരിക്കുന്നു. പുരുഷ മനസ്സിലെ ലൈംഗികാധിപത്യത്തിന് നേരെയുള്ള സ്ത്രീപക്ഷ വിമര്‍ശമമാണ സ്‌ത്രൈണ കാമസൂത്രം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധവിഭാഗം സ്ത്രീകളോട് ലൈംഗീകസംബന്ധമായ അമ്പതുചോദ്യങ്ങള്‍ […]

On 17 Mar, 2014 At 09:33 AM | Categorized As Movies, Women
liars-dice

പ്രമുഖ താരം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ലയേഴ്‌സ് ഡയസ്’ ബള്‍ഗേറിയയിലെ സോഫിയ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. 54 രാജ്യങ്ങളില്‍ നിന്നുള്ള 212 സിനിമകളാണ് മത്സരിച്ചത്. അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ദേശീയ അവാര്‍ഡും സ്വന്തമാക്കിയ ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ ഗീതുവിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് ‘ലയേഴ്‌സ് ഡയസ്’. സണ്‍ഡാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ലയേഴ്‌സ് ഡയസിനെത്തേടി മറ്റൊരു അന്താരാഷ്ട്ര അംഗീകാരം എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയും ഗീതാഞ്ജലി ഥാപ്പയും പ്രധാന […]

On 7 Mar, 2014 At 09:28 AM | Categorized As Movies, Women
vampathi

മരത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. വമ്പത്തി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാന ചെയ്യുന്നത് നവാഗതയായ രമ്യാരാജാണ്. ഫഹദ് ഫാസില്‍, നൈലാ ഉഷ തുടങ്ങിയവര്‍ നായികാനായകന്മാരാകുന്ന ചിത്രത്തില്‍ ബോളീവുഡ് താരം പ്രശാന്ത് നാരായണനും പ്രധാന കഥാപാത്രമാകുന്നു. ഒരു പ്രണയകഥയാണിത്. വമ്പത്തി എന്ന മരം ആ പ്രണയത്തിന്റെ തുടക്കത്തില്‍ പൂവിടുകയും നിരാശ വരുമ്പോള്‍ ഇലകള്‍ പൊഴിക്കുകയും ചെയ്യും. മദന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഒരു ഡോക്ടറുടെ വേഷത്തില്‍ നൈലാ ഉഷ എത്തുന്നു. മറ്റൊരു നായിക […]

On 5 Mar, 2014 At 09:58 AM | Categorized As Women
laxmi

ആസിഡ് ആക്രമണത്തിനിരയാവുകയും അതിനെതിരെ പോരാടുകയും ചെയ്ത ലക്ഷ്മി എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് അമേരിക്കന്‍ വിദേശകാര്യ വകുപ്പന്റെ ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമവനിത മിഷേല്‍ ഒബാമ ലക്ഷ്മിക്ക് അവാര്‍ഡ് സമ്മാനിക്കും. 2005ല്‍ 16 വയസ്സുള്ളപ്പോള്‍ ഡല്‍ഹിയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ വെച്ചാണ് ലക്ഷ്മിക്കുനേരേ ആസിഡ് ആക്രമണമുണ്ടായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സ്‌നേഹിതയുടെ സഹോദരനാണ് ലക്ഷ്മിക്ക് നേരെ ആസിഡ് അക്രമണം നടത്തിയത്. ഏതൊരു പെണ്‍കുട്ടിയേയും തകര്‍ത്തുകളയുന്ന ദുരന്തത്തെ സമചിത്തതയോടെ നേരിട്ട ലക്ഷ്മി പിന്നീടു […]

On 18 Feb, 2014 At 12:50 PM | Categorized As Latest News, Women
arputhammal

എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആ അമ്മ വിതുമ്പി. തന്നെ സഹായിച്ചവര്‍ക്കും തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ആ ആമ്മയെ നാം അറിയും. തന്റെ മകന്റെ കഴുത്തില്‍ കൊലക്കയര്‍ വീഴാതിരിക്കാനായി ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന്റെ അടഞ്ഞ വാതിലുകളില്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി മുട്ടിവിളിക്കുകയായിരുന്നു അവര്‍ . രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ . കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് സുപ്രീം കോടതി വിധിവന്നതോടെ 23 വര്‍ഷം നീണ്ട അര്‍പ്പുതമ്മാളിന്റെ […]

On 13 Feb, 2014 At 09:03 AM | Categorized As Women
medha

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായോ സ്വതന്ത്രയായിട്ടോ മത്സരിക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പില്‍ മേധാ പട്കര്‍ മത്സരിക്കുമെന്ന് അവരോട് അടുത്ത വ്യത്തങ്ങള്‍ പറയുന്നു. മുംബൈയില്‍ നിന്നോ മഹാരാഷ്ട്രയിലെ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ ആയിരിക്കും മേധാ പട്കര്‍ ജനവിധി തേടുക. നിലവില്‍ അമേരിക്കയിലുള്ള അവര്‍ മടങ്ങിയെത്തിയാലുടന്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. അണ്ണ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ സമരത്തില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച അവര്‍ ആം ആദ്മി […]

On 7 Feb, 2014 At 09:43 AM | Categorized As Women
Malala-Yousafzai

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ താലിബാന്റെ ആക്രമണത്തിന് വിധേയയായ മലാല യൂസഫ് സായിയെ കുട്ടികളുടെ നോബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്തു. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനും നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് മലാലയെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തത്. മലാലയും ഒരു കുട്ടിയാണ്. എന്നാലവള്‍ പാക്കിസ്ഥാനിലെ മാത്രമല്ല ലോകത്തിലെ മുഴുവന്‍ പെണ്‍കുട്ടികളുടേയും വിദ്യാഭ്യാസ അവകാശത്തിനായി പോരാടുകയാണ് ചെയ്തതെന്ന് പുരസ്‌കാരത്തിന്റെ ജ്യൂറി അംഗമായ ലിവ് കെജല്‍ബര്‍ഗ് പറഞ്ഞു. 2000ലാണ് കുട്ടികളുടെ നോബലായ വേള്‍ഡ് […]

On 1 Feb, 2014 At 11:00 AM | Categorized As Women
deepika-padukone--aishwarya-rai

ബോളിവുഡ് താരങ്ങളായ ഐശ്വര്യറായും ദീപിക പദുക്കോണും ലോകത്തിലെ സുന്ദരികളായ വനിതകളുടെ പട്ടികയില്‍ . ‘ഹോളിവുഡ്‌ബെസ്റ്റ്’ എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ഇരുവരും ഇടം പിടിച്ചത്. വെബ്‌സൈറ്റ് പുറത്തിറക്കിയ 30 പേരുടെ പട്ടികയില്‍ നാലാമതാണ് ഐശ്വര്യ റായ്. ദീപിക 29ാമതും. ഇറ്റാലിയന്‍ മോഡലും നടിയുമായ മോണിക്ക ബെലൂസിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മോഡലായ കെയ്റ്റ് അപ്‌ടോണ്‍ , ഹോളിവുഡ് നടി ആഞ്ചലീന ജോളി, എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ . നാല് മില്യണ്‍ ആളുകള്‍ തിരഞ്ഞെടുപ്പില്‍ പങ്കാളികളായി. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേരും […]

On 13 Jan, 2014 At 10:35 AM | Categorized As Latest News, Women
sarahjoseph

സാധാരണക്കാരന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്ത സര്‍ക്കാരുകള്‍ ശാപമാണെന്ന് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ്. ആം ആദ്മി പാര്‍ട്ടി തൃശ്ശൂരില്‍ നടത്തിയ താലൂക്ക് ജനസഭയില്‍ വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍ . രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിച്ചപ്പോഴാണ് സൈലന്റ് വാലി മുതല്‍ കാതിക്കുടം വരെയുള്ള സമരങ്ങള്‍ അരങ്ങേറിയതെന്ന് സാറാ ജോസഫ് പറഞ്ഞു. ഇവിടങ്ങളില്‍ ഭരണകൂടങ്ങള്‍ ജനവിരുദ്ധര്‍ക്കൊപ്പമായിരുന്നു. ഭൂമാഫിയയ്ക്കുവേണ്ടി പോലീസ് ജനങ്ങള്‍ക്കെതിരെ മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചു. കര്‍ഷകന് കൊടുക്കാന്‍ ഭൂമിയില്ല എന്നു പറഞ്ഞ സര്‍ക്കാരുകള്‍ റിസോര്‍ട്ടുകള്‍ക്കും പാറമടകള്‍ക്കും ഭൂമി […]

On 7 Jan, 2014 At 10:22 AM | Categorized As Women
Shweta KapurIndias

ഇന്ത്യ വനിതകള്‍ മാത്രമുള്ള  നാവികസംഘം പായ്ക്കപ്പലില്‍ ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. ലെഫ്‌നന്റ് കമാന്‍ഡര്‍ ശ്വേത ഗുപ്ത, ലെഫ്‌നന്റ് വാര്‍ധിക ജോഷി, സബ് ലെഫ്‌നന്റ് പി സ്വാതി എന്നിവരടങ്ങുന്ന സംഘമാണ് ലോകം ചുറ്റി സഞ്ചാരത്തിന് ഒരുങ്ങുന്നത്. തീരത്തൊന്നും അടുക്കാതെ ഒറ്റയ്ക്കു സമുദ്രങ്ങള്‍ താണ്ടി ലോകം ചുറ്റാന്‍ മലയാളി നാവികന്‍ അഭിലാഷ് ടോമി യാത്രചെയ്ത ‘ഐഎന്‍എസ് മാദേയി എന്ന പായ്ക്കപ്പല്‍ തന്നെയായിരിക്കും വനിതാ ദൗത്യത്തിനും ഉപയോഗിക്കുക. ഇപ്പോള്‍ ‘കേപ് ടു റയോ യാട്ടിങ് റേസില്‍ പങ്കെടുക്കുന്ന മാദേയി, ബ്രസീലിലെ റിയോ ഡി […]