TRANSLATIONS

Back to homepage

ചരിത്രവും വസ്തുതകളും യാഥാര്‍ത്ഥ്യവും യഥോചിതം കലര്‍ന്ന, സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന്‍ ബ്രൗണ്‍ തന്റെ നോവലുകള്‍ ആഖ്യാനം ചെയ്യുന്നത്. അത് പാരീസിലെ വിഖ്യാതമായ ലൂര്‍വ്

ഡാന്‍ ബ്രൗണ്‍ എഴുതിയ ഇംഗ്ലീഷ് നോവലാണ് ‘ഡാ വിഞ്ചി കോഡ്‘. 2003ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളില്‍

മാലതി ഹൊള്ള..! ‘ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് ഒരു പക്ഷിയെപ്പോലെ നിര്‍ഭയമായി എനിക്കു പറക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍,’ എന്നാഗ്രഹിക്കുന്ന, ഒരു ചക്രക്കസേരയിലുന്നു ലോകത്തെയാകെ വിസ്മയിപ്പിച്ച സ്‌പോര്‍ട്‌സ് താരം. മാലതി

റാല്‍ഫ് എലിസണിന്റെ ഇന്‍വിസിബിള്‍ മാന്‍ (അദൃശ്യന്‍) രംഗത്തുവരുന്നത് 1952-ല്‍ മാറ്റങ്ങളുടെ കാലത്താണ്. നോവലിസ്റ്റും നോവല്‍ പര്യവേഷണം ചെയ്ത സമൂഹവും പിന്നെ അമേരിക്കന്‍ നോവലുമെല്ലാം മാറ്റത്തിന്റെ മുള്‍മുനയെ ചുറ്റിപ്പറ്റിനില്‍ക്കെയാണത്.

മലയാളികൾക്ക് പരിചിതനും പ്രിയങ്കരനുമാണ് ഖലീൽ ജിബ്രാൻ. അദ്ദേഹത്തിന്റെ നിരവധി കൃതികൾ പ്രമുഖരായ പലരും ഇതിനകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഖലീൽ ജിബ്രാന്റെ ഇംഗ്ലീഷിൽ എഴുതപ്പെട്ടതും പരിഭാഷകൾ ലഭ്യമായതുമായ

അന്താരാഷ്ട്രതലത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും മികച്ച ബെസ്റ്റ് സെല്ലറുകളിലൊന്നാണ് പോള്‍ കലാനിധിയുടെ ‘വെന്‍ ബ്രത്ത് ബികംസ് എയര്‍’ എന്ന ഗ്രന്ഥം. യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ന്യൂറോസര്‍ജ്ജനായി ഉന്നതപഠനവും

ലോക പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഡോ. സ്‌പെൻസർ ജോൺസന്റെ ഏറ്റവും പ്രശസ്തമായ Who moved my cheese എന്ന കൃതിയുടെ വിവർത്തനമാണ് ‘എന്റെ സുഖാനുഭവങ്ങൾക്ക് ഭംഗം വരുത്തിയതാര്

വ്‌ളാഡിമിര്‍ നബക്കോവിന്റെ പ്രശസ്തമായ ലോലിത എന്ന കൃതിക്ക് മലയാളത്തില്‍ ഒരു പരിഭാഷയുണ്ടായിരിക്കുന്നു. ലോലിത എന്ന പേരില്‍ തന്നെ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് സിന്ധു ഷെല്ലിയാണ്. ഡി സി ബുക്‌സാണ്

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി ആല്‍കെമിസ്റ്റ്’. 1988 ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, സാഹിത്യ ലോകത്ത് വിസ്മയം

തന്റെ ജീവന്‍ അപകടത്തിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിലെ ഒരു കോടീശ്വരന്‍ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന് സന്ദേശമയക്കുന്നു. പൊയ്‌റോട്ടും ക്യാപ്റ്റന്‍ ഹേസ്‌ററിങ്‌സും ഫ്രാന്‍സിലേക്ക് യാത്രതിരിച്ചു. പക്ഷേ, സ്വന്തം ഗോള്‍ഫ് മൈതാനത്ത്

ഒരുമാത്ര നേരത്തേക്ക് മാതാ ഹരി നിവര്‍ന്നുനിന്നു. ചലച്ചിത്രങ്ങളില്‍ വെടിയേല്‍ക്കുമ്പോള്‍ മരിച്ചുവീഴുന്നതുപോലെയല്ല മാതാ ഹരി വിടപറഞ്ഞത്. അവള്‍ മുന്നോട്ടോ പിന്നോട്ടോ ആയുകയോ മുകളിലേക്കോ വശങ്ങളിലേക്കോ കൈകളെറിയുകയോ ചെയ്തില്ല. തല

നൊബേല്‍ പുരസ്‌കാരത്തിനും മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനും അര്‍ഹയായ ആലീസ് മണ്‍ റോയുടെ കഥകള്‍ സാധാരണ ജീവിതങ്ങളെ അസാധാരണമായ ദാര്‍ശനികതയോടെ ആവാഹിക്കുന്നവയാണ്. അവരുടെ ഏറ്റവും മികച്ച കഥാസമാഹാരമായി

വികസനത്തിന്റെയും ആഗോളമാറ്റങ്ങളുടെയും ഗുണഫലങ്ങള്‍ നിഷേധിക്കപ്പെടുന്ന ദലിതുകള്‍ക്കുവേണ്ടി സംസാരിക്കുന്ന പുസ്തകമാണ് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയുടെ എരുമദേശീയത. ഇന്ത്യന്‍ സമൂഹത്തെ ദലിത്‌വത്കരിക്കുന്നതിലൂടെ ഭൂരിപക്ഷത്തിന് സ്വാതന്ത്ര്യവും സമഭാവനയും നിഷേധിക്കുന്ന

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച മഹത്തായ ഇംഗ്ലിഷ് നോവലുകളിലൊന്നായി ടൈം മാസിക തിരഞ്ഞെടുത്ത പുസ്തകമാണ് ബുക്കര്‍ പ്രൈസ് പുരസ്‌കാര ജേതാവായ ഐറിസ് മര്‍ഡോക്കിന്റെ ‘അണ്ടര്‍ ദി നെറ്റ്’

ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി

ശാസ്ത്രലോകത്തിനും വിദ്യാര്‍ത്ഥികള്‍ക്കും എന്നുവേണ്ട എല്ലാമനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടമുണ്ടായിരുന്ന ശാസ്ത്രജ്ഞനായ രാഷ്ടപതിയായിരുന്നു ഡോ.എ.പി.ജെ.അബ്ദുള്‍ കലാം. അദ്ദേഹം ശാസ്ത്രജ്ഞനും അദ്ധ്യാപകനും എഴുത്തുകാരനും അതേസമയം ഇന്ത്യന്‍ പ്രസിഡന്റുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നതിനും

തിരുച്ചെങ്കോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പെരുമാള്‍ മുരുകന്‍ എഴുതിയ ‘മാതൊരുപാകന്‍’ എന്ന നോവലിന്റെ മലയാളപരിഭാഷയാണ് ‘അര്‍ദ്ധനാരീശ്വരന്‍‘. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സ്ങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ

ജനനം മരണം പുനര്‍ജന്മം എന്നിവയെക്കുറിച്ച് എല്ലാവര്‍ക്കും ഒരു വിശ്വാസണ്ടാകും. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ഇവയെ തിരുത്തിക്കുറിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും അവരുടേതായ വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്നവരാകും. എന്നാല്‍ ആ വിശ്വാസങ്ങളെ തകിടംമറിക്കുന്ന

ബുക്കര്‍ പുരസ്‌കാരം നേടിയ ബെന്‍ ഓക്രിയുടെ മാന്ത്രികവും അത്യന്തം കാല്പനികവുമായ ഭാഷയില്‍ വിരിഞ്ഞ കാവ്യാത്മകമായൊരു ആഖ്യായികയാണ് Astonishing the Gods. സ്വയം അദൃശ്യനെന്നു ധരിച്ചൊരു മനുഷ്യന്‍ ചരിത്ര

സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമായും സ്പഷ്ടമായും വ്യക്തമാക്കുന്ന പുസ്തകമായ ആദരണീയനായ ദലയ്‌ ലാമയുടെ ദി പാത് ഓഫ് ടിബറ്റന്‍ ബുദ്ധിസം എന്ന പുസ്തകം. മാനവവംശത്തിനായി മതങ്ങള്‍ക്ക്

രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യഹൂദരുടെ സുപ്രസിദ്ധ പ്രതീകമായി മാറിക്കഴിഞ്ഞു ആന്‍ ഫ്രാങ്ക് എന്ന കൗമാരക്കാരി.  ലോകമനസാക്ഷിയെ കരയിപ്പിച്ച ആ പെണ്‍കുട്ടിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്..! 1942 ജൂണ്‍ 12നും 1944

ലോകസാഹിത്യത്തിന്റെ ഇടനാഴികളിൽ ആമുഖത്തിന്റെ ആവശ്യമില്ലാതെ ആദ്യ നോവലിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയാണ് അരുന്ധതിറോയ്. ആഗോളസാഹിത്യ പ്രേമികൾക്ക് The God of Small Things എന്ന നോവലും നോവലിലെ

പരമോന്നതമായ ഈ ജഗത്തിന്റെ നാലുദിക്പാലകന്മാര്‍ ഈ ലോകത്തെ കാത്തുരക്ഷിക്കുന്നു. അവരുടെയൊക്കെ മുകളില്‍ പുണ്യം ചെയ്തുമരിച്ചവരുടെ ആത്മാക്കള്‍ പാര്‍ക്കുന്ന ലോകം. അവിടെ മൂന്ന് അയുതം (പതിനായിരം) വര്‍ഷം ജീവിച്ച

മത്സ്യം ഏറ്റവുമൊടുവിലാണ് ജലസാന്നിദ്ധ്യം തിരിച്ചറിയുന്നത് എന്ന് അര്‍ത്ഥം വരുന്ന ഒരു ഫ്രഞ്ച് പഴമൊഴിയുണ്ട്. ജലമാണ് മത്സ്യത്തിന്റെ പരിസ്ഥിതി. അത് എപ്പോഴും മത്സ്യത്തെ ചൂഴ്ന്ന് നില്‍ക്കുന്നു. ജലസാന്നിദ്ധ്യം അത്

ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയും സാമുഹിക പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക്(മെയ് 28) മൂന്ന് വര്‍ഷം. മായ ആഞ്ചലോയുടെ കൃതികളില്‍ നിന്നാണ് ആഫ്രിക്കന്‍