Religion

On 12 Apr, 2013 At 10:28 AM | Categorized As Latest News, Religion
Geevarghese Mar Ivanios

ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് കാലം ചെയ്തു. 72 വയസായിരുന്നു. രാവിലെ ഏഴരയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1940ല്‍ ഓതറയിലാണ് അദ്ദേഹം ജനിച്ചത്. കൊല്ലം ഫാത്തിമാ മാത കോളജില്‍ നിന്ന് ബിരുദം നേടി. ഇഗ്ലണ്ടില്‍ നിന്ന് ഹീബ്രുവിലും സിറിയക്കിലും മാസ്റ്റന്‍ ബിരുദം നേടി. തുടര്‍ന്ന് ഓകസ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് തിയോളജിയില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. 1985ല്‍ എപ്പിസ്‌കോപ്പയായി സ്ഥാനമേറ്റ അദ്ദേഹം 1991ല്‍ കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി. 1971 […]

On 20 Mar, 2013 At 03:55 PM | Categorized As Literature, Religion
bhagavathakatha

നമ്മുടെ വൈശിഷ്ട്യമാര്‍ന്ന പൈതൃകത്തിന്റെ ഭാഗമാണ് പുരാണങ്ങളും ഇതിഹാസങ്ങളും. വേദസാരത്തിന്റെ പില്‍ക്കാല പുനരാഖ്യാനങ്ങളാണ് 18 പുരാണങ്ങളും. കാലക്രമത്തില്‍, സമൂഹത്തിന്റെയും ലോകത്തിന്റെയും ഗതിയിലുണ്ടായ മാറ്റങ്ങള്‍ പുരാണങ്ങള്‍ക്കു കൂടുതല്‍ കൂടുതല്‍ പ്രാധാന്യം കല്പിച്ചുനല്‍കുകയും അങ്ങനെ അവയുടെ പ്രചാരം വര്‍ദ്ധിച്ചതായും നമുക്കു കാണാന്‍ സാധിക്കും. 18 പുരാണങ്ങളില്‍ ജനപ്രീതികൊണ്ടും പ്രചാരംകൊണ്ടും പ്രഥമസ്ഥാനത്തുനില്‍ക്കുന്നതു ഭാഗവതപുരാണം തന്നെയാണ്. എക്കാലത്തും എല്ലാത്തരത്തിലുമുള്ള വായനക്കാരും ആസ്വദിച്ചിട്ടുള്ള, പഠിച്ചിട്ടുള്ള ഈ പുരാണം കേവലം ഭക്തിയുടെ പ്രബോധനം മാത്രമല്ല അടങ്ങിയിരിക്കുന്നത്. അത് മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ വിവിധഭാവങ്ങളും അവസ്ഥകളും തന്‍മയത്വത്തോടെ അവതരിപ്പിക്കുകയും […]

On 19 Mar, 2013 At 05:41 PM | Categorized As Latest News, Religion
pope

കത്തോലിക്കാസഭയുടെ പുതിയ പരമാധ്യക്ഷനായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ പൂര്‍ത്തിയായത്. സാധാരണയായി ഞായറാഴ്ചകളിലാണ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ചടങ്ങുകള്‍ നടന്നത്. ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ മഹോത്സവം കണക്കിലെടുത്താണ് ചടങ്ങ് ഇത്തവണ ചൊവ്വാഴ്ച്ചയാക്കിയത്. കോണ്‍ക്ലേവില്‍ തിരഞ്ഞെടുക്കെപ്പട്ടപ്പോള്‍ തന്നെ മാര്‍പാപ്പയായി ഫ്രാന്‍സിസ് ഒന്നാമന്‍ സ്ഥാനമേറ്റിരുന്നു. എന്നാല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ ചൊവ്വാഴ്ചത്തേത് മാറ്റുകയായിരുന്നു. ‘മുക്കുവന്റെ മോതിര’വും കഴുത്തിലൂടെയിടുന്ന […]

On 16 Mar, 2013 At 01:28 PM | Categorized As Literature, Religion, Top Reads
jorge-mario-bergoglio

  പുതിയ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമനെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നു. പുതിയ പാപ്പ ആരായിരുന്നാലും അവരുടെ ജീവചരിത്രം ഏപ്രില്‍ മുപ്പതിന് പുറത്തിറക്കും എന്ന് ഇമേജ് ബുക്‌സ് ആണ് ആദ്യം പ്രഖ്യാപിച്ചത്. തങ്ങളും ഏപ്രില്‍ മുപ്പതിനു തന്നെ പുസ്തകം പ്രസിദ്ധീകരിക്കും എന്നു പറഞ്ഞാണ് ഇപ്പോള്‍ ഇഗ്നേഷ്യസ് പ്രസ്സിന്റെ വരവ്. വിഷയം അല്പം വിലപിടിപ്പുള്ളതായതുകൊണ്ട് ഇനി ആരൊക്കെ വരും എന്നാണ് സാഹിത്യലോകം ഉറ്റുനോക്കുന്നത്. ഇഗ്നേഷ്യസ് പ്രസ്സ് പുറത്തിറക്കുന്ന ‘ഫ്രാന്‍സിസ്, പോപ്പ് ഓഫ് എ ന്യൂ വേള്‍ഡ്’ എന്ന ജീവചരിത്രത്തിന്റെ […]

On 15 Mar, 2013 At 01:59 PM | Categorized As Literature, Religion, Top Reads
vedamatham

‘ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥം ഏതാണ്?’ ‘ നമ്മുടെ ആദ്ധ്യാത്മികശാസ്ത്രം എന്താണ്?’ ‘വേദങ്ങളും വേദാംഗങ്ങളും എന്താണ്? അവ പഠിക്കേണ്ടതുണ്ടോ? ‘ ‘ ധര്‍മ്മം എന്നാലെന്ത്?’ എന്നിങ്ങനെ ഏതൊരു ശരാശരി ഹിന്ദു ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള അല്ലങ്കില്‍ ചിന്തിച്ചിട്ടുള്ള ഒട്ടനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ഗ്രന്ഥമാണ് വേദമതം . കാഞ്ചി കാമകോടിപീഠത്തിന്റെ പീഠാധിപതിയായിരുന്ന ജഗദ്ഗുരു ശ്രീ ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് സംശോധനം ചെയ്ത് തയ്യാറാക്കിയ ഈ കൃതിയിലൂടെ മഹര്‍ഷിമാരും പൂര്‍വ്വസൂരികളും പഠിപ്പിച്ച ഹൈന്ദവദര്‍ശനം എന്താണെന്ന് സമഗ്രമായി ബോദ്ധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. പതിമൂന്ന് […]

On 7 Mar, 2013 At 03:38 PM | Categorized As Latest News, Religion
desmond tutu

കൊച്ചി തുറമുഖം അസാധാരണക്കാരനായ ഒരതിഥിയ്ക്ക് ആഥിത്യമരുളി. ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച്ബിഷപ്പും നോബല്‍ ജേതാവുമായ ഡെസ്മണ്ട് ടുട്ടുവാണ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയത്. കേരളത്തില്‍ ബുധനാഴ്ച എത്തിയ എക്‌സ്‌പ്ലോറര്‍ എന്ന യാത്രാക്കപ്പലിലാണ് അദ്ദേഹം എത്തിയത്. മഹാത്മാഗാന്ധിയും ദക്ഷിണാഫ്രിക്കയുമായി ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധത്തെക്കുറിച്ച് ഡെസ്മണ്ട് ടുട്ടു അനുസ്മരിച്ചു. ക്രിക്കറ്റടക്കം എല്ലാ രംഗങ്ങളിലും ദക്ഷിണാഫ്രിക്കയെ ഭാരതീയര്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചിന്‍ ടെന്‍ടുല്‍ക്കറെപ്പോലെ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ഇന്ത്യാക്കാരനാണെന്ന് അദ്ദേഹം ഉദാഹരിച്ചു. യുദ്ധത്തിനും ആയുധങ്ങള്‍ക്കും വേണ്ടി ലോകരാഷ്ട്രങ്ങള്‍ ചിലവഴിക്കുന്ന പണമുണ്ടെങ്കില്‍ പാവപ്പെട്ടവര്‍ക്കും […]

On 6 Mar, 2013 At 11:58 AM | Categorized As Awards, Literature, Religion
Fr T J Joshua

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആറാമത് മാര്‍ത്തോമ്മാ അവാര്‍ഡ് പ്രഖ്യാപിച്ചു. സഭയിടെ മുതിര്‍ന്ന വൈദികനും സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലുമായ ഫാ.ടി.ജെ ജോഷ്വാ അവാര്‍ഡിന് അര്‍ഹനായി. സാമൂഹിക,സാംസ്‌കാരിക, സാമുദായിക മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 17ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും. ഇന്നത്തെ ചിന്താവിഷയം, ശുഭചിന്തകള്‍ ( പ്രതിസന്ധികള്‍ നേരിടാന്‍, കൗമാരം വഴിതെറ്റാതിരിക്കാന്‍, കുട്ടികളില്‍ സല്‍സ്വഭാവം വളര്‍ത്താന്‍, മികച്ച പെരുമാറ്റ ശീലങ്ങള്‍ക്ക്, സന്തോഷകരമായ […]

On 28 Feb, 2013 At 10:53 AM | Categorized As Latest News, Religion
pope-benedict

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ്. ഫെബ്രുവരി 28നാണ് പാപ്പ ഔദ്യോഗികമായി സ്ഥാനം ഒഴിയുന്നത്. വത്തിക്കാന്‍ സമയം രാത്രി 8ന് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തുന്ന കര്‍ദ്ദിനാള്‍മാരോട് യാത്രപറഞ്ഞ് അദ്ദേഹം റോമിന് തെക്കുള്ള വേനല്‍ക്കാല വസതിയിലേയ്ക്കു പോകും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ അവസാന പൊതുകൂടിക്കാഴ്ചയില്‍ ആദരവര്‍പ്പിക്കാന്‍ മൂന്നര ലക്ഷത്തോളം ജനങ്ങളാണ് എത്തിയത്. സഭയെ നയിക്കാന്‍ കഴിഞ്ഞതില്‍ നന്ദി പ്രകടിപ്പിച്ച മാര്‍പാപ്പ സന്തോഷത്തോടൊപ്പം വിഷമങ്ങളും തന്റെ കാലത്ത് നേരിടേണ്ടിവന്നതായി കൂട്ടിച്ചേര്‍ത്തു. കടല്‍ക്ഷോഭങ്ങളെയും കൊടുങ്കാറ്റുകളെയും അതിജീവിച്ച ചില അവസരങ്ങളില്‍ […]

On 26 Feb, 2013 At 10:38 AM | Categorized As Latest News, Religion, Women
Aatukal pongala

തലസ്ഥാനത്തുയരുന്നത് ശരണമന്ത്രങ്ങള്‍ മാത്രം. നഗരം കണ്‍തുറന്നത് പൊങ്കാല അടുപ്പുകള്‍ നിറഞ്ഞ പ്രധാന വഴികളിലേക്കും ഇടവഴികളിലേക്കും. കേരളത്തിന്റെ നാനാഭാഗത്തുനിന്നുമായി തിരുവനന്തപുരത്തേക്ക് ഒഴുകിയ ഭക്തകള്‍ അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി. ചരിത്രത്തിലുണ്ടാവാത്തവിധം അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് ഇക്കുറി പൊങ്കാലയ്ക്ക്. ക്‌ഷേത്ര പരിസരവും നഗരവും ഇന്നലെ രാത്രി തന്നെ സ്ത്രീകളെക്കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ പത്തേമുക്കാലോടെയാണ് അടുപ്പുവെട്ട് ചടങ്ങ്. രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം. ഭക്തലക്ഷങ്ങള്‍ക്ക് സുരക്ഷയും സൗകര്യവും ഒരുക്കാന്‍ അയ്യായിരത്തോളം പോലീസുകാര്‍ രംഗത്തുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളും ആറ്റുകാലമ്മയ്ക്ക് ആദരവര്‍പ്പിച്ച് ഭക്തരുടെ ആവേശത്തിനൊപ്പം നില്‍ക്കുന്നു. നഗരത്തിലെ ശുദ്ധജലവിതരണത്തിലുണ്ടായ […]

On 23 Feb, 2013 At 05:09 PM | Categorized As Literature, Religion, Top Reads
vatikan diaries

ഫെബ്രുവരി 28 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പടിയിറങ്ങുന്നു എന്ന വാര്‍ത്ത അവിശ്വസനീയതയോടെയും അതീവ വേദനയോടെയുമാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ മത വിശ്വാസികള്‍ ശ്രവിച്ചത്. ആറു നൂറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ രാജിവെച്ചു പുറത്തുപോകുന്നത്. ആ വാര്‍ത്ത വന്നതിന്റെ തൊട്ടുപിന്നാലേ മറ്റൊന്നു കൂടി… പൊതുജനങ്ങള്‍ക്കറിയാത്ത വത്തിക്കാന്റെ കഥകളുമായി ഒരു പുസ്തകം വരുന്നു. ദി വത്തിക്കാന്‍ ഡയറീസ് എന്നു പേരിട്ടിരിക്കുന്ന പുസ്തകം രചിക്കുന്നത് ജോണ്‍ താവിസ് ആണ്. മുപ്പതുവര്‍ഷമായി കാത്തലിക് ന്യൂസ് സര്‍വീസില്‍ ജോലി ചെയ്യുന്ന ജോണ്‍ താവിസ് തന്റെ […]