Politics

On 13 Jul, 2013 At 11:00 AM | Categorized As Latest News, Politics
hemanth soran

രാഷ്ട്രപതി ഭരണത്തിലായിരുന്ന ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ഗവര്‍ണര്‍ സയ്യിദ് അഹ്മദ് സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറനു പുറമേ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര പ്രസാദ്, ആര്‍ജെഡി നേതാവ് അന്നപൂര്‍ണാ ദേവി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 18നാണ് ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. കോണ്‍ഗ്രസും രാഷ്ട്രീയ ജനതാദളും സ്വതന്ത്രരുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യം സോറന്‍ ഉന്നയിച്ചതോടെ മാസങ്ങള്‍ […]

On 10 Jul, 2013 At 02:34 PM | Categorized As Latest News, Politics
oomenchandy

ഏതുവിധേനെയും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവനല്ല താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോള്‍ രാജി വച്ചാല്‍ സത്യത്തോടു ചെയ്യുന്ന അനീതിയാകും. അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സത്യം തെളിയുക തന്നെ ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ടു മുമ്പ് പറഞ്ഞതൊന്നും താന്‍ മാറ്റിപ്പറഞ്ഞിട്ടില്ല. പത്തു ദിവസവും നിയമസഭയില്‍ ഒരുകാര്യം തന്നെയാണു പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമിടുന്ന പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയ്ക്കു മുന്നില്‍ മുട്ടുമടക്കില്ല. തന്റെ കുടുംബത്തെ പോലും അപമാനിക്കുന്ന […]

On 9 Jul, 2013 At 10:42 AM | Categorized As Latest News, Politics
AIYF

തിരുവനന്തപുരത്ത് നടന്ന എഐവൈഎഫ് മാര്‍ച്ചില്‍ പ്രവര്‍ത്തരെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസുകാരന് തലയ്ക്ക് അടിയേറ്റു. യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകറിനാണ് തൃശൂരില്‍ വച്ച് തലയ്ക്കടിയേറ്റത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേയ്ക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. ബസ് കാത്തു നിന്ന അഭിലാഷിനെ ഇന്നോവയില്‍ എത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 8ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ചിന് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം […]

On 9 Jul, 2013 At 09:19 AM | Categorized As Latest News, Politics
sreedaran nair

സരിത എസ് നായര്‍ക്കും ടെന്നി ജോപ്പനുമൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി കണ്ടുവെന്ന് കോന്നിയിലെ വ്യവസായി ശീധരന്‍ നായര്‍ . പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2012 ജൂലൈ ഒമ്പതിനാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയെ കാണാന്‍ ചെല്ലുമ്പോള്‍ അവിടെ ആര്‍ ശെല്‍വരാജ് എംഎല്‍എയും പരിചയമില്ലാത്ത മറ്റൊരാളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ക്രഷര്‍ ഉടമകളുടെ സംഘടനാനേതാവെന്ന നിലയില്‍ ഒരു നിവേദനവും താന്‍ കൈമാറി. തുടര്‍ന്ന് മുഖ്യമന്ത്രി മുറിക്ക് പുറത്തു […]

On 8 Jul, 2013 At 10:00 AM | Categorized As Latest News, Politics
niyama

സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ പരാതിക്കാരനായ ശ്രീധരന്‍നായരുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ രഹസ്യ മൊഴിയുടെ പകര്‍പ്പ് പുറത്തുവരാത്ത സാഹചര്യത്തില്‍ ഇത്തരം ഒരു ആവശ്യം ഉന്നയിക്കാനാവില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് തിരുവഞ്ചൂരും, ഉമ്മന്‍ ചാണ്ടിയും വിശദീകരണം നല്‍കി. സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് 18 […]

On 5 Jul, 2013 At 12:30 PM | Categorized As Latest News, Politics
k muralidharan

സോളാര്‍ പ്രശ്‌നത്തിലും മുസ്ലീം ലീഗ് വിഷയത്തിലും ഹൈക്കമാന്റ് ഇടപെടുമെന്ന് കെ മുരളീധരന്‍ .അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണി സംവിധാനത്തില്‍ ഉണ്ടാകുക പതിവാണ്. എന്ത് പ്രശ്‌നമുണ്ടായാലും ചര്‍ച്ചയിലൂടെ അത് പരിഹരിക്കണം. എന്നാല്‍ കേരളത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധി, അഹമ്മദ് പട്ടേല്‍ എന്നിവരുമായിള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗ്യതയും പ്രാപ്തിയുമുള്ള നേതാക്കന്മാരാണ് കേരളത്തിലുള്ളത്. അവര്‍ക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രം ഹൈക്കമാന്റ് ഇടപെടും. സോളാര്‍ വിഷയത്തില്‍ […]

On 4 Jul, 2013 At 05:55 PM | Categorized As Latest News, Politics
E.T

യുഡിഎഫില്‍ ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ . യുഡിഎഫില്‍ സംഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുന്നു. ലീഗ് മുന്നണിയില്‍ തുടരണമോ എന്ന കാര്യം കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലീഗിനെ പലരും ചേരിതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത് സഹിക്കാവുന്നതില്‍ അപ്പുറമാണ്. ഇതൊന്നും തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഇ.ടി യുഡിഎഫിനെ പ്രതിസന്ധിയിലാക്കാന്‍ ഉദ്യേശിക്കുന്നില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിലെ […]

On 4 Jul, 2013 At 10:11 AM | Categorized As Latest News, Politics
tiruvanjoor

സോളാര്‍ കേസില്‍ പാര്‍ട്ടിയിലും ഗ്രൂപ്പിലും താന്‍ ഒറ്റപ്പെട്ടു എന്ന വാദം തെറ്റാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . മുഖ്യമന്ത്രിയും താനുമായി അകല്‍ച്ചയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തന്നെയും മുഖ്യമന്ത്രിയെയും തമ്മില്‍ തെറ്റിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സരിതയെ താന്‍ വിളിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണസംഘം അന്വേഷിക്കട്ടെയെയെന്നും ആരോപണമുന്നയിക്കുന്നവര്‍ വസ്തുതകള്‍ അന്വേഷണസംഘത്തെ അറിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെയും സരിത വിളിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ ശാലുമേനോന്റെ പങ്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് അന്വേഷണ സംഘമാണ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും അന്വേഷണസംഘമാണെന്നും അദ്ദേഹം […]

On 4 May, 2013 At 02:02 PM | Categorized As Latest News, Politics
karnataka

മെയ് അഞ്ചിന് കര്‍ണാടക ഒരിക്കല്‍ കൂടി പോളിംഗ് ബൂത്തിലേക്കു നീങ്ങുകയാണ്. മിക്ക മണ്ഡലങ്ങളിലും ചതുഷ്‌കോണ മല്‍സരമാണെങ്കിലും മൈസൂര്‍ മേഖലയിലൊഴികെയുള്ളിടത്തു കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണു പ്രധാന പോരാട്ടം. 2014ല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഈ രണ്ട് ദേശീയ കക്ഷികള്‍ക്കും നിര്‍ണ്ണായകമാണ് കര്‍ണാടക നിയമസഭയിലെ കേവല ഭൂരിപക്ഷമായ 113 സീറ്റ് എന്ന മാജിക്ക് നമ്പര്‍. ആരു നേടും ആരു വീഴും എന്നറിയാന്‍ മെയ് എട്ട് വരെ കാത്തിരിക്കണം. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പി ആവനാഴിയിലെ എല്ലാ അമ്പുകളും […]

On 30 Apr, 2013 At 04:38 PM | Categorized As Latest News, Politics
Sajjan KUMAR

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ് എം.പി സജ്ജന്‍ കുമാറിനെ ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതികുറ്റവിമുക്തനാക്കി. ഇതെതുടര്‍ന്ന് കോടതിക്കുമുന്നില്‍ സിഖ് സംഘടനകള്‍ വന്‍പ്രതിഷേധ മുയര്‍ത്തി. വിധി പറഞ്ഞ ജഡ്ജിക്കു നേരെ പ്രതിഷേധക്കാര്‍ ഷൂ വലിച്ചെറിഞ്ഞു. 1984 നവംബര്‍ ഒന്നിന് ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയില്‍ ആറ് സിഖുകാരെ കൊലപ്പെടുത്താന്‍ സജ്ജന്‍കുമാര്‍ അനുയായികളോട് ആവശ്യപ്പെട്ടെന്നാണ് കേസ്. ആ ദിവസം താന്‍ അവിടെ പോയില്ലെന്നും ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സജ്ജന്‍ കുമാര്‍ വാദിച്ചിരുന്നു. മുന്‍ കൗണ്‍സിലര്‍ ബല്‍വാന്‍ ഖോക്കര്‍ […]