Novel

On 26 Jul, 2014 At 09:07 AM | Categorized As Novel
parinaamam

തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന അടുത്തകാലത്ത് കേരളനിയമസഭയില്‍ ഒരു സാഹിത്യകൃതിയെക്കുറിച്ച് പരാമര്‍ശമുണ്ടായി. എം.പി.നാരായണപിള്ളയുടെ പരിണാമം എന്ന കൃതിയാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്. ഒരു നായയെ കേന്ദ്രകഥാപാത്രമാക്കി എഴുതപ്പെട്ട നോവല്‍ എന്ന പേരിലാണ് പുസ്തകമെന്ന നിലയില്‍ 25 വയസ്സ് തികഞ്ഞ പരിണാമം നിയമസഭയില്‍ പരാമര്‍ശിക്കപ്പെട്ടത്. മനുഷ്യരും മൃഗങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയില്‍ നിന്നുകൊണ്ട് എം.പി.നാരായണപിള്ള രചിച്ച കഥകളുടെ തുടര്‍ച്ചയായിരുന്നു പരിണാമം. ഭരണം പിടിച്ചടക്കാന്‍ ഒളിപ്പോര് സംഘടിപ്പിക്കുന്ന മത്തായിയും സംഘവും, അതിനെ പ്രതിരോധിക്കാന്‍ ചുമതലപ്പെട്ട പോലീസ് സേനയും, ആഖ്യാതാവും സംഘവും എല്ലാം ഇതില്‍ നായയുടെ […]

On 25 Jul, 2014 At 04:35 PM | Categorized As Novel
oru-facebook

”ചുമ്മാ ആരെയെങ്കിലും അങ്ങ് പ്രേമിക്കെന്നേ… അപ്പോ ഈ ടെന്‍ഷനൊക്കെ അങ്ങ് മാറിക്കിട്ടും. എന്‍ജോയ് യുവര്‍ ലൈഫ്” ഫെയ്‌സ്ബുക്കില്‍ താന്‍ പോസ്റ്റ് ചെയ്ത ചെറുകഥയ്ക്ക് മറുപടിയായി ചാറ്റ് വിന്‍ഡോയില്‍ ആര്‍ച്ച നായരുടെ കുറിപ്പ് കണ്ട രാഹുല്‍ അതേക്കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങി. അതവന്റെ ജീവിതത്തില്‍ പുതിയൊരു ജാലകം തുറന്നു. തന്റെ ജീവിതത്തിലെ ആശങ്കകളെ കാല്പനികമായ വാക്കുകളിലാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതില്‍ മുഴുകിയിരുന്ന ഒരാളുടെ മുമ്പില്‍ തുറക്കുകയാണ്…. പ്രണയത്തിന്റെ നൂറുനൂറ് നിറങ്ങളുള്ള ഒരു വിന്‍ഡോ… സമകാലിക യുവത്വത്തിന്റെ കഥ പറയുന്ന […]

On 25 Jul, 2014 At 10:33 AM | Categorized As Novel
chorashastram

 ’ഹേ ചോരശാസ്ത്ര അധിദേവതയേ, മോഷണപാതയില്‍ കുടിയിരുന്ന് വസ്തുസ്ഥിതിവിവരജ്ഞാനമേകുവോനേ, ഇരുളില്‍ ഒളിയായ് വഴി നടത്തുവോനേ, നിന്‍ പാദയുഗ്മം സ്മരിച്ച് നാമമുച്ചരിച്ച് ഇതാ കള്ളനിവന്‍ കളവിന് പുറപ്പെടുന്നു’ മോഷണത്തിനും ശാസ്ത്രമുണ്ടെന്നത് ഒരു പുതിയ അറിവാണ്. അപ്പോള്‍ അതിന് ഒരു അധിദേവതയുമുണ്ടെന്ന് അറിഞ്ഞാലോ?. കളവിന്റെ അധിഷ്ഠാനദേവന്‍ ജ്ഞാനമൂര്‍ത്തിയായ സാക്ഷാല്‍ സുബ്രഹ്മണ്യന്‍ ആണെന്ന അറിവ് ആരെയും അമ്പരപ്പിക്കുന്നതാണ്. ആ അമ്പരപ്പിനുപിന്നിലെ പൊരുള്‍ തേടിയുള്ള അന്വേഷണമാണ് വി.ജെ.ജയിംസിന്റെ ചോരശാസ്ത്രം എന്ന നോവലിന് കാരണമായത്. പ്രത്യക്ഷത്തില്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു […]

On 22 Jul, 2014 At 03:03 PM | Categorized As Novel
kuriyetathu-thathri

പുരുഷകേന്ദ്രീകൃതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യം ഉറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍ നിരാലംബയായ ഒരു സ്ത്രീ സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ട് നടത്തിയ ഒരു കലാപത്തിന്റെ ചരിത്രകഥയാണ് കുറിയേടത്ത് താത്രിയുടേത്. പതിനാലു നൂറ്റാണ്ടോളം പിന്നിലേക്ക് നീണ്ടുകിടന്ന അതിസങ്കീര്‍ണ്ണമായ ഒരാധിപത്യ വ്യവസ്ഥയെയാണ് താത്രിക്കുട്ടി ഒറ്റയ്ക്ക് നേരിട്ടത്. ചന്ദ്രോത്സവത്തിന്റെയും മറ്റും പേരില്‍ വേശ്യാരാധനയും കാമപൂജയും നടത്തുകയും സ്വന്തം സ്ത്രീകള്‍ അബദ്ധത്തില്‍ പരപുരഷനെ നോക്കിയാല്‍ പോലും പടിയടച്ച് പിണ്ഡം വെയ്ക്കുകയും ചെയ്യുന്ന സവര്‍ണ പുരുഷന്റെ കപട സദാചാര നിയമവ്യവസ്ഥയോടായിരുന്നു താത്രിക്കുട്ടിയുടെ […]

On 21 Jul, 2014 At 10:38 AM | Categorized As Literature, Novel
benyamin1

ആടുജീവിതം മലയാളിയായ ഒരു പ്രവാസിയുടെ അറബ് ജീവിതങ്ങളായിരുന്നെങ്കില്‍ പുതിയ നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ മണമുള്ള പകലുകള്‍ എന്നിവ അറബ് ജനതയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. നമ്മള്‍ പുറമേനിന്ന് നോക്കുമ്പോള്‍ ധാരാളം പണവുമായി സുഖലോലുപരായി ജീവിക്കുന്ന ജനതയാണ് അറബികള്‍. എന്നാല്‍ അവര്‍ക്കുള്ളിലുള്ള സംഘര്‍ഷങ്ങള്‍ നാം അറിയാതെ പോകുന്നു. ഒരു ജനത തന്നെ വിഭാഗം തിരിഞ്ഞ് പരസ്പരം കൊല്ലുന്നത് എന്തുകൊണ്ടാകാം? ഇപ്പോള്‍ ഇറാക്കിലും മറ്റും തുടരുകയും മുമ്പ് മുല്ലപ്പൂ വിപ്ലവകാലത്ത് നടമാടുകയും ചെയ്ത കലാപങ്ങള്‍ക്കുള്ള കാരണം എന്തായിരിക്കാം?. […]

On 21 Jul, 2014 At 09:44 AM | Categorized As Novel
prem-patta

‘ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്‍ജിയാണ് – സങ്കടഹര്‍ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമം കൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള്‍ എനിക്കറിയാം. നോ പ്രേമനൈരാശ്യം. ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള്‍’ ഇത്തരത്തില്‍ ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥയാണ് പ്രേംപാറ്റ. പ്രേംപാറ്റ ബഷീറിന്റെ ഏറ്റവും അവസാനത്തെ പുസ്തകമാണെന്ന് പറയാം. 1988 ഫെബ്രുവരി 28 മുതല്‍ […]

On 18 Jul, 2014 At 04:45 PM | Categorized As Novel
vrudhasadanam

വാര്‍ദ്ധക്യം ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥിതിയാണ് വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്നത്. ആ വ്യവസ്ഥിതിയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍. പറയാന്‍ ഏറെ ബാക്കിവെച്ച് അകാലത്തില്‍ കടന്നുപോയ കൊച്ചുബാവയുടെ ഏറ്റവും ശ്രദ്ധേയകൃതിയും വൃദ്ധസദനം തന്നെ. 1991ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇരുപത്തൊന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. സിറിയക്ക് ആന്റണി എന്ന അരോഗദൃഢഗാത്രനായ അമ്പത്തിയഞ്ചുകാരന്‍ മുപ്പതുകാരിയായ ഭാര്യ സാറയുടെ നിര്‍ബന്ധത്തിന് വൃദ്ധസദനത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്നുളള പത്തുമാസക്കാലം അയാള്‍ പരിചയപ്പെടുന്ന വൃദ്ധരായ അന്തേവാസികളും നിര്‍മ്മല, കത്രീന, സൂസന്‍ , എന്നീ […]

On 18 Jul, 2014 At 11:40 AM | Categorized As Novel
udakappola

നഗരത്തിന്റെ ഒരൊഴിഞ്ഞ മൂലയില്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ ജീവിക്കുന്ന റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കരുണാകരമേനോന്റെ നിഗൂഢ ജീവിതത്തില്‍ അയാളുടെ സഹായിയായി വന്നെത്തുന്ന ആഖ്യാതാവ് കാണുന്ന നഗരക്കാഴ്ചകളിലേക്ക് കണ്ണുതുറക്കുന്ന നോവലാണ് ഉദകപ്പോള. പി.പത്മരാജന്റെ നോവലുകളില്‍ സവിശേ പ്രാധാന്യമര്‍ഹിക്കുന്ന ഉദകപ്പോളയ്ക്ക് ഇതിനകം ഉണ്ടായ പതിപ്പുകളൊക്കെ വായനക്കാര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. ഈ ശ്രേഷ്ഠകൃതിയുടെ എട്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. നഗരത്തില്‍ ഏതു പെണ്ണിനെ കണ്ടാലും അവളുടെ ശരീരത്തിന് മനസ്സില്‍ വിലയിടുന്നത് ശീലമായ കൂട്ടിക്കൊടുപ്പുകാരനായ തങ്ങള്‍, തങ്ങളുടെ വലയില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തമായി […]

On 15 Jul, 2014 At 05:24 PM | Categorized As Novel
kesavante

കാലദേശങ്ങളില്‍ സജീവ രാഷ്ട്രീയ സാന്നിധ്യമായി ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഇ.എം.എസ്സിനെക്കുറിച്ച് സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും നോവലിസ്റ്റുമായ കേശവന്‍ എഴുതുന്ന നോവലും കേശവന്റെ ജീവിതവും ചിത്രീകരിക്കുന്ന നോവലാണ് എം.മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍. നോവലും നോവലിനുള്ളിലെ നോവലും ചേര്‍ന്ന് കാലത്തിന്റെ, ഒരു നാടിന്റെ സാമൂഹിക രാഷ്ട്രീയരംഗങ്ങളില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളെ നമുക്ക് തീവ്രമായി അനുഭവേദ്യമാക്കിത്തീര്‍ക്കുന്നു. കേശവന്റെ നോവലിനുള്ളിലെ നായകന്‍ ഇ.എം.എസ് ആരാധകനായ അപ്പുക്കുട്ടനാണ്. ക്രമേണ അവന്‍ ആ വ്യക്തിത്വത്തിന് അഡിക്ടായി മാറുന്നു. എന്നാല്‍ കഥ പുരോഗമിക്കുമ്പോള്‍ അപ്പുക്കുട്ടനൊപ്പം കേശവന്റെ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ […]

On 12 Jul, 2014 At 03:47 PM | Categorized As Novel
v.k.n

മലയാളത്തില്‍ സ്വന്തമായ ഒരു സിംഹാസനത്തിന് ഉടമയാണ് വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍. തനതുഭാഷാ ശൈലിയിലൂടെ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ലബ്ധപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകള്‍ പുതിയ കാലത്തെ വായനക്കാര്‍ക്കായി വീണ്ടും അവതരിപ്പിക്കുകയാണ് ഡി സി ബുക്‌സ്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ രണ്ട് നോവലുകളുടെയും ലഘുനോവലുകളുടെ സമാഹാരത്തിന്റെയും പുതിയ പതിപ്പുകള്‍ പുറത്തിറക്കി. മലയാളിയുടെ സാമൂഹ്യ സാംസ്‌കാരിക പൊങ്ങച്ചങ്ങളെ പരിഹസിച്ചുകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നോവലാണ് അനന്തരം. സര്‍ ചാത്തുവും കുഞ്ഞിരാമനും ചേര്‍ന്ന് കൊച്ചിരാജ്യം ബ്രിട്ടീഷ് സര്‍ക്കാരിനു വിറ്റത് […]