Music

On 18 Dec, 2014 At 09:35 AM | Categorized As Music
amala

എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, പുഷ്പക വിമാനം എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ അഭിനേത്രിയാണ് അമല. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും നിരവധി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകന് സമ്മാനിച്ച അമല ഗായികയാവുകയാണ്. മൊഹിത് സൂരി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം ഹമാരി അധൂരി കഹാനിയിലാണ് അമല ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പാടുക മാത്രമല്ല ഒരു പ്രധാന വേഷവും അമല കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍. ഇംമ്രാന്‍ ഹാഷ്മി, വിദ്യാ ബാലന്‍, […]

On 16 Dec, 2014 At 11:18 AM | Categorized As Music
sarath-kumar

തമിഴ് സൂപ്പര്‍ താരം ശരത് കുമാര്‍ വീണ്ടും ഗായകനാകുന്നു. തന്റെ പുതിയ ചിത്രമായ ശാന്തമരുതത്തിന് വേണ്ടിയാണ് ശരത് കുമാര്‍ വീണ്ടും ഗായകന്റെ വേഷമണിയുന്നത്. എ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതുന്നതും ശരത് കുമാര്‍ തന്നെയാണ്. നേരത്തെ 2004ല്‍ പുറത്തിറങ്ങിയ ഏയ് എന്ന ചിത്രത്തിലും 2005ല്‍ പുറത്തിറങ്ങിയ ചാണക്യയിലും ശരത് കുമാര്‍ പാടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ശരത് കുമാര്‍ വീണ്ടും പാടുന്നുവെന്ന വാര്‍ത്ത ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജയിംസ് വസന്തന്‍ തന്നെയാണ് പുറത്ത് വിട്ടത്. ചിത്രത്തിലെ ഒരു […]

On 13 Dec, 2014 At 09:37 AM | Categorized As Music
shruti-hassan

അര്‍ജുന്‍ കപൂര്‍ നായകനാകുന്ന തേവറിനായി ശ്രുതി ഹാസന്‍ പാടിയ ഗാനം പുറത്തിറങ്ങി. ജോഗനിയാന്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ സോനാക്ഷി സിന്‍ഹയും അര്‍ജുന്‍ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. കൗസര്‍ മുനീറിന്റെ വരികള്‍ക്ക് സാജിദ്- വാജിദാണ് ഈണം പകര്‍ന്നിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളായ സൂപ്പര്‍മാന്‍, രാധാ നാച്ചേംഗി, ലറ്റ്‌സ് സെലിബ്രേറ്റ് എന്നിവയ്‌ക്കെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. സൂപ്പര്‍മാന്‍ എന്ന ഗാനം 17 ലക്ഷം പേരും രാധാ നാച്ചേംഗി എന്ന ഗാനം 8 ലക്ഷവും പേരും ലെറ്റസ് സെലിബ്രേറ്റ് എന്ന ഗാനം 5 […]

On 9 Dec, 2014 At 09:51 AM | Categorized As Music
Grammy-Nominees

അമ്പത്തിയേഴാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശപ്പട്ടികയില്‍ മൂന്ന് ഇന്ത്യാക്കാര്‍ ഇടംപിടിച്ചു. പ്രശസ്ത സിത്താര്‍ വാദ്യക അനുഷ്‌ക ശങ്കര്‍, എഡ്യുകേഷന്‍ ആക്ടിവിസ്റ്റ് നീല വസ്വാനി, കീബോര്‍ഡിസ്റ്റ് റിക്കി കെജ് എന്നിവരാണ് ഗ്രാമി നോമിനേഷനുകള്‍ ലഭിച്ച ഇന്ത്യക്കാര്‍. പണ്ഡിറ്റ് രവിശങ്കറിന്റെ മകളായ അനുഷ്‌കയുടെ ‘ട്രെയിസസ് ഓഫ് യുവാന്‍’ ബെസ്റ്റ് വേള്‍ഡ് മ്യൂസിക്ക് ആല്‍ബം വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അനുഷ്‌കയുടെ ഏഴാമത്തെ ആല്‍ബമാണ് ‘ട്രെയിസസ് ഓഫ് യുവാന്‍’. മികച്ച കുട്ടികളുടെ ആല്‍ബം വിഭാഗത്തിലാണ് നീള വസ്വാനിക്ക് നോമിനേഷന്‍ ലഭിച്ചത്. ‘ഐ ആം മലാല: […]

On 8 Dec, 2014 At 09:13 AM | Categorized As Music
anirudh-ravichander

ഒരു സംഗീത സംവിധായകന്‍ മാത്രമല്ല മികച്ച ഗായകനും കൂടിയാണെന്ന് തെളിയിച്ച അനിരുദ്ധ് രവിചന്ദ്രര്‍ വീണ്ടും പാടുന്നു. പ്രശാന്ത് നായകനാവുന്ന സാഹസത്തിന് വേണ്ടിയാണ് ഇത്തവണ അനിരുദ്ധ് പാടുന്നത്. ചിത്രത്തിലെ യാരിവള്‍ യാരിവള്‍ എന്നു തുടങ്ങുന്ന ഗാനമാണ് അനിരുദ്ധ് ആലപിക്കുന്നത്.  നാ മുത്തുകുമാര്‍ രചിച്ച ഗാനത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് എസ് തമനാണ്. അനിരുദ്ധ് ഗാനമാലപിക്കുന്ന വിവരം ചിത്രത്തിന്റെ നായകന്‍ പ്രശാന്ത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറേിയിച്ചത്. ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയും എഫ്ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹണി സിങ്ങും നടി […]

On 3 Dec, 2014 At 09:10 AM | Categorized As Music
Lakshmi-Menon-and-Honey-Singh

ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തില്‍ കുക്കുരു കുക്കുരു എന്ന ഗാനം പാടി താനൊരു മികച്ച ഗായികകൂടിയാണെന്ന് തെളിയിച്ച മലയാളി നായിക ലക്ഷ്മി മേനോന്‍ വീണ്ടും പാടുന്നു. ഇത്തവണ ലക്ഷ്മിയുടെ കൂടെപ്പാടുന്നത് മറ്റാരുമല്ല, ബോളിവുഡ് പഞ്ചാബി പോപ്പ് താരം ഹണി സിങ്ങാണ്. പ്രശാന്ത് നായകനാവുന്ന സാഹസം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ എസ് തമനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. തമിഴ് നടന്‍ പ്രശാന്തിന്റെ സിനിമ രംഗത്തേയ്ക്കുള്ള തിരിച്ചുവരവ് ചിത്രമായ സാഹസം […]

On 26 Nov, 2014 At 09:45 AM | Categorized As Music
mathai-kuzhappakkaranalla

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം മത്തായി കുഴപ്പക്കാരനല്ലയിലെ ആനിമേഷന്‍ ഗാനം പുറത്തിറങ്ങി. വീരനായകന്‍ ശൂരനായകന്‍ മത്തായി എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ പ്രെമോ ഗാനമായാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്. സിപ്പി പള്ളിപ്പുറത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആനന്ദാണ്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം വീണ്ടും തൃശൂര്‍ക്കാരനായി ജയസൂര്യ എത്തുന്ന ചിത്രത്തില്‍ മുകേഷ്, ഭാമ, ലക്ഷ്മി ഗോപാലസ്വാമി, കുയിലി, ലക്ഷ്മി, ശ്രീജിത്ത് രവി, ഹരിശ്രീ മാര്‍ട്ടിന്‍, വര്‍ഷ എന്നിവര്‍ പ്രധാന വേഷങ്ങളിലത്തെുന്നു. അക്കു അക്ബര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആന്റോ […]

On 18 Nov, 2014 At 09:36 AM | Categorized As Music
g venugopal

മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലും തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് മേനോനും ഒന്നിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ഗോവിന്ദ് മേനോന്‍ സംഗീതം പകരുന്ന മഞ്ചാടികുന്നില്‍ എന്ന മെലഡിയാണ് വേണുഗോപാല്‍ ആലപിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്യാമളയായി തിളങ്ങിയ സംഗീതയും വിജയന്‍ മാഷായി എത്തിയ ശ്രീനിവാസനും നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘നഗരവാരിധി […]

On 11 Nov, 2014 At 09:55 AM | Categorized As Music
Indrajith-sings-for-Angels

വ്യത്യസ്തങ്ങളായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ ഇന്ദ്രജിത്ത് വീണ്ടും ഗായകനാകുന്നു. നവാഗതനായ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രജിത്ത് വീണ്ടും ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ഈ മിഴി ഇമകള്‍ അടയുവതോ ഇനിയുണരാന്‍ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ദ്രജിത്ത് പാടുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജെയിക്‌സ് ബിജോയിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ദ്രജിത്തും ആശാശരത്തും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് പൊലീസ് ഓഫീസറായും ആശാ ശരത്ത് ചാനല്‍ റിപ്പോര്‍ട്ടറായും അഭിനയിക്കുന്നു. ജോയ് മാത്യു, […]

On 5 Nov, 2014 At 08:33 AM | Categorized As Music
lalisam

മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള സംഗീതയാത്ര ‘ലാലിസം’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയോടെയാകും ആദ്യ ഷോ. ഹോളോഗ്രാം ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ അരങ്ങേറുന്ന ഈ രണ്ടര മണിക്കൂര്‍ ഷോയില്‍ ലാലിന്റെ ചിത്രങ്ങളിലെ നാല്പതോളം ഗാനങ്ങളുണ്ടാകും. ‘ലാലിസ’വുമായി ലോകമെങ്ങും മോഹന്‍ലാലും സംഘവും സഞ്ചരിക്കും. ”ഇത് എന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. ഇതില്‍ എന്റെ ഫിലോസഫിയും കഥാപാത്രങ്ങളുമെല്ലാമുണ്ടാകും. ഇത്രയും കാലം എന്നെ സഹായിച്ചവര്‍ക്കുള്ള എന്റെ നന്ദിപ്രകടനമാണ് ഈ കലാരൂപം. ഇത് എന്റെ സമ്മാനമായി കാണുക” ജെ.ടി.പാക്കില്‍ നടന്ന ‘ലാലിസ’ത്തിന്റെ […]