DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ആരുണ്ടിവിടെ മരണമേ, ജീവനിലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!

ഒറ്റഞെട്ടില്‍ രണ്ടു പൂക്കള്‍ പോല്‍ വാണു നാം; ഒറ്റയ്ക്കായിന്നു ഞാന്‍, നീയോ കൊഴിഞ്ഞുപോയ്. എങ്കിലും നിന്റെ ഹൃദയപരിമളം എന്നെത്തലോടിച്ചുഴലുന്നിതിപ്പൊഴും...

‘നിലവറയിലെ നിക്ഷേപം’: വൈലോപ്പിള്ളി എഴുതിയ കഥ

നിലവറയുടെ അടിത്തട്ടില്‍ പ്രതാപശാലികളായ പണ്ടത്തെ കാരണവന്മാര്‍ നിക്ഷേപിച്ചിട്ടുള്ള 'പൊന്നിന്‍പൂക്കുലയും പൊന്നിന്‍ചേനയും പൊന്നടയ്ക്കാക്കുലയും' ഒരു കണ്ണു കണ്ടിട്ടില്ലാത്തവരാണ് ആ വീട്ടുകാരെങ്കിലും വീട്ടുകാരും നാട്ടുകാരും അതിനെക്കുറിച്ചു പലവുരു…

കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍

'കുഞ്ഞുണ്ണിമാഷും --' എന്നു പറഞ്ഞാല്‍ -- 'കുട്ട്യോളും' എന്ന് ഏതൊരു മലയാളിയും പൂരിപ്പിക്കും. ഒരു പഴഞ്ചൊല്ലുപോലെ ഈ പ്രയോഗം മലയാളിയുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കേരളത്തില്‍ ഇന്നോളം കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം…

യുവത്വത്തിന്റെ വെള്ളപ്പാച്ചില്‍ അതിന്റെ നര്‍ത്തനഗതിയില്‍ നമ്മെ അടുപ്പിച്ചു…

സുഹൃത്തേ, നാം വ്യത്യസ്തരാണെന്ന് എനിക്കറിയാമെങ്കിലും എന്റെ മനസ്സ് അത് അംഗീകരിക്കുവാന്‍ വിസമ്മതിക്കുന്നു. കാരണം, പക്ഷികള്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ നമ്മള്‍ രണ്ടുപേരും ഒരേ നിദ്രാവിഹീനമായ രാത്രിയില്‍ ഉണര്‍ന്നെഴുന്നേറ്റു.

‘ഒരു കുടയും കുഞ്ഞുപെങ്ങളും’; തലമുറകള്‍ നെഞ്ചിലേറ്റിയ രചന

മാതാപിതാക്കന്മാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളര്‍ന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍ . മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി…