LATEST EVENTS

Back to homepage
LATEST EVENTS

ശ്ലോകോത്സവം 2017

പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൈരളി ശ്ലോകരംഗത്തിന്റെ 28-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ശ്ലോകോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30 ഞായറാഴ്ച പാലാ ഇടനാട് എന്‍ ഡി കൃഷ്ണനുണ്ണി നഗറിലാണ് ശ്ലോകോത്സവം നടത്തുന്നത്. പരിപാടിയോടനുബന്ധിച്ച് കെ എന്‍ വിശ്വനാഥന്‍നായര്‍ അനുസ്മരണം, ആചാര്യസ്മൃതി, സംസ്‌കൃത അക്ഷരശ്ലോക മത്സരം, അഖിലകേരളാടിസ്ഥാനത്തില്‍

LATEST EVENTS

പുസ്തക ചര്‍ച്ച; ദൈവത്തിന്റെ പുസ്തകം

ഒരു മതസൗഹാര്‍ദ നോവല്‍ എന്നുകൂടിവിശേഷിപ്പിക്കാവുന്ന കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം ചര്‍ച്ചചെയ്യുന്നു. കോഴിക്കോട് സന്‍മാര്‍ഗ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 30 ന് വൈകിട്ട് 3.45 ന് ഫറോക്ക് ഹോട്ടല്‍ മൊണാര്‍ക്കിലാണ് പരിപാടി. കെ പി രാമനുണ്ണി,

Editors' Picks LATEST EVENTS

സേതുവിന്റെ ‘ആലിയ’യ്ക്ക് ഇംഗ്ലിഷ് പരിഭാഷ

കേരളത്തിലെ ജൂതന്മാരിലെ സവര്‍ണ്ണാവര്‍ണ്ണഭേദങ്ങള്‍ ബോധ്യപ്പെടുത്തുന്ന സേതുവിന്റെ നോവല്‍ ആലിയയ്ക്ക് ഇംഗ്ലിഷ് പരിഭാഷ. അദ്ധ്യാപികയും വിവര്‍ത്തകയുമായ കാതറിന്‍ തങ്കമ്മയാണ് ആലിയ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം മേയ് 7ന് പ്രകാശിപ്പിക്കും. മേയ് 7ന് വൈകിട്ട് 5 മണിക്ക് കൊച്ചി

LATEST EVENTS

അബുദാബി രാജ്യാന്തര പുസ്തകമേള ഏപ്രില്‍ 26 മുതല്‍ മെയ് 2വരെ

വായന ഭാവി നിര്‍ണ്ണയിക്കും എന്ന പ്രമേയവുമായി അബുദാബി രാജ്യാന്തര പുസ്തകമേള അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റില്‍ ഏപ്രില്‍ 26 ന് രാവിലെ 11 ന് ആരംഭിക്കും. യുഎഇ സായുധസേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍

LATEST EVENTS

അനശ്വരകലാകാരനായ രാധാകൃഷ്ണവാര്യരെ ആദരിക്കുന്നു

മൂന്ന് ദശാബ്ദങ്ങളായി കേരളീയ കലയുടെ കലവറകളിലൂടെ രാപ്പകലില്ലാതെ സഞ്ചരിച്ച് ദൃശ്യങ്ങള്‍ ആവിഷ്‌കരിച്ച കോട്ടയത്തിന്റെ അനശ്വരകലാകാരനായ രാധാകൃഷ്ണവാര്യരെ ആദരിക്കുന്നു. ശ്രീ ശങ്കര കഥകളി അരങ്ങിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാദരണ ചടങ്ങ് മെയ് 1ന് രാവിലെ 9.30 മുതല്‍ കോട്ടയം തിരുന്നക്കര സ്വാമിയാര്‍മഠത്തിലാണ് നടത്തുന്നത്.

LATEST EVENTS

‘വ്യത്യസ്തയിലേക്കുള്ള വിവിധ വഴികൾ’ ചിത്ര പ്രദർശനം തുടരുന്നു

‘വ്യത്യസ്തയിലേക്കുള്ള വിവിധ വഴികൾ’ ചിത്ര പ്രദർശനം കോട്ടയം ഡി സി ബുക്സ് ആർട്ട് ഗാലറിയിൽ നടക്കുന്നു. ഏപ്രിൽ 15 നാണ് പ്രദർശനം ആരംഭിച്ചത്. ഇന്ത്യയിലെ 35 ഓളം കലാകാരന്മാരുടെ മനോഹരമായ സൃഷ്ടികൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 60 ൽപ്പരം ചിത്രങ്ങളും , ശില്പങ്ങളും

LATEST EVENTS

‘ഭാഗവതം അമർത്യതയുടെ സംഗീതം’ പുസ്തകം പ്രകാശനം ചെയ്യുന്നു

ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പ്രൊഫസർ ബി സുലോചനൻ നായർ രചിച്ച ഭാഗവതം അമർത്യതയുടെ സംഗീതം എന്ന പുസ്തകത്തിന്റെ പ്രകാശനം സി രാധാകൃഷ്ണൻ നിർവ്വഹിക്കും. ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് പ്രകാശനം. ശാരദാ

Editors' Picks LATEST EVENTS

എഴുത്തും പ്രതിരോധവും; പെരുമാള്‍ മുരുകന്‍ സംസാരിക്കുന്നു

അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ ചര്‍ച്ച സംഘടിപ്പിക്കുന്നു. എഴുത്തും പ്രതിരോധവും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പ്രശസ്ത തമിഴ് സാഹിത്യകരാന്‍ പെരുമാള്‍ മുരുകന്‍ പങ്കെടുക്കും. ഏപ്രില്‍ 29ന് വൈകിട്ട് 6ന് തിരുവനന്തപുരം അട്ടക്കുളങ്ങര ഹയര്‍സെക്കന്ററി സ്‌കൂളില്‍വെച്ചാണ് പരിപാടി. കവയിത്രി സുഗതകുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന

GENERAL LATEST EVENTS

‘ലോക പുസ്തക ദിനത്തോടനുബന്ധിച്ച് വായനക്കാർക്ക് ഡി സി ബുക്സിന്റെ സമ്മാനം’

ഏപ്രിൽ 23 വില്യം ഷേക്സ്പീയറിന്‍റെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്‍റീസിന്‍റെയും ചരമദിനമാണ്. ഈ മഹാന്മാരോടുള്ള ആദര സൂചകമായി ലോകം ഈ ദിനം പുസ്തക ദിനമായി ആചരിക്കുന്നു. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 23 വരെ

LATEST EVENTS

ഏപ്രില്‍ 29, 30, മെയ് 1 തീയതികളില്‍ ഖസാക്കിന്റെ ഇതിഹാസം കഥാഭൂമികയില്‍ അവതരിപ്പിക്കുന്നു

കൂമന്‍കാവില്‍ ബസിറങ്ങിയപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. കൂമന്‍കാവില്‍ ബസിറിങ്ങിയപ്പോഴാണല്ലോ വെളുത്തമഴ ഇതിഹാസ ഭൂമിയെ പ്രണയിച്ചു തുടങ്ങിയത്. വെളിമ്പുറങ്ങളിലൂടെ.. ആമ്പല്‍ക്കുളങ്ങളിലൂടെ… ആ മഴ ഒലിച്ചിറങ്ങി. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാവനാസമ്പന്നമായ വരികള്‍. ഈ വരികള്‍ ഒരു തവണയെങ്കിലും ഏറ്റു ചൊല്ലാത്ത നോവല്‍

LATEST EVENTS

ലുലു-ഡി സി ബുക്‌സ് പുസ്തകോത്സവം; അനില്‍ പനച്ചൂരാന്‍ വായനക്കാരുമായി സംവദിക്കും

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്–ഡിസി ബുക്‌സ് പുസ്തകോത്സവത്തോടനുബന്ധിച്ചു അബുദാബി  മദീനാ സായിദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്നു രാത്രി എട്ടിനു കവി അനില്‍ പനച്ചൂരാന്‍ വായനക്കാരുമായി സംവദിക്കും. പശ്ചിമ അബുദാബിയിലെ റുവൈസ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും പുസ്തകമേള നടക്കുന്നുണ്ട്. 15 വരെ തീയതികളില്‍ രാവിലെ എട്ടുമുതല്‍

LATEST EVENTS

കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ പ്രകാശിപ്പിക്കുന്നു

കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രിസിദ്ധീകരിച്ച കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന പുസ്തകം പ്രകശാനം ചെയ്യുന്നു. കേരള സാഹിത്യ അക്കാദമിയില്‍ നടന്നുവരുന്ന ദേശീയ പുസ്തകോത്സവിന്റെ ഭാഗമായി ഏപ്രില്‍ 8ന് വൈകിട്ട് 3ന് നടക്കുന്ന

LATEST EVENTS

ശിവദാസ് പൊയില്‍ക്കാവിന്റെ കാന്താരിപ്പൊന്ന് പ്രകാശിപ്പിക്കുന്നു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശിവദാസ് പൊയില്‍ക്കാവിന്റെ നാടകസമാഹാരം കാന്താരിപ്പൊന്ന് രണ്ടാം പതിപ്പ് പ്രകാശിപ്പുക്കുന്നു. ഏപ്രില്‍ 7ന് വൈകിട്ട്5.30 ന് കോഴിക്കാട് പൂക്കാട് കലാലയത്തില്‍ നടക്കുന്ന മാമ്പഴക്കാലം കളി ആട്ടം അരങ്ങിലാണ് പുസ്തകപ്രകാശനം. നാടകചനയ്ക്ക് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

Editors' Picks LATEST EVENTS

കേസരി സ്മാരക ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം ഏപ്രില്‍ 9 മുതല്‍

കേസരി എ ബാലകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന പറവൂര്‍ മാടവന പറമ്പിലെ മുസരീസ് കേസരി സ്മാരകത്തില്‍ ഏപ്രില്‍ 9 മുതല്‍ 11 വരെ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.സാംസ്‌കാരികോത്സവം, നൃത്തസന്ധ്യ, സംഗീതസായാഹ്നം, സെമിനാര്‍ തുടങ്ങി വിവിധ പരിപാടികളാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് നടത്തുന്നത്. വായിച്ച് വല്ലാതെ ഇഷ്ടപ്പെട്ട

LATEST EVENTS

ബഹ്‌റിനിൽ കേരളീയ സമാജം ഡി സി ബുക്‌സ് ദേശീയ പുസ്തകോത്സവം മെയ് 17 മുതല്‍ 25 വരെ

പുതു തലമുറയ്ക്ക് സമൃദ്ധ വായന സാധ്യമാക്കാൻ ബഹ്‌റിനിൽ കേരളീയ സമാജം ഡി സി ബുക്‌സുമായി ചേര്‍ന്ന് ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മെയ് 17 മുതല്‍ 25 വരെ ബഹ്‌റിനിലെ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പത്തു ദിവസത്തെ പുസ്തകോത്സവം നടക്കുന്നത്.

Editors' Picks LATEST EVENTS

പുതൂര്‍ പുരസ്‌കാര സമര്‍പ്പണം ഏപ്രില്‍ 2ന്

മലയാളത്തിലെ പ്രശസ്ത കഥാകൃത്തായിരുന്ന ഉണ്ണികൃഷ്ണന്‍ പൂതൂരിന്റെ സ്മരണാര്‍ത്ഥം ഉണ്ണികൃഷ്ണന്‍ പൂതൂര്‍ സ്മാരട്രസ്റ്റ് ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്‌കാരം സി രാധാകൃഷ്ണന് സമ്മാനിക്കും. പുതൂരിന്റെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 2 നാണ് പുരസ്‌കാര സമര്‍പ്പണം. അന്ന് വൈകിട്ട് 4ന് ഗുരുവായൂര്‍ മുന്‍സിപ്പല്‍ ലൈബ്രറിഹാളില്‍ നടക്കുന്ന

LATEST EVENTS

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 162-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്നു

  ഇത്തവണ വിപുലമായ പരിപാടികളോടെയാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഐതിഹ്യമാല കര്‍ത്താവായ ശങ്കുണ്ണിയുടെ ജന്‍മദിനാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. 2017 ഏപ്രില്‍ 4 ന് കോട്ടയം കോടിമാത കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക കലാമന്ദിരത്തില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ പ്രഭാഷണം പുസ്തകപ്രകാശനം

Editors' Picks LATEST EVENTS

കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ ഡി സി ബുക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

ആയിരക്കണക്കിന് പുസ്തകങ്ങളുടെ ശേഖരവുമായി കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ ഡി സി ബുക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ച്ച് 28ന് വൈകിട്ട് 4ന് ടെര്‍മിനല്‍ 3 യില്‍ സിഐഎഎല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ ഐഎഎസ് ബുക്‌സ്‌റ്റോറുകള്‍ ഉദ്ഘാടനം

Editors' Picks LATEST EVENTS

മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ഓര്‍മ്മപുസ്തകം അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും നേരിട്ടുവാങ്ങാം

  എഴുത്തുകാരനില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ പുസ്തകം ഏറ്റുവാങ്ങുക എന്നത് ഒരു വലിയ ഭാഗ്യമാണ്. എന്നാല്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ ഒരു കൈയ്യോപ്പുകൂടി ചാര്‍ത്തിയാണ് പുസ്തകം കിട്ടുന്നതെങ്കിലോ..? അതിന് മധുരംകൂടം..! പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കായി അത്തരമൊരു സുവര്‍ണ്ണാസരമൊരുക്കുകയാണ് ഡി സി ബുക്‌സ്. ഫലിതസാമ്രാട്ട്..ചിരിയുടെ തമ്പുരാന്‍…,

LATEST EVENTS

‘പ്രവാസികളുടെ പുസ്തകം’ പുസ്തക പ്രകാശനം മാർച്ച് 27 ന്

മലയാളി പ്രവാസികളുടെയും കുടുംബത്തിന്റെയും സാമൂഹിക സാഹചര്യങ്ങളും സമൂഹ – മനഃശാസ്ത്ര താളവും പ്രശ്നപരിസരങ്ങളും അപഗ്രഥിക്കുന്ന എൻ പി ഹാഫിസ് മുഹമ്മദിന്റെ പ്രവാസികളുടെ പുസ്തകം പ്രകാശിപ്പിക്കുന്നു. കോഴിക്കോട് അളകാപുരിയിൽ മാർച്ച് 27 ന് വൈകുന്നേരം 3 :30 ന് നടക്കുന്ന ചടങ്ങിൽ ഗൾഫാർ

Editors' Picks LATEST EVENTS

തസ്രാക്കിന്റെ ഇതിഹാസഭൂമിയിലേക്ക് വീണ്ടും

തസ്രാക്കിന്റെ ഇതിഹാസഭൂമിയിലേക്ക് വീണ്ടും സാംസാകാരിക സംഘടനകള്‍ ഒത്തുകൂടുന്നു. അനശ്വര കഥാകാരന്‍ ഒ വി വിജയന്റെ ചരമദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് സംഘടനകള്‍. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നായക അക്കാദമി, കേരള ലളിത കലാ അക്കാദമി

GENERAL LATEST EVENTS

ലോക വനദിനത്തില്‍ സംഘടിപ്പിച്ച മാരത്തണ്‍ ശ്രദ്ധേയമായി

‘സേവ് ഫോറസ്റ്റ് സേവ് എര്‍ത്ത് ‘ എന്ന മുദ്രാവാക്യവുമായി ലോക വനദിനത്തില്‍ സംഘടിപ്പിച്ച മാരത്തണ്‍ ശ്രദ്ധേയമായി. വാഗമണ്‍ ഡി സിസ്മാറ്റിന്റെ ആഭിമുഖ്യത്തിലാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. വാഗമണ്‍ ഡിസിസ്മാറ്റ് ക്യാമ്പസിന് സമീപം 11 കിലോമീറ്ററിലാണ് മാരത്തണ്‍ നടത്തിയത്.നിരവധി കോളജ് വിദ്യാര്‍ത്ഥികളും പ്രൊഫഷണല്‍ റണ്ണേഴ്‌സും

LATEST EVENTS

‘ജല ഉപഭോഗം , ആവിർഭാവം , അവസരങ്ങളും വെല്ലുവിളികളും’ വിശ്വനാഥ്‌ ശ്രീകണ്ഠയ്യ സംസാരിക്കുന്നു

രാജ്യം വറ്റി വരളുന്ന സാഹചര്യത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും നിലവിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വമാണ് . മാർച്ച് 22 ന് ലോക ജലദിനത്തോടനുബന്ധിച്ച് അസ്സറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോണ്ട് സ്ക്വയർ ഫീറ്റ് എന്ന വാർഷിക പരിപാടിയുടെ ഭാഗമായി പ്രശസ്ത ജല

LATEST EVENTS

ബോണി തോമസിന്റെ ഡോഗ് സ്‌പെയ്‌സ് പ്രകാശിപ്പിക്കുന്നു

ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസിന്റെ കഥാസമാഹാരം ഡോഗ് സ്‌പെയ്‌സ് പ്രകാശിപ്പിക്കുന്നു. മാര്‍ച്ച് 25ന് കൊച്ചി നാണപ്പ ആര്‍ട്ട് ഗ്യാലറി( കരിക്കാമുറി ക്രോസ് റോഡ്)യില്‍ വൈകിട്ട് 5ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പുസ്തകം പ്രകാശനം ചെയ്യും. ഓര്‍തിക് ക്രിയേറ്റീവ്

LATEST EVENTS

“സേവ് ഫോറസ്റ്റ് സേവ് എര്‍ത്ത്” ലോക വനദിനത്തില്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നു

വന സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ “സേവ് ഫോറസ്റ്റ് സേവ് എര്‍ത്ത് ” എന്ന മുദ്രാവാക്യവുമായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. വാഗമണ്‍ ഡി സിസ്മാറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക വനദിനമായ മാര്‍ച്ച് 21 നാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 21 ന് രാവിലെ