GENERAL

Back to homepage
GENERAL

നെറ്റ് പരീക്ഷാ ക്രമക്കേട്; സിബിഎസ്ഇക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

നെറ്റ് പരീക്ഷാ ക്രമക്കേടിനെത്തിടര്‍ന്ന് സിബിഎസ്ഇ ഐടി ഡയറക്ടര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നെറ്റ് പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണ്ണയത്തിന് കരാര്‍ നല്‍കിയ കമ്പനി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ നടപടി സ്വീകരിച്ചത്. ലേലം വിളിക്കാതെയാണ് മൂല്യയനിര്‍ണ്ണയത്തിനുള്ള കരാര്‍ വ്യാജകമ്പനിക്ക് നല്‍കിയതെന്ന് സിബിഐ അന്വേഷണത്തില്‍

GENERAL

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; വിശുദ്ധ റമദാന്​ ഇന്ന്​ തുടക്കം

റമദാനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍.  റമദാന്‍ മാസം മെയ് 27 ശനിയാഴ്ച മുതല്‍ ആരംഭിച്ചു. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഇന്നലെയാണ് മാസപ്പിറവി ദൃശ്യമായത്. പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന, പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. പള്ളികളും

GENERAL

രാജ്യത്ത് ഗോവധം നിരോധിച്ചു : കന്നുകാലി വിൽപന ഇനി കർഷകർക്കിടയിൽ മാത്രം

രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനായി വിൽക്കുന്നത് നിരോധിച്ച് കേന്ദ്ര സർക്കാർ. ഇനി കർഷകർക്കിടയിൽ മാത്രമേ കന്നുകാലി വിൽപന അനുവദിക്കൂ. പുതിയ കന്നുകാലി വ്യാപാര നിയമത്തിലാണ് ഇൗ നിബന്ധനകളെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കന്നുകാലി വ്യാപാരികൾക്കെതിരെ നിരന്തരമായി അതിക്രമങ്ങൾ ഉയരുന്ന സാഹചര്യം കൂടി

GENERAL

നക്‌സല്‍ബാരി കലാപത്തിന് അരനൂറ്റാണ്ട് തികഞ്ഞു

നക്‌സലൈറ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ നക്‌സല്‍ബാരി കലാപത്തിന് മെയ് 25 ന് അരനൂറ്റാണ്ട് തികഞ്ഞു. 1967 മെയ് 25നാണ് പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരി എന്ന ഗ്രാമത്തില്‍ കര്‍ഷക സമരം കലാപമായി മാറിയത്. ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ പോലീസ് വെടിവയ്പില്‍

GENERAL LATEST NEWS

ഒ വി വിജയന്‍ സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന നവീന സാംസ്‌കാരിക കലാകേന്ദ്ര (എന്‍എസ്‌കെകെ)ത്തിന്റെ ആഭിമുഖ്യത്തില്‍ ഒ വി വിജയന്റെ സ്മരണയ്ക്കായി നല്‍കി വരുന്ന ഏഴാമത് സാഹിത്യ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിച്ചു. 2017 സാഹിത്യ പുരസ്‌കാരത്തിനായണ് കൃതികള്‍ ക്ഷണിച്ചിരിക്കുന്നത്. 2017 ലെ ‘ഒ വി വിജയന്‍ സാഹിത്യ

GENERAL

മഹാഭാരതത്തിനു മേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നതെന്ന് സുനില്‍ പി ഇളയിടം

രണ്ടാമൂഴം മഹാഭാരം എന്ന പേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം വഴി മഹാഭാരതത്തിനു മേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നതെന്നും ജനാധിപത്യവാദികള്‍ ഒരുമിച്ച് നിന്ന് അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി. ഇളയിടം. എം.ടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കാന്‍

GENERAL

എവറസ്റ്റിലെ ‘ഹിലാരി സ്‌റ്റെപ്പ്’ ഇനി ഓര്‍മ്മ..!

എവറസ്റ്റ് കൊടുമുടിയുടെ തെക്ക് കിഴക്ക് കീഴ്ക്കാംതൂക്കായ ഹിലാരി സ്‌റ്റെപ്പ് എന്ന 12 മീറ്റര്‍ ഉയരമുള്ള ഭാഗം നിലംപ്പൊത്തി. ഇതോടെ എവറസ്റ്റ് കീഴടക്കാനുള്ള അവസാന ചവിട്ടുപടിയാണ് ഇല്ലാതായത്. 1953ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ്ങ് നോര്‍ഗെയും കയറിയ ഭാഗമാണ് ഇത്. അന്നുമുതലാണ് ഈ ഭാഗത്തെ

GENERAL

ആരോ​ഗ്യരം​ഗത്ത് പുതുചരിത്രം കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ്

ഭിന്നലിംഗക്കാർക്കായി സംസ്ഥാനത്തെ ആദ്യ സമ്പൂർണ ക്ലിനിക് കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. സമാനമായ ജീവിതാന്തരീക്ഷത്തിൽ ഭിന്നലിംഗക്കാർക്കും സമൂഹത്തിൽ നിലനിൽപിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാകുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്ക് നിയമനം ലഭിച്ചത് ലോകശ്രദ്ധ

GENERAL

രണ്ട് വട്ടം എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ച അന്‍ഷുവിന് അഭിവാദ്യങ്ങളര്‍പ്പിച്ച് മഞ്ജു

അഞ്ച് ദിവസത്തിനുള്ളലില്‍ രണ്ട് വട്ടം എവറസ്റ്റ് കൊടുമുടിയെ കീഴടക്കി ചരിത്രം കുറിച്ച അന്‍ഷു ജാംസെന്‍പായുടെ വിജയത്തില്‍ പങ്കുചേരുകയും അഭിവാദ്യമര്‍പ്പിക്കുകയുമാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍. അരുണാചല്‍പ്രദേശുകാരിയായ അന്‍ഷു ജംസെന്‍പ എന്ന വീട്ടമ്മയുടെ നേട്ടത്തിനുമുന്നില്‍ എവറസ്റ്റിനുമുന്നിലെന്നോണം തലകുനിക്കുന്നു എന്നാണ് മഞ്ജു വാര്യര്‍ തന്റെ

GENERAL

പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ഏകീകൃത ശൈലിയിലാക്കും; മുഖ്യമന്ത്രി

കുട്ടികളുടെ കഴിവുകള്‍ എല്ലാമികവോടെയും വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും അതിനോടനുബന്ധമായി പലതലങ്ങളിലായി ചിതറിക്കിടക്കുന്ന പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ഏകീകൃത ശൈലിയിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്സിഇആര്‍ടി തയ്യാറാക്കിയ പ്രവര്‍ത്തന പുസ്തകങ്ങളുടെയും അധ്യാപക സഹായികളുടെയും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

GENERAL

മലയാള ശ്രേഷ്ഠഭാഷ പദവിക്ക് നാല് വയസ്സ്‌

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് മെയ് 23 ന് നാലുവര്‍ഷം തികയുന്നു. 2013 മെയ് 23നാണ് ശ്രേഷ്ഠഭാഷ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയായി മലയാളം മാറിയത്. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്.  പദവിയുടെ ശ്രേഷ്ഠതക്കനുസരിച്ചുള്ള

GENERAL LATEST NEWS

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പാഠപുസ്തകങ്ങള്‍; മാതൃകയായി സംസ്ഥാന സര്‍ക്കാര്‍

വീടും കൂടും, കാക്കേം പൂച്ചേം, മഞ്ചാടി, കളിച്ചെപ്പ് എല്ലാം കുരുന്നുകളുടെ മനസിലേക്കെത്തുന്ന ആദ്യ ഓര്‍മ്മകളാണ്. കുഞ്ഞുമനസ്സുകള്‍ക്ക് പാഠങ്ങള്‍ വേഗത്തില്‍ മനപ്പാഠമാക്കാന്‍ പ്രത്യേകിച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി രാജ്യത്ത് ആദ്യമായി പ്രത്യേക പാഠപുസ്‌കതങ്ങള്‍ ഒരുക്കി സംസ്ഥാനസര്‍ക്കാര്‍ മാതൃകയാകുന്നു.

GENERAL LATEST NEWS

അബ്ദുള്‍കലാമിന് നാസയുടെ ആദരം;നാസ കണ്ടെത്തിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേരുനല്‍കി

ഡോ എ പി ജെ അബ്ദുള്‍കലാമിന് നാസയുടെ ആദരം. നാസ ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേരുനല്‍കിയാണ് നാസ ലോകപ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയോടുമുള്ള ആദരവ് പ്രകടിപ്പിച്ചത്. ഭൂമിയില്‍ ഇതേവരെ കണ്ടെത്തിയിട്ടില്ലാത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കണ്ടെത്തിയതുമായ

GENERAL

‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’യില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഭാഗ്യലക്ഷ്മി

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’യില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക യോഗങ്ങളില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം സംബന്ധിച്ചോ വ്യാഴാഴ്ച മുഖ്യമന്ത്രിയെ

GENERAL

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ശുപാർശ

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. യോഗത്തില്‍ ഡിപിഐയാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കണക്ക് വച്ചത്. പുതിയ അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അനധികൃതമായി

GENERAL

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ “ആ രഹസ്യം” വെളിപ്പെടുത്തി

ക്രിക്കറ്റിലെ സര്‍വമേഖലയും വെട്ടിപ്പിടിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തനിക്ക് സാധ്യമാകാത്ത ആ കാര്യം ദുബൈയില്‍ വെളിപ്പെടുത്തി. “അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്നും അതെനിക്കുവഴങ്ങില്ലെന്നുമാണ് സച്ചിന്റെ വെളിപ്പെടുത്തല്‍. ‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ എന്ന തന്റെ ജീവിതകഥ പ്രമേയമാക്കിയ സിനിമയുടെ പ്രചരാണാര്‍ത്ഥം ദുബൈയിലെത്തിയ അദ്ദേഹം

GENERAL

രാജ്യത്തെ ആദ്യ മത്സ്യാലങ്കാര പാര്‍ക്ക് ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ലോകോത്തര നിലവാരത്തില്‍ അത്യന്താധുനിക സൗകര്യങ്ങളുള്ള രാജ്യത്തെ ആദ്യ അക്വാട്ടിക് റെയിന്‍ബോ ടെക്‌നോളജി പാര്‍ക്ക് (എആര്‍ടിപി)ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. അലങ്കാരമത്സ്യോത്പാദനം വിപുലമാക്കാന്‍ സഹായിക്കുന്നതാണ് ഈ പാര്‍ക്ക്. തമിഴ്‌നാട്ടിലെ പൊന്നേരിയിലുള്ള ഫിഷറീസ് കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് പാര്‍ക്ക് വികസിപ്പിച്ചെടുത്തത്. പശ്ചിമബംഗാള്‍ കഴിഞ്ഞാല്‍ രാജ്യത്തെ അലങ്കാരമത്സ്യ

Editors' Picks GENERAL

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ ഏറെക്കാലമായി ചികിത്സയിലായിരുന്നു. 1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണു ജനനം. ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തുന്നത്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് ദവേ. കഴിഞ്ഞ വർഷമാണ്

GENERAL LATEST NEWS

‘ഞാന്‍ ഇങ്ങനേ പണിയെടുക്കൂ. അത് എന്റെ വാശിയല്ല. നിയമം അതാണ് പറഞ്ഞിരിക്കുന്നത്’ പ്രശാന്ത് നായര്‍

വളരെ നല്ലവരായ രാഷ്ട്രീയക്കാര്‍ക്കൊപ്പം താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും അങ്ങേയറ്റം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തനിക്കറിയാമെന്നും മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലായിരുന്നു പ്രശാന്ത് നായർ രാഷ്ട്രീയക്കാര്‍ എല്ലാവരും അഴിമതിക്കാരും ഉദ്യോഗസ്ഥര്‍ എല്ലാവരും പുണ്യാളന്മാരും ആണെന്നുള്ള

GENERAL

കേന്ദ്രസര്‍ക്കാരിന്റെ അവഗണന : സത്യാഗ്രഹ സമരവുമായി ഇന്നസെന്റ് എം.പി

ആലുവ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണം. സ്റ്റേഷന് രണ്ടാം കവാടം തുറക്കണം. പാര്‍ക്കിങ് സൌകര്യങ്ങള്‍ വികസിപ്പിക്കണം. അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ സൌകര്യങ്ങളും മെച്ചപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സത്യാഗ്രഹമെന്ന് ഇന്നസെന്റ് എം പി ഇന്ന് സത്യാഗ്രഹം നടത്തും. മണ്ഡലത്തിലെ

GENERAL

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി; സന്തോഷം പങ്കിട്ട് ശീതള്‍ ശ്യാം

“ഇത് ചരിത്രത്തിന്റെ മധുരപ്രതികാരമാണത്. നീതി നിഷേധിക്കപ്പെട്ട, അപമാനിക്കപ്പെട്ട, വെറുക്കപ്പെട്ട അതേ ഇടങ്ങളില്‍ അവര്‍ മറ്റൊരു വേഷമണിഞ്ഞെത്തുന്നത് ഹിസ്‌റ്റോറിക്കല്‍ ജസ്റ്റിസിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്”- ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലിലഭിച്ചു എന്നറിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് ശീതള്‍ ശ്യം. തന്റെ ഫേസ്ബുക്ക് പേജില്‍ മുഹമ്മദ്

GENERAL

ഞാന്‍ അവയവദാനത്തിന് തയ്യാറാണ് – പാര്‍വ്വതി

താന്‍ അവയവ ദാനം നടത്താന്‍ തയ്യാറാണെന്നും ടേക്ക് ഓഫില്‍ അഭിനയിച്ചപ്പോഴാണെന്ന് നേഴ്‌സുമാരുടെ മഹത്വം ശരിക്ക് മനസിലാക്കിയതെന്നും നടി പാര്‍വ്വതി. കൊച്ചി കിംസ് ആശുപത്രിയില്‍ ലോക നേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പാര്‍വ്വതി ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ ആശുപത്രിയുടേയും നട്ടെല്ല് നേഴ്‌സുമാരാണ്.

GENERAL

ആ വാക്കുകൾ ശശി തരൂരിന്റെ സൃഷ്ടിയല്ല

ശശി തരൂരിനെതിരെ അര്‍ണാബ് ഗോസ്വാമി കൊണ്ടുവന്ന ഓഡിയോ ടേപ്പുകള്‍ പ്രതീക്ഷിച്ച ഫലമുണ്ടാകാതെ വന്നതോടെ റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനുമെതിരെയുള്ള തരൂരിന്റെ ട്വീറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്വീറ്റില്‍ ശശി തരൂർ അര്‍ണാബിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളേക്കാളുപരി അദ്ദേഹം ഉപയോഗിച്ച കടുകട്ടി ഇംഗ്ലീഷാണ് ചര്‍ച്ചയായത്. ശശി തരൂരിന്റെ

GENERAL

ശശി തരൂറിന്റെ ഇംഗ്ലീഷ് കേട്ട് ഗൂഗിളും ഓക്‌സ്‌ഫോര്‍ഡും ഞെട്ടി

ശശി തരൂരിനെതിരെ അര്‍ണാബ് ഗോസ്വാമി കൊണ്ടുവന്ന ഓഡിയോ ടേപ്പുകള്‍ നനഞ്ഞ പടക്കമായതിന് പിന്നാലെ റിപ്പബ്ലിക്ക് ചാനലിനും അര്‍ണാബിനുമെതിരെയുള്ള തരൂരിന്റെ ട്വീറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയിപ്പോള്‍. ട്വീറ്റില്‍ അര്‍ണാബിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളേക്കാളുപരി, തരൂര്‍ ഉപയോഗിച്ച കടുകട്ടി ഇംഗ്ലീഷാണ് ചര്‍ച്ചയായത്. തരൂരിന്റെ ട്വീറ്റിലെ ആദ്യ വാക്കുകളിലൊന്നായ ഫറാഗോ

GENERAL MOVIES

സംവിധായകന്‍ എ വി ശശിധരന്‍ അന്തരിച്ചു

ഒളിപ്പോര് സിനിമയുടെ സംവിധായകന്‍ എ വി ശശിധരന്‍(43) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദരോഗത്തിനു ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അന്ത്യം. തൃശൂര്‍ രാമവര്‍മപുരം ഐനിക്കുന്നത്ത് കുടുംബാംഗമാണ്. 20 വര്‍ഷമായി സിനിമാരംഗത്ത് ഛായാഗ്രാഹകന്‍, സഹസംവിധായകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നഗരത്തിലെ ലളിതകല,