Events

On 18 Mar, 2013 At 10:53 AM | Categorized As Art and Culture, Events
Kerala-Drama

ലോക നാടകദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാടക ഗാനാലാപന മത്സരം സംഘടിപ്പിക്കും. മാര്‍ച്ച് 27 ന് രാവിലെ പത്ത് മുതല്‍ തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ (വിവേകാനന്ദ ഇന്‍സ്‌റിറ്റിയൂട്ട്) ഹാളിലാണ് മത്സരം. അമച്വര്‍, പ്രൊഫഷണല്‍ നാടക സമിതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കലാസാംസ്‌കാരിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനാടിസ്ഥാനത്തിലാണ് മത്സരം. രജിസ്‌ട്രേഷനുള്ള അവസാന തീയതി മാര്‍ച്ച് 23. കൂടുതല്‍ വിവരങ്ങള്‍ക്ക് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസറുമായി ബന്ധപ്പെടണം.

On 7 Mar, 2013 At 11:29 AM | Categorized As Art and Culture, Events
children

അവധിക്കാലം സര്‍ഗ്ഗാത്മകമായി ചിലവിടാനാഗ്രഹിക്കുന്ന കുട്ടികള്‍ക്കായി സര്‍ഗ്ഗവസന്തം ഒരുങ്ങുന്നു. കേരളത്തിലെ നാലു കേന്ദ്രങ്ങളില്‍ വച്ച് അഞ്ച് വിഷയങ്ങളിലായി നടത്തുന്ന അവധിക്കാല ക്യാമ്പുകളുടെ സര്‍ഗ്ഗവസന്തം 2013 ലോഗോ പ്രകാശനം സാംസ്‌കാരിക ഗ്രാമവികസനമന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു.  കുട്ടികളില്‍ സര്‍ഗ്ഗവാസന ഉണര്‍ത്തുന്നതിനും മൂല്യബോധം വര്‍ധിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌റിറ്റിയൂട്ടും വിവരപൊതുജന സമ്പര്‍ക്കവകുപ്പും സംയുക്തമായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ചിത്രരചന, ന്യൂമീഡിയ ടെക്‌നോളജി, നാടകം, കഥ, കവിത എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പുകള്‍. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പു നടക്കുക. മന്ത്രിയുടെ ചേമ്പറില്‍ […]

On 1 Mar, 2013 At 10:08 AM | Categorized As Events, Literature
konkani

കൊങ്ങിണി ഭാഷയുടെ വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കൊങ്ങിണി സാഹിത്യ അക്കാദമിയുടെ ഉത്ഘാടനം മാര്‍ച്ച് രണ്ടിന് എറണാകുളത്തെ തമ്മനം നര്‍മദ ഹാളില്‍ നടക്കും. മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അക്കാദമി നാടിന് സമര്‍പ്പിക്കും. കൊങ്ങിണി ഭാഷയിലുള്ള ഗാനങ്ങളും ഹരികഥയും അടക്കം വിവിധ കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറും. പയ്യന്നൂര്‍ രമേഷ് പൈയാണ് അക്കാദമിയുടെ ചെയര്‍മാന്‍. ജെ.രാധാകൃഷ്ണ നായ്ക്ക് വൈസ് ചെയര്‍മാന്‍. Summary in English: Kick start to Konkani Sahithya […]

On 15 Dec, 2012 At 11:12 AM | Categorized As Events
NAUSHAD

ബിഗ് ഷെഫ് നൗഷാദ് തന്റെ വ്യത്യസ്തങ്ങളായ രുചിക്കൂട്ടുമായി ഈ ക്രിസ്തുമസിന് കേരളം ചുറ്റുന്നു. കോഴിക്കോട്, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ പാചക പ്രദര്‍ശനം നടത്താനൊരുങ്ങുകയാണ് നൗഷാദ്. ഡി സി ബുക്‌സ് ആണ് അപൂര്‍വമായ ഈ പ്രദര്‍ശനം അവതരിപ്പിക്കുന്നത്. ഡിസംബര്‍ പതിനാറാം തീയതി കോഴിക്കോട്ടാണ് പ്രദര്‍ശനത്തിന്റെ തുടക്കം. ഫോക്കസ് മാളിലുള്ള ഡി സി ബുക്‌സ് സ്റ്റോറില്‍ വൈകിട്ട് ആറുമണി മുതല്‍ പ്രദര്‍ശനം നടക്കും. ഡിസംബര്‍ പതിനേഴിന് കണ്ണൂര്‍ റെലിഷ് സിറ്റി സെന്ററിലെ ഡി സി ബുക് സ്റ്റോറിലും […]

On 5 Dec, 2012 At 09:08 AM | Categorized As Events
d c book stall focus mall calicut

പുസ്തകങ്ങളെയും വായനെയേയും ഏറെ സ്‌നേഹിക്കുന്ന കോഴിക്കോട്ടുകാര്‍ക്കായി ഡി സി ബുക്‌സിന്റെ പുതിയ ശാഖ ഫോക്കസ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പുതിയ ശാഖ ഉത്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ കെ വി മോഹന്‍ കുമാര്‍ ഐ എ എസ് ആദ്യ വില്പന നിര്‍വഹിച്ചു. ഡി സി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകങ്ങള്‍ക്കു പുറമേ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ഫോക്കസ് മാളിലുള്ള പുതിയ […]

On 4 Dec, 2012 At 04:04 AM | Categorized As Events
56 th school atheletic meet

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ അടുത്ത തലമുറയിലെ താരങ്ങള്‍ ആരെന്ന കായിക കേരളത്തിന്റെ ചോദ്യത്തിന് വരും ദിവസങ്ങള്‍ മറുപടി പറയും. 56ാമത് സ്‌കൂള്‍ കായികമേള ഡിസംബര്‍ നാലിന് ആരംഭിക്കുമ്പോള്‍ തലസ്ഥാന നഗരിക്ക് ഇനി ഉത്സവത്തിന്റെ നാലു പകലുകള്‍. പി ടി ഉഷയും ഷൈനി വിത്സണും അഞ്ജു ബോബി ജോര്‍ജ്ജും പ്രീജാ ശ്രീധരനും കുതിച്ച പാതകളില്‍ ഇനി പായുന്നത് ആരെന്ന് കണ്ടറിയാം. ഡിസംബര്‍ നാലിനു വൈകുന്നേരം മൂന്നരയ്ക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് മേളയുടെ […]

On 3 Dec, 2012 At 05:59 AM | Categorized As Art and Culture, Events
KochiMuziris

ആട്ടവിളക്ക് തെളിയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആളും അരങ്ങുമൊരുക്കി അറബിക്കടലിന്റെ റാണി കാത്തിരിക്കുന്നു. ലോക സമകാലിക കലയുടെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന കൊച്ചി മുസിരിസ് ബിനാലെയ്ക്കായി. ഡിസംബര്‍ 12നു വൈകുന്നേരം അഞ്ചരയ്ക്ക്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍കലയുടെ ചരിത്രത്തിലെ ആദ്യ ബിനാലെ ഉദ്ഘാടനം ചെയ്യും. ഫോര്‍ട്ട്‌കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ലോക സമകാലിക കലയിലെ പ്രമുഖര്‍ എത്തും. കൊച്ചിയിലും പഴയ മുസിരിസ് പ്രദേശങ്ങളിലുമായാണു പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്നത്. ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റലേഷന്‍, ഫിലിം, അവതരണ കല തുടങ്ങി […]

On 8 Nov, 2012 At 09:23 AM | Categorized As Events
Vallathol Narayanamenon

വള്ളത്തോള്‍ ജയന്തിയും കേരളകലാമണ്ഡലത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കും തുടക്കമായി. നാളെ രാവിലെ 10 ന് നിള ക്യാമ്പസില്‍ കാവ്യാര്‍ച്ചന നടക്കും. വൈകിട്ട് 5 ന് കലാമണ്ഡലം കൂത്തമ്പലത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. നിളക്യാമ്പസില്‍ നടക്കുന്ന കാവ്യാര്‍ച്ചനയില്‍ കലാമണ്ഡലം എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം പന്തളം സുധാകരന്‍ അധ്യക്ഷത വഹിക്കും. യൂസഫലി കേച്ചേരി, എന്‍. കെ ദേശം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പൂഴ ശ്രീകുമാര്‍, ആലംങ്കോട് ലീലാകൃഷ്ണന്‍, റഫീക്ക് അഹമ്മദ്, പി.പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ […]

On 2 Nov, 2012 At 08:34 AM | Categorized As Events
Oomman Chandy

തുഞ്ചത്തെഴുച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് തിരൂരില്‍ തുടക്കമായി. തുഞ്ചന്‍പറമ്പില്‍ നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി സര്‍വകലാശാല ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. എം.ടി.വാസുദേവന്‍ നായര്‍ ,ടി.പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിമാരായ കെ.എം.മാണി, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍ , കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

On 30 Oct, 2012 At 06:57 AM | Categorized As Events
Saadat Hasan Manto

പ്രശസ്ത ഉര്‍ദുസാഹിത്യകാരനായ സാദത്ത് ഹസന്‍ മന്റോയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു.  ഇതോടനുബന്ധിച്ച് ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നുവരുന്ന സാദത്ത് മന്റോ ഫെസ്റ്റിവെല്‍ നാളെ സമാപിക്കും. അദ്ദേഹത്തിന്റെ കൃതികളുടെ വായനയും ഡോക്യുമെന്ററി പ്രദര്‍ശനവും പ്രഭാഷണങ്ങളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരന്‍ , ആദര്‍ശവാദി, പത്രപ്രവര്‍ത്തകന്‍ , തിരക്കഥാകൃത്ത് എന്നിങ്ങനെ മന്റോയിലെ പ്രതിഭയുടെ സമസ്തവശങ്ങളും ഉയര്‍ത്തിക്കാട്ടുന്നതാണ് ഫെസ്റ്റിവല്‍ . Related Book