DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഹൃദയം ഇന്നും പണയത്തില്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

അമ്മയുടെ പ്രണയമനസ്സ് ചുരത്തിത്തന്ന അമ്മിഞ്ഞപ്പാലിലൂടെ തന്നെയാണു പ്രണയത്തിന്റെ ബീജം എന്നിലേക്കു പ്രവേശിച്ചതെന്ന് ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നു. ഒരു പുരുഷന്‍ സ്ത്രീയിലൂടെ പുനര്‍ജ്ജനിക്കുന്നു എന്ന പ്രമാണം മാത്രംമതി എനിക്കു സാക്ഷ്യം പറയാന്‍.…

സി.വി. ശ്രീരാമന്റെ ‘അനശ്വരകഥകള്‍’; മലയാളകഥയുടെ ജൈവചൈതന്യം

പഞ്ചായത്ത് പ്രസിഡന്റ്, വക്കീല്‍, കഥാകൃത്ത്, എന്നിങ്ങനെ സി.വി. ശ്രീരാമന്‍ ഏര്‍പ്പെട്ട ജീവിതവ്യവഹാരങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് എഴുത്തുകാരനായ സി.വി. ശ്രീരാമന്‍ അല്ല; കഥപറച്ചിലുകാരനായ സി.വി. ശ്രീരാമനാണ്. കഥപറച്ചിലുകാരന്റെ…

കാറ്റൂരിവിട്ട ടയര്‍പോലെ ആദ്യ പ്രണയം

സ്‌കൂളില്‍ പഠിക്കുന്ന സമയത്തു വീടിനടുത്ത് ഒരു ആംഗ്ലോ ഇന്ത്യന്‍ ഫാമിലി വന്നു വാടകയ്ക്കു താമസിച്ചു. അവര്‍ക്കു പത്തു മക്കളുണ്ടായിരുന്നതില്‍ എട്ടുപേരും പെണ്‍കുട്ടികളായിരുന്നു. അതൊക്കെ എന്റെ ഒരു ഭാഗ്യമെന്നേ പറയാന്‍ പറ്റുകയുള്ളൂ. അവരില്‍ കാണാന്‍…

‘പച്ചക്കുതിര’; ഫെബ്രുവരി ലക്കം വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഫെബ്രുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

കനകമഞ്ചാടിപോലൊരു പ്രണയം: ശരത്

ആദ്യത്തേതെന്തും നമുക്ക് വളരെ വിലപ്പെട്ടതാണ്. അതിലേറ്റവും വിലപ്പെട്ടത് നമ്മുടെ ആദ്യപ്രണയമായിരിക്കുമെന്നു തീര്‍ച്ച. പ്രണയം എന്ന പദത്തിന് ഇതുവരെ ആരും ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. ഒരാളോട് എന്താണെന്നറിയാത്ത ഒരു 'ഇഷ്ടം' തോന്നുക എന്നതാണ്…