Cuisine

On 27 Oct, 2014 At 03:26 PM | Categorized As Cuisine, Literature
ruchiyoorum-vibhavangal

രുചിയുള്ള ഭക്ഷണം കഴിക്കുക എന്നത് ഇഷ്ടപ്പെടാത്തവരില്ല. എന്നാല്‍ അതിന്റെ പാചകത്തോടടുക്കുമ്പോള്‍ പിന്‍മാറുന്നവരാണധികവും. എങ്കിലും തന്നാലാകും വിധം പാചകപരീക്ഷണങ്ങള്‍ നടത്തുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാര്‍ പാചകവിധികള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്ന ഒന്നാണ് ടെലിവിഷന്‍ ചാനലുകളിലെ പാചക പരിപാടികള്‍. ഇത്തരത്തിലുള്ള പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ലില്ലി ബാബു ജോസ്. ലില്ലി ബാബു ജോസിന്റെ പാചകക്കുറിപ്പുകള്‍ സമാഹരിച്ച് പുറത്തിറക്കിയിരിക്കുന്ന പുസ്തകമാണ് രുചിയൂറും വിഭവങ്ങള്‍. അഞ്ചോ പത്തോ മിനിട്ട് നീണ്ടുനില്‍ക്കുന്ന പാചകപരിപാടികള്‍ കാഴ്ചക്ക് പ്രാധാന്യം നല്‍കുമ്പോള്‍ പുസ്തകങ്ങള്‍ പ്രായോഗികവശത്തിന് പ്രാധാന്യം നല്‍കുന്നു. അതിനാല്‍ തന്നെ […]

On 1 Oct, 2014 At 09:20 AM | Categorized As Cuisine
kannimanga achar

ചേരുവകള്‍ 1. കണ്ണിമാങ്ങ – ഒരു കപ്പ് 2. അച്ചാര്‍പൊടി – 3 ടീസ്പൂണ്‍ 3. കടുക് (പൊടിച്ചത് ) – ഒരു ടീസ്പൂണ്‍ 4. ഉലുവ – അര ടീസ്പൂണ്‍ 5. ഉപ്പ് – പാകത്തിന് 6. വിനാഗിരി – ഒരു ചെറിയ ഗ്ലാസ് 7. നല്ലെണ്ണ – അര ഗ്ലാസ് തയ്യാറാക്കുന്ന വിധം കണ്ണിമാങ്ങ ഉപ്പിലിട്ട് വയ്ക്കുക. നല്ലെണ്ണ ചൂടാകുമ്പോള്‍ ഉലുവയിട്ട് പൊട്ടിക്കുക. അതിലേയ്ക്ക് മാങ്ങ, അച്ചാര്‍പൊടി, കടുക്, ഉപ്പ്, വിനാഗിരി, എന്നിവ ചേര്‍ത്ത് […]

On 24 Sep, 2014 At 11:07 AM | Categorized As Cuisine, Literature
THUDAKKAKAARKULLA-PAACHAKAM

രുചിയുള്ള ഭക്ഷണം എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് പാചകം ചെയ്യുക എന്നത് പലരേയും സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് തുടക്കക്കാര്‍ക്ക്. ഇത്തരക്കാര്‍ക്കും പാചകം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയുള്ള പുസ്തകമാണ് ലില്ലി ബാബു ജോസിന്റെ തുടക്കക്കാര്‍ക്കുള്ള പാചകം. പാചകം അറിയാത്തവര്‍ക്ക് ചെയ്തു തുടങ്ങാന്‍ സാധിക്കുന്ന പാചക വിധികളാണ് തുടക്കക്കാര്‍ക്കുള്ള പാചകം എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പാചക വിധികള്‍ക്കാവശ്യമായ അളവുകളും തൂക്കങ്ങളും, ചേരുവകളുടെ പേരുകള്‍, അടുക്കളയില്‍ ആവശമുള്ള പാത്രങ്ങളുടെ പേരുകള്‍, അടുക്കളയില്‍ സഹായകമാകുന്ന പൊതുനിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തിലുണ്ട്. അടിസ്ഥാന പാചകവിധികള്‍, സാലഡ്, റെയ്ത്ത, മുട്ട, […]

On 23 Sep, 2014 At 09:03 AM | Categorized As Cuisine
apple

ചേരുവകള്‍ 1. ആപ്പിള്‍ (തൊലികളഞ്ഞ് അരിഞ്ഞത്ഃ – 2 എണ്ണം 2. പാല്‍ (തിളപ്പിച്ച് തണുപ്പിച്ചത്) – 1/2 ലിറ്റര്‍ 3. വെള്ളം – 1/2 ലിറ്റര്‍ 4. ഏലക്ക (ചതച്ചത് ) – ഒന്ന് 5. പഞ്ചസാര – പാകത്തിന് തയ്യാറാക്കുന്ന വിധം പാലില്‍ ഏലക്ക ചതച്ചതും ആപ്പിളും പഞ്ചസാരയും ചേര്‍ത്ത് ജൂസറില്‍ അടിക്കുക. അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാം. കടപ്പാട് ഷീബ നെബീലിന്റെ മാപ്പിള രുചികള്‍

On 20 Sep, 2014 At 09:21 AM | Categorized As Cuisine
prawn rice

ചേരുവകള്‍ 1. ബസുമതി റൈസ് – 1 കപ്പ് 2. ഉപ്പ് – പാകത്തിന് 3. നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ 4. നെയ്യ് -175 ഗ്രാം 5. സവാള – 2 (ചെറുത്) ഗ്രാനിക്ക് 1. ഏലയ്ക്ക (ചതച്ചത്) – 5 2. ഗ്രാമ്പു (ചതച്ചത്) – 2 3. കറുവപ്പട്ട (ചതച്ചത്)- 2 കഷണം 4. കറുവയില- 1 മസാലയ്ക്ക് 1. ചെമ്മീന്‍ – 250 ഗ്രാം 2. എണ്ണ – 2 ടീസ്പൂണ്‍ […]

On 20 Aug, 2014 At 11:12 AM | Categorized As Cuisine, Literature
namboothiri-pachakam

ഒരു സമുദായം എന്നതിനപ്പുറം ഒരു പ്രത്യേക ജീവിതസംസ്‌കാരമുള്ള  നമ്പൂതിരി സമൂഹത്തിന്റെ സവിശേഷവും തനിമയാര്‍ന്നതുമായ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് പത്മിനി അന്തര്‍ജനത്തിന്റെ നമ്പൂതിരി പാചകം. നമ്പൂതിരിമാരുടെ നിത്യജീവിതത്തിലും വിശേഷാവസരങ്ങളിലും തയ്യാറാക്കാറുള്ള വിഭവങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഈ വിഭവങ്ങളിലൊന്നും എരിവ്, പുളി, ഉപ്പ്, മധുരം എന്നിവയൊന്നും തന്നെ അധികം ഉണ്ടാവില്ല. സാത്വികമാണ് ഇവ എന്നു പറയാം. അതുകൊണ്ട് തന്നെ ആരോഗ്യത്തിനു തകരാറുണ്ടാക്കുന്ന കൂട്ടുകളല്ല ഇവയെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. കാലത്തിനനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പില്‍ക്കാലത്തു വന്നു. എന്നാലും ഇന്നത്തെ പല ആധുനിക […]

On 12 Aug, 2014 At 08:21 AM | Categorized As Cuisine, Literature
mappila-ruchikal

പാചകം ഒരു കലയാണ് എന്ന പറയുന്നതുപോലെതന്നെ ഒരു ത്യാഗവുമാണ്. കാരണം ക്ഷമയും ആത്മാര്‍ത്ഥതയും വേണ്ടുവോളം ഉണ്ടെങ്കില്‍ മാത്രമേ രുചികരമായ ഒരു വിഭവം തയ്യാറാക്കി വിളമ്പാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതു കഴിക്കുന്ന ആളിന്റെ മുഖത്തുണ്ടാകുന്ന തൃപ്തിയാണ് പാചകത്തിന്റെ ആത്യന്തികമായ ഫലം. തലമുറകള്‍ കൈമാറിവന്ന തനതായ ഭക്ഷണ ശീലം നമുക്കുണ്ട്. എന്നാലിന്ന് അവയ്ക്കു മീതെ നമ്മുടെ അടുക്കളകളില്‍ കൃത്രിമ രാസവസ്തുക്കളും അപകടകരമായ ചേരുവളളുള്ള ഭക്ഷ്യവസ്തുക്കളുമാണ് അടക്കിവാഴുന്നത്. ഇത്തരം ഭക്ഷണശീലം പല രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ആരും തിരിച്ചറിയുന്നില്ല. നമുക്ക് നമ്മുടെ പഴയകാല […]

On 11 Aug, 2014 At 12:12 PM | Categorized As Cuisine, Literature
swad

ഭക്ഷണം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്‌കാരത്തിന്റെ മറ്റെല്ലാ വശങ്ങളും പോലെതന്നെ പാചകരഹസ്യങ്ങളും തലമുറകള്‍ കൈമാറുകയായിരുന്നു പതിവ്. കാലം മാറി. പാചകക്കുറിപ്പുകള്‍ എഴുതിയും സൂക്ഷിക്കേണ്ടതാണ് എന്ന ചിന്തയില്‍ നിന്നാണ് പാചകപുസ്തകങ്ങള്‍ വ്യാപകമാകുന്നത്. ഇതോടെ രുചി രഹസ്യങ്ങളിലും സോഷ്യലിസം സംഭവിച്ചു. ഒരു രുചി എനിക്കും കുടുംബത്തിനും മാത്രമല്ല ഒരു സമൂഹത്തിനു മുഴുവന്‍ ലഭിക്കട്ടെ എന്ന ഒരുതരം സോഷ്യലിസം! ടെലിവിഷന്‍ ചാനലുകളില്‍ പാചകപരിപാടികള്‍ നേടുന്നത് ഉയര്‍ന്ന റേറ്റിംഗാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അറിയുന്നതു പോലെ നൗഷാദും ലക്ഷ്മി നായരും ലില്ലി […]

On 24 Jul, 2014 At 10:46 AM | Categorized As Cuisine, Literature
100-juicukal

മനുഷ്യശരീരത്തില്‍ മൂന്നില്‍ രണ്ടു ഭാഗം ജലമാണ്. ജലമില്ലെങ്കില്‍ ഒരു കോശത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ശരീരോരാഷ്മാവ് നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ജലമാണ്. പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, അന്നജം, മാംസ്യം, ധാതുക്കള്‍, വിറ്റാമിന്‍സ് മുതലായവ ശരീരത്തെ പുഷ്ടിപ്പെടുത്തുകയും ശക്തി നല്‍കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ജലാംശം തിരിച്ചു കൊണ്ടുവരണമെങ്കില്‍ നാം പാനീയങ്ങള്‍ കുടിച്ചേ തീരൂ. അതുകൊണ്ടുതന്നെ നിത്യജീവിതത്തില്‍ ജ്യൂസുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മാറിയ കാലത്ത് എല്ലാവര്‍ക്കും വീടുകളില്‍ ഉണ്ടാക്കാവുന്ന രുചികരമായ ജ്യൂസുകളുടെ പാചകക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയ പുസ്തകമാണ് 100 ജ്യൂസുകള്‍. […]

On 17 Jul, 2014 At 10:04 AM | Categorized As Cuisine, Literature
125-nombuthura-vibhavangal

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി വന്നെത്തിയ പുണ്യമാസത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ശരീരത്തെയും മനസ്സിനെയും നിര്‍മ്മലമാക്കുന്ന വ്രതനിഷ്ഠയുടെ വിശുദ്ധനാളുകളില്‍ നോമ്പു പോലെ തന്നെ പ്രധാനമാണ് നോമ്പുതുറയും. കുടില്‍ തൊട്ട് കൊട്ടാരം വരെ എല്ലാ മുസ്ലീം വീടുകളിലും അവരവരുടെ അവസ്ഥയ്ക്കൊത്ത വിരുന്ന് നിര്‍ബന്ധം. ഇതിനു സഹായിക്കുന്ന പാചക പുസ്തകമാണ് 125 നോമ്പുതുറ വിഭവങ്ങള്‍. പേര് സൂചിപ്പിക്കുന്നതുപോലെ സ്വാദൂറുന്ന 125 വിഭവങ്ങളെയാണ്  125 നോമ്പുതുറ വിഭവങ്ങള്‍ എന്ന പുസ്തകത്തില്‍ പരിചയപ്പെട്ടുത്തുന്നത്. വെജിറ്റേറിയന്‍ വിഭവങ്ങള്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളിലൂടെയും ആനുകാലികങ്ങളിലെ പാചകക്കുറിപ്പുകളിലൂടെയും പാചക […]